പൂമുഖം LITERATUREകവിത ഞാൻ

 

ഴകി തകർന്നൊരീ വീടിന്റെ മൂലയിൽ
ചവിട്ടി ചുരുട്ടിയ നഷ്ടകാലം…..
പലകുറി വന്നെന്നെ മാടി വിളിക്കുന്നു
ചാപിള്ളയാകാത്ത സ്വപ്ന ബോധം
നരയായ് തുടങ്ങുന്ന
വാർദ്ധക്യ വിരസത….
ചങ്ങാതിയായവൾ വർണ്ണമാക്കി
ചിത്രം വരയ്ക്കും വിരൽ വഴക്കത്തോടെ
ചിന്തകൾ മാരിവിൽ രൂപമാക്കി .
അലസത വല്മീക കൂനകളൊന്നായി
യന്ത്രക്കരം പോൽ പൊടിച്ചെറിഞ്ഞു
ഓടി വലഞ്ഞു ഞാൻ എത്തി……
അന്ധകാരത്തിൻ കൊടുമുടിയിൽ
മുന്നിൽ പി ഇരുന്ന ശൂന്യത കണ്ടു ഞാൻ….
സ്വയം കുത്തിപ്പൊട്ടിച്ച്……
കാഴ്ച നശിപ്പിച്ച്…….
തപ്പി തടഞ്ഞു ഞാൻ കൂരിരുട്ടിൽ .
അന്ധകാരത്തിൽ വെളിച്ചം തിരഞ്ഞൊരെൻ
കയ്യിൽ തടഞ്ഞതെൻ പൊൻ തൂലിക .
തലങ്ങും വിലങ്ങും ഭ്രാന്താൽ വരച്ചു ഞാൻ
ചുറ്റും ജ്വലിച്ചൊരാ അഗ്നിഗോളം…..
വെള്ളി വെളിച്ചത്തിൻ ചാട്ടവാറടിയേറ്റ്
നാണംകെട്ടോടും ഇരുൾ രൂപങ്ങൾ….
വേഗത്തിലോടിയ ലോകത്തെ ഞാനെന്റെ
ലാടങ്ങൾ കൊണ്ട് എറിഞ്ഞു വീഴ്ത്തി .
തെന്നിക്കളിച്ചൊരാ ഭൂലോകമത്രയും
ഇന്നെന്റെ കൈകളിൽ രേഖയായി…
യൗവന ചിന്തതൻ തീക്ഷ്ണതയില്ലങ്കിൽ
യാത്രയിലെല്ലാം ഇരുൾ കനക്കും
എന്നും….. ഇരുൾ കനക്കും .

Comments
Print Friendly, PDF & Email

You may also like