LITERATURE (Page 205)

നിയമനിയന്ത്രിതമായ മുഖ്യധാരാ സമ്പദ് വ്യവസ്ഥക്ക് പുറത്ത് അതാതുരാജ്യങ്ങളില്‍ നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമല്ലാതെ ആ രാജ്യത്തിന്‌ അകത്തോ പുറത്തോ വിനിമയം ചെയ്യപ്പെടുകയോ ശേഖരിക്കപ്പെടുകയോ ചെയ്യപ്പെട്ട രാജ്യത്തിന്‍റെ സമ്പത്തിനെയാണ് കള്ളപ്പണം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത് ഓരോ രാജ്യത്തെയും നിയതമായ നിയമങ്ങൾക്ക് വിരുദ്ധമായി, നികുതിയൊടുക്കാത്ത പണം അതാത് രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥക്ക് പ്രഹരമേല്പിച്ചു കൊണ്ട് രാജ്യങ്ങളുടെ പുറത്തേക്കു മാറ്റപ്പെടുകയാണ് ഫലത്തിൽ സംഭവിക്കുന്നത്. ഏറ്റവും പ്രധാനമായ വസ്തുത, ഇതേ കള്ളപ്പണം വിദേശ നിക്ഷേപം എന്ന പേരിൽ തിരികെContinue Reading

നവംബർ എട്ടിന് കൈരളി ബുക്ക്സ് പ്രസിദ്ധീകരിച്ച ശ്രീ മുരളി മീങ്ങോത്തിന്‍റെ ‘വീട്ടിലേക്കുള്ള വരമ്പുകൾ’ എന്ന ഈ പുസ്തകം മുരളിയുടെതന്നെ ‘ഓർമ്മകൾ യാത്രകൾ’ എന്ന ആദ്യ പുസ്തകത്തിന്‍റെ പുതുക്കിയ രണ്ടാം പതിപ്പാണ്. ഒരു വർഷം മുൻപ് ‘ഓർമ്മകൾ യാത്രകൾ ‘ വായിച്ചപ്പോൾ ഞാൻ എഴുതിയ ഒരു കുറിപ്പ് രണ്ടാം പതിപ്പായ ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ പുസ്തകം വായിച്ചു തീർത്തപ്പോൾ തോന്നിയത് തന്‍റെ യാത്രകളിൽ അദ്ദേഹം എന്നേയും കൂട്ടിയത് പോലെയാണ്. ഈContinue Reading

ലബ്‌ലിന്‌ അധികം അകലെയല്ലാതുള്ള  ലാഷ്നിക്ക് എന്ന പട്ടണത്തിൽ ഒരാൾ തന്‍റെ ഭാര്യയോടൊപ്പം താമസിച്ചിരുന്നു. അയാളുടെ പേര്‌ ചെയിം നോസ്സെൻ എന്നായിരുന്നു, ഭാര്യയുടേത് റ്റെയ്ബെലി എന്നും. അവർക്കു കുട്ടികൾ ഇല്ലായിരുന്നു. അവരുടെ ബന്ധം വന്ധ്യമായിരുന്നു എന്നല്ല; റ്റെയ്ബെലി ഒരാൺകുട്ടിയേയും രണ്ടു പെൺകുട്ടികളേയും പ്രസവിച്ചുവെങ്കിലും മൂന്നും ചെറുപ്രായത്തിൽ തന്നെ മരിച്ചുപോവുകയായിരുന്നു- ഒന്നിന്‌ വില്ലൻചുമയായിരുന്നു, മറ്റേതിന്‌ അഞ്ചാം പനിയും മൂന്നാമത്തേതിന്‌ ഡിഫ്ത്തീരിയയും. അതില്പിന്നെ റ്റെയ്ബെലിയുടെ ഉദരം അടഞ്ഞു; യാതൊന്നു കൊണ്ടും കാര്യമുണ്ടായില്ല- പ്രാർത്ഥനകളും മരുന്നുംContinue Reading

ഡാം ഫക്കിങ്. മാർച്ച് 23 rd വാട്സ് അപിൽ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്‌ത്‌ മെസ്സേജുകൾ ശ്രദ്ധിക്കാതെ ഫോൺ കിടക്കയിലേക്കെറിഞ്ഞു മരി യ അലെക്സിനോ ബാൽക്കണിയിലേക്കു നടന്നു .ഗ്ലാസ് വിരിച്ച റൂഫ് പരഗോളയുടെ തൂണുകളിലിഴഞ്ഞു കയറിയ വള്ളികളിൽ അമ്പലമണികളെ പോലുള്ള ഓറഞ്ചു പൂക്കൾ .ആകാശത്തിന്റെ ഒരറ്റത്തു മുട്ടുന്നത്രയും നീളമുള്ള , വീടിനു മുൻവശത്തെ സൂര്യകാന്തി തോട്ടം നോക്കി നോക്കി നിൽക്കെ മഞ്ഞയും ബ്രൗണും കലർന്ന നിറത്തിൽ പൂക്കളുടെ ഒരാകാശമായി തനിക്കു നേരെContinue Reading

  നവംബർ എട്ടാം തിയ്യതി രാത്രി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നോട്ട് പിൻവലിക്കൽ തീരുമാനം വളരെ സന്തോഷത്തോടെയാണ് ശ്രവിച്ചത്. കള്ളപ്പണത്തിനും ഭീകരതയ്ക്കും എതിരെയുള്ള ഇന്ത്യൻ സർക്കാറിന്‍റേയും പ്രധാനമന്ത്രി മോദിയുടേയും ശക്തമായ നടപടി. പണം മാറ്റി വാങ്ങുവാൻ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ പ്രധാനമന്ത്രിയും റിസർവ് ബാങ്ക് ചെയർമാനും പത്ര, ദൃശ്യ മാധ്യമങ്ങളിലൂടെ രാഷ്ട്രത്തെ അറിയിച്ചു. പ്രധാനമന്ത്രിയെ അഭിനന്ദിച്ചും തീരുമാനത്തിന് പിന്തുണ അറിയിച്ചും ഞാനുള്‍പ്പെടെ പലരും ഫേസ് ബുക്ക് പോസ്റ്റ് ഇട്ടു. വിദേശത്തുContinue Reading