LITERATURE (Page 88)

രാവിലെ ബാങ്കില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ അല്പം നേരത്തേ ഇറങ്ങിയതായിരുന്നു.ലെഔട്ടിന്‍റെ ഗേറ്റിനടുത്തു വെച്ച് പഴയ ശിഷ്യ ആന്‍ എതിരെ വന്നു.ആന്‍ ജോലിയുമായി വിദേശത്താണ്. മൂന്നാഴ്ചത്തെ ഒഴിവില്‍ വന്നിട്ടുണ്ടെന്ന് അറിഞ്ഞിരുന്നു. കോവിഡിന് മുന്‍പ് മുതലുള്ള വിശേഷങ്ങള്‍ പറയാനും കേള്‍ക്കാനുമുണ്ടായിരുന്നു.പ്രിയശിഷ്യയായിരുന്നു ലണ്ടനിൽ ജനിച്ച് വളർന്ന – കണക്ക് ഇഷ്ടവിഷയമായിരുന്ന- കണക്ക് ടെക്സ്റ്റ് പുസ്തകത്തിന്‍റെ ആദ്യപേജില്‍, ഭംഗിയുള്ള കൈപ്പടയില്‍, ‘The Sine Cosine and Multiple signsoft at a tangent makes meContinue Reading

വഴി തെറ്റിപ്പോയ ഒരുവന്‍വീട്ടിലേക്ക് നടക്കുന്നതു പോലെയല്ലവഴി തെറ്റിയ ഒരുവള്‍വീടു തേടുന്നത്. അവന്‍ കണ്ണു കൊണ്ട് തേടുംവീടിനെ.അവള്‍ ഇന്ദ്രിയങ്ങളഞ്ചു കൊണ്ടും. അവന്‍ യാഥാര്‍ത്ഥ്യങ്ങള്‍ കൊണ്ടു തേടുംവീടിനെ.അവള്‍ സ്വപ്നങ്ങള്‍ കൊണ്ടും. അവന്‍ വീട്ടുമ്മറം തേടുംവീടിനെ.അവള്‍ അടുക്കളപ്പുറവും. അവന്‍ അതിരിലെ മരം തേടുംവീടിനെ.അവള്‍ വേലിപ്പൂവും. അവന്‍ മണ്ണില്‍പ്പതിഞ്ഞ കാല്പാട് തേടുംവീടിനെ.അവള്‍ ആകാശത്തലിഞ്ഞു പോയ ചിറകുകളും. അവന്‍ കുട്ടികളുടെ കലമ്പല്‍ തേടുംവീടിനെ.അവള്‍ വിശന്നെരിഞ്ഞ കരച്ചിലും. അവന്‍ മുറ്റത്തു വിരിഞ്ഞ മുല്ല മണം തേടുംവീടിനെ.അവള്‍ ശയ്യയിലരഞ്ഞ ജീവിതവും.Continue Reading

എത്ര ഭയാനകം !എഴുനിറങ്ങളിലേറ്റവുമിരുളുവാൻകറുപ്പുമാത്രം നിറയുംശോകമിരുട്ടാക്കി മാറ്റുവാൻമനസ്സുമാത്രം. എത്ര വിചിത്രം!കിന്നരിവച്ച തലപ്പാവുകളെതലകളിലണിയാൻമനുഷ്യർ മാത്രം എത്ര ദുഃഖകരം !തിരസ്കൃതരുടെനിലവിളികൾക്കുംനിസ്സഹായരുടെഅപേക്ഷകൾക്കുംആരാണവകാശികൾ? എത്ര ഭയങ്കരം !ആത്മശാന്തിക്കായുള്ളകെടാവിളക്കുകളില്ലാത്തകുടീരങ്ങൾക്കുംവെടിവയ്പ്പിൽ ഭയന്നോടിരക്തസാക്ഷിക്കിണറായവർക്കുംആരാണവകാശികൾ? എത്ര അതിശയകരം!കാലത്തെ അതിജീവിച്ചുനിൽക്കുംരമ്യഹർമ്യങ്ങൾക്കുംപഴക്കമേറിയ ലോകാതിശയങ്ങളാകുംപിരമിഡുകൾ പേറുംശവക്കല്ലറകൾക്കുംആരാണവകാശികൾ ? എത്ര കഷ്ടം !കൊടുമുടികളിൽഹിമപാതത്തിലുംഅതിശൈത്യത്തിലുംകാവൽ നിൽക്കുംരക്ഷാഭടൻമാരുടെഅവശതകൾക്ക്‌ആരാണവകാശികൾ? എത്ര വിചിത്രംഅവകാശികളെത്തേടിയുള്ളഭ്രമണത്തിനിടയിൽ വസുധേകാണുന്നതവകാശസമരങ്ങൾ മാത്രം. കവർ : വിത്സൺ ശാരദാ ആനന്ദ്Continue Reading

കഴിഞ്ഞ രണ്ടുവാരങ്ങളിലായി മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ പത്തുകഥകളാണ് അച്ചടിച്ച് വന്നത്. അവ ഓരോന്നിനെയും കുറിച്ചുള്ള വിവരണത്തിന് പുറമെ, ആമുഖമായി കൂടുതൽ എന്തെങ്കിലും പറയുന്നത് വായനക്കാർക്ക് വിരസതയുടെ തോത് കൂട്ടാനേ ഉപകരിക്കൂ എന്നതിനാൽ നേരെ കഥകളിലേക്ക് തന്നെ കടക്കുന്നു. നമ്മൾ ദൈനംദിന ജീവിതത്തിൽ കാണുന്ന ഒരു കൂട്ടം മനുഷ്യർ. അതിൽ തന്നെ സമപ്രായത്തിലുള്ള മൂന്ന് വൃദ്ധന്മാർ. അവരുടെ മാനസികാവസ്ഥയിലേക്കുള്ള നോട്ടം എത്രത്തോളം സുന്ദരമായിരിക്കും? ദൂരെ നിന്നുകൊണ്ട് അവരുടെ ജീവിതം കാണുന്നു കെ വിContinue Reading

പ്രധാനപ്പെട്ട അച്ചടി മാധ്യമങ്ങളിൽ കഴിഞ്ഞവർഷം പ്രസിദ്ധീകരിക്കപ്പെട്ട കഥകൾ അഞ്ഞൂറോളം വരും. അവയിൽ നിന്നും ഏറ്റവും നല്ലതു ഏത് എന്ന തെരഞ്ഞെടുപ്പ് ശ്രമകരമാണ്. നല്ലത് എന്ന ആ ഗുണമേ ന്മയുടെ ഉരകല്ലിനെക്കുറിച്ച് വ്യക്തമായ നിർവചനം ഉണ്ടെങ്കിൽ മാത്രമേ ഇത് ഒരു പരിധിവരെ എങ്കിലും സാധ്യമാകൂ. ഒരു സാഹിത്യരൂപം എന്ന നിലയിൽ കഥയെ എന്റേത് മാത്രമായ ആസ്വാദന രീതി വച്ച് അവലോകനം ചെയ്യുമ്പോൾ ഏറ്റവും മുൻതൂക്കം കൊടുക്കുക അവയിലെ കലാംശത്തിന് തന്നെയാണ്. പ്രമേയത്തിലെContinue Reading