പൂമുഖം LITERATUREകവിത അഞ്ചു കവിതകൾ

അഞ്ചു കവിതകൾ

സ്വപ്നം

ഞാനിന്നലെ ഒരു സ്വപ്നം കണ്ടു
ഹൊ…നീ കാണേണ്ടതായിരുന്നു!

ഭാഷയുടെ മണം

മല്ലിക എന്നൊരു വാക്കെഴുതി
മണത്തുനോക്കുന്നു ഭാഷകൾ
തോട്ടത്തിലെത്തി മലയാളം
കിടപ്പറ വാതിൽക്കൽ തമിഴ് !

യേശുദാസിനോട്

നിൻ ശ്വാസക്കാറ്റേറ്റ്
വിടരാൻ കഴിയണേ !
കൈകൂപ്പി നിൽക്കുന്ന
മലയാള വാക്ക് ഞാൻ !!

സമയക്കൊമ്പിൽ

ഉച്ചയ്ക്ക്, പിലാവിന്റെ
ഉച്ചിയിലൊരു കാക്ക
നിറമല്ല ശബ്ദമല്ല
‘സമയമായ്’
എന്നാ കൊമ്പിൽ
പറന്നെത്തും മണമല്ലോ

എഴുത്താണി

ഈശ്വരനെയും യേശുവിനെയും ചേർത്ത്
മലയാളത്തിന്റെ എഴുത്താണി തറയ്ക്കുന്നു
“ഈശോയേ..!”

കവർ ഡിസൈൻ : വിത്സൺ ശാരദ ആനന്ദ്

Comments
Print Friendly, PDF & Email

You may also like