LITERATURE (Page 33)

പൂത്തെരുവ് എന്ന പഴകിയ നാമഫലകത്തിന്മേൽ വഴിതെറ്റിവന്നൊരു ചിത്രശലഭം തളർന്നിരിക്കുന്നു ! പണ്ട് ഇവിടെ നിറയെ പൂക്കടകൾ ഉണ്ടാകുമായിരിക്കണം ഒരുദ്യാനം പോലെ ഇവിടം പല നിറപ്പൂക്കളാൽ നിറഞ്ഞിരിക്കാം ! നിരത്തിന്നിരുവശവും പൂക്കൾ നിറച്ച കൂട്ടയുമായി പൂക്കാരികൾ നിരന്നിരിക്കാം! ഇതിലെപോകും കാറ്റിൽ സുഗന്ധം കലർന്നിരിക്കാം ! ഇത് വഴി വന്ന കവികൾ വസന്തം മുകർന്നിരിക്കാം ! ഇവിടെ വരുന്നവരുടെ വാക്കുകളിൽ പൂക്കൾ വിടർന്നിരിക്കാം ! ഇവിടെയെത്രയോ പ്രണയം വിരിഞ്ഞിരിക്കാം ഇതുവഴി നടന്നു പോയContinue Reading

തട്ടുകടയില്‍ നിന്ന്ഉഴുന്നുവട വാങ്ങിതിന്നുമ്പോള്‍ ഓടിക്കൊണ്ടിരിക്കുന്നവാഹനങ്ങളുടെചക്രങ്ങളൊക്കെയുംഉഴുന്നുവടകളാണെന്നുകണ്ടെത്തുമ്പോള്‍ കൈയില്‍ക്കരുതിയിരുന്നതിന്നാനിരിക്കുന്നഉഴുന്നുവടകൈയില്‍ക്കിടന്നുരുളുന്നതായിഅതിന്നടിയില്‍പ്പെട്ടാരോ കിടക്കുന്നതായികൈവിട്ടുരുളുന്നു. അതുരുണ്ടു പോകും നിരത്തില്‍ബസ്സിന്‍റെ പിന്‍ചക്രങ്ങള്‍ക്കിടയില്‍പെട്ടുപോയൊരു ജീവനെആരൊക്കെയോ ആംബുലന്‍സിലേക്ക്മാറ്റുന്നതു കാണുന്നു. കൈ തുറന്നു നോക്കുമ്പോള്‍പറ്റിപ്പിടിച്ച രക്തം പോലെഎണ്ണമയം കഴുകിക്കളഞ്ഞിട്ടും. ഉഴുന്നുവട കഴിക്കാം.പക്ഷെ,അതിന്‍ നടുവിലുള്ളശൂന്യമായ ചക്രവടിവില്‍യാദൃച്ഛികമായ അപകട ഭീതിഒളിഞ്ഞിരിക്കുന്നു. കവർ: ജ്യോതിസ് പരവൂർContinue Reading

നോവലുകളും കഥകളും മാത്രം വീട്ടിലെ പുസ്തക അലമാര നിറച്ചപ്പോഴും കവിതകൾ വായിച്ച് തുടങ്ങിയത് വീട്ടിൽ വച്ച് തന്നെയാണ്. ദോശമാവുകൊണ്ട് അച്ഛൻ വട്ടത്തിൽ വരച്ച കവിത തന്ന രുചിയുടെ കെട്ട് ഇന്നും വിട്ടിട്ടില്ല. മഴുകൊണ്ട് അമ്മ വെട്ടിച്ചിതറിച്ച വിറക് കഷ്ണങ്ങൾ തീ കൂട്ടി ചൂടേകിയ കവിതകൾ ഇന്നും ഉള്ളിൽ കിടന്ന് തിളക്കുന്നുണ്ട്. യുദ്ധ വിമാനം പറത്താൻ കൊതിച്ച അനിയത്തി, വൈകുന്നേരങ്ങളിൽ പാടത്ത് വിമാനങ്ങളെ എണ്ണിക്കിടന്നതിനോളം നിറമുള്ള കവിതകളെ ഇന്നോളം എവിടെയും വായിച്ചതേയില്ല.Continue Reading

സാംസ്‌കാരിക നവോത്ഥാനവും സാഹിത്യ നവോത്ഥാനവും ഒരുമിച്ച് സംഭവിച്ച കാലമാണ് ശ്രീനാരായണഗുരുവിന്റെയും കുമാരനാശാന്റെയും കാലഘട്ടം എന്ന് പറയാം. ശ്രീനാരായണഗുരുവും കുമാരനാശാനും തമ്മിലുണ്ടായിരുന്ന ബന്ധം കേരള സാംസ്കാരിക ചരിത്രത്തിലെ അപൂർവമായ അടരുകളിൽ ഒന്നാണ്. റോമിൽ ഫ്രാൻസിസ് മാർപാപ്പ ഈയിടെ ശ്രീനാരായണ ദർശനങ്ങളെപ്പറ്റി സംസാരിച്ചത് ആ ചിന്തകളുടെ കാലിക പ്രസക്തിയെയും സ്വീകാര്യതയെയും സൂചിപ്പിക്കുന്നു. 1924 ജനുവരിയിൽ ഒരു ബോട്ടപകടത്തിൽ അന്തരിച്ച കുമാരനാശാന്റെ കവിതകൾ ഇന്നും ചർച്ച ചെയ്യപ്പെടുന്നത് ആ കവിതകളിലെ ആശയഗാംഭീര്യം കൊണ്ട് തന്നെയാണ്.Continue Reading

“സർ, ഇതൊരു കുഴപ്പം പിടിച്ച കേസാണല്ലോ. തല പെരുക്കുന്നു. ചാനലുകാർ കൊലപാതകം എന്നു തീരുമാനിച്ചുകഴിഞ്ഞു. ഇനിയിപ്പം പ്രതിയെക്കൂടി അവന്മാര് പിടികൂടിത്തരട്ടെ. അല്ല, എല്ലാം അവമ്മാരല്ലേ ഇപ്പോൾ തീരുമാനിക്കുന്നത്…” ആൽവിൻ ജേക്കബ് എന്ന ആ പോലീസ് ഉദ്യോഗസ്ഥനു തന്റെ നിരാശയും അമർഷവും മേലുദ്യോഗസ്ഥനു മുന്നിൽ പ്രകടിപ്പിക്കാതിരിക്കാനായില്ല. “ആൽവിൻ, താനൊന്നു സമാധാനപ്പെട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നമുക്ക് ഒന്നുകൂടി പരിശോധിക്കാം. ഏതായാലും ഇന്നിനി ഒന്നും വേണ്ട. പിന്നെ, അവരുടെ വീട്ടിൽ നിന്നും പുലർച്ചെ ഒരുContinue Reading