രാധാകൃഷ്​ണൻ തിരൂർ

മാധ്യമം പത്രത്തിലെ മുൻ ചീഫ് സബ് എഡിറ്റർ

‘ആധുനിക ഇന്ത്യയുടെ ശിൽപി’ എന്നറിയപ്പെടുന്ന സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും സ്വാതന്ത്ര്യസമരരംഗത്തെ പ്രമുഖ നേതാക്കളിൽ ഒരാളുമായ ജവഹർലാൽ നെഹ്‌റുവും ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയിയായിരുന്ന മൗണ്ട്ബാറ്റൻ പ്രഭുവിന്‍റെ ഭാര്യയായിരുന്ന എഡ്വിന മൗണ്ട്ബാറ്റനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ വ്യതസ്ത അഭിപ്രായങ്ങളാണുള്ളത്. അവർക്കിടയിൽ പ്രണയമുണ്ടായിരുന്നു എന്നും അല്ല അഗാധമായ സൗഹൃദമായിരുന്നു എന്നും വാദിക്കുന്നവരുണ്ട്. വസ്തുത എന്തായിരുന്നാലും ഈ ബന്ധത്തെക്കുറിച്ച് ചുരുങ്ങിയത് അഞ്ച് പുസ്തകങ്ങളെങ്കിലും പുറത്തിറങ്ങിയിട്ടുണ്ട് എന്നതാണ് വസ്തവം. ഇക്കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് മൗണ്ട്ബാറ്റന്‍റെയുംContinue Reading

‘ആദ്യം സാക്ഷിയായ ഒരു മരണം അച്ഛമ്മയുടേതായിരുന്നു. കുട്ടിക്കാലത്ത് തറവാട്ടിൽ ഒരു മരണവും ഉണ്ടായിട്ടില്ല. എന്റെ അച്ഛമ്മ തൊണ്ണൂറ് കഴിഞ്ഞപ്പോഴാണ് മരിക്കുന്നത്. അപ്പോൾ ഞാൻ ഭർത്തൃഗൃഹത്തിലായിരുന്നു. അതിനെത്രയോ വർഷം മുമ്പ്, ഞങ്ങളുടെ തളരാത്ത കുട്ടിക്കാലത്ത്. മലനിരകളിലേക്ക് അക്കൊല്ലം മഹാമാരി കേറിവന്നത് അത്രയെളുപ്പം തിരിച്ചുപോകാത്ത വാശിക്കാരനായൊരു അതിഥിയെപ്പോലെ ആയിരുന്നു. അതിനിടയ്ക്ക് വിഷുവിന് മാമ്പഴം പെയ്തു. പറങ്കിക്കാട്ടിൽ പലവർണപ്പഴങ്ങൾ പൊഴിഞ്ഞു. മീനക്കാറ്റ് ദൂരെ ഗ്രാമങ്ങളിൽ വസൂരിവിത്തെറിഞ്ഞു. കൊയ്തെടുത്ത വിലപ്പെട്ട അനേകം മനുഷ്യജീവനുമായിക്കടന്നുപോയി. പത്രംവായിച്ച് ഞങ്ങൾContinue Reading

ഐരാണിമുട്ടം സിദ്ധാർത്ഥ ശങ്കർ എന്ന യുവ ചെറുകഥാകൃത്ത്​ തിരുവനന്തപുരത്തുനിന്ന്​ കോഴിക്കോ​ട്ടേക്ക്​ യാത്ര പുറപ്പെട്ടു. തിങ്കളാഴ്​ച്ച നടക്കുന്ന ആധുനികോത്തര സാഹിത്യകാരന്മാരുടെ സമ്മേളനത്തിൽ പങ്കെടുക്കാനായിരുന്നു​ അത്. ഞായറാഴ്ച്ച രാവിലെ യാത്രതുടങ്ങിയ പരശുരാം എക്​സ്​പ്രസ്സിൽ ഇരുന്നുകൊണ്ട്​ കഥാകൃത്ത്​ ഓരോരോ മനോരാജ്യങ്ങളിൽ മുഴുകി. ഇടയ്ക്ക്​ തന്നെ ആരെങ്കിലും തിരിച്ചറിയുന്നുണ്ടോ എന്ന്​ ഇടംകണ്ണിട്ടു ചുറ്റിലും നോക്കി. കഴിഞ്ഞ രണ്ടുമാസത്തിനകം കോട്ടയത്തുനിന്നും കോഴിക്കോടുനിന്നും പ്രസിദ്ധീകരിക്കുന്ന രണ്ട്​ പ്രമുഖ ആഴ്ചപ്പതിപ്പുകളിൽ ത​ന്റെ കഥയും കൂടെ ഫോട്ടോയും അച്ചടിച്ചുവന്നത്​ അയാൾ ഒരുContinue Reading