പൂമുഖം LITERATUREകവിത ബ്ലൂ വെയിൽ

ബ്ലൂ വെയിൽ

മുറിയിൽ
നമ്മൊളൊരു
കടൽ വരച്ചു
ഞാൻ കാറ്റും
നീ ഓളവുമായി
പുണർന്നും ,പൊതിഞ്ഞും
തലോടിയും
പാരസ്പര്യത്തിൻ്റെ
സ്വച്ഛതയായി

മീനുകൾ
ഓരോ ദിവസങ്ങളേയും
കൊത്തിയെടുത്ത്
പിടഞ്ഞോടി .
പായ്ക്കപ്പലുകളിൽ
കൂലിപ്പണിക്ക് പോയി
ഞാൻ കടലുകടന്നു .

നിൻ്റെ താളത്തിലേക്ക്
ഒരു ബ്ലൂവെയിൽ
വിരുന്നു വന്നു ,
മരണത്തിൻ്റെ നിഗൂഢതയ്ക്കൊപ്പം
നൃത്തം ചെയ്തു

ഉന്മാദത്തിൻ്റെ
അനിയന്ത്രിതമായ
കളിയിൽ
ജീവിതം കൈവിട്ടു .

ഒന്ന് ,രണ്ട് ,മുന്നെന്ന്
കളിയോരോന്നും തീരുമ്പോൾ
ഇരുപതാണ്ടിൽ
ഉറഞ്ഞുകൂടിയ
മഞ്ഞുപാളികൾ തകർന്നു .

മടക്കക്കപ്പലിൻ്റെ
പായയിലേറി ഞാനെത്തുമ്പോൾ
നമ്മുടെ കടൽ
കറുത്തിരുണ്ടു ,
മരിച്ചു പോയ നമ്മുടെ
ശവം ഒഴുകി നടക്കുന്നു ,
നീയോ ,ഞാനോയില്ലാത്ത
ആകാശം ,കടൽ !!

Comments
Print Friendly, PDF & Email

You may also like