മഹേഷ്‌ കക്കത്ത്

  “ബുദ്ധൻ വോട്ട് ചെയ്യാൻ വന്നതായിരുന്നു. കയ്യിൽ മുടന്തി നടക്കുന്ന ഒരു ആട്ടിൻകുട്ടി, ആൾക്കൂട്ടം ബുദ്ധനെ അടിച്ചുകൊന്നു. “ഗോമാംസം” ആൾക്കൂട്ടം അലറിവിളിച്ചു. “ബിംബിസാരന്റെ യാഗശാലയിലേക്ക് കൊണ്ടുപോകുന്ന മുടന്തി നടന്ന ഒരാട്ടിൻകുട്ടിയെ രക്ഷിച്ചതാണ്.” ഭാരത് മാതാ കീ ജയ് വിളികൾക്കിടയിൽ ബുദ്ധന്റെ ശബ്ദം ആരും കേട്ടില്ല. ഈയടുത്ത് വായിച്ച പി കെ പാറക്കടവിന്റെ കഥയാണ് മുകളിൽ കൊടുത്തത്. അതിൽ ഇന്നത്തെ ഇന്ത്യയുണ്ട്. നരേന്ദ്രമോദിയും സംഘപരിവാറും ഉണ്ട്. ബുദ്ധനല്ല ഗാന്ധി ആയാലും സാധാരണContinue Reading

  മതം,ജാതി, കുലം, തൊഴില്‍, ദേശം, നിറം, ലിംഗം, വിശ്വാസം എന്നിങ്ങനെ നൂറുകൂട്ടം വേലികള്‍ തീര്‍ത്ത് മനുഷ്യനെ പല ദൂരങ്ങളില്‍ അകത്തി നിര്‍ത്തിയിരുന്ന കാലത്ത് സമത്വം എന്ന ആശയം മുന്നോട്ടുവച്ച നവോത്ഥാനം കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഉഴുതുമറിക്കുകയായിരുന്നു. സ്വാമി വിവേകാനന്ദന്‍ ഭ്രാന്ത്രാലയം എന്ന് വിശേഷിപ്പിച്ച കാലത്ത് നിന്ന്  ആധുനിക കേരളം സൃഷ്ടിച്ചെടുക്കാന്‍ നടന്ന പോരാട്ടങ്ങളുടെ ബാക്കിപത്രമാണ് നാം ഇന്നു കാണുന്ന സാക്ഷര സുന്ദര കേരളം. നവോത്ഥാന പോരാട്ടങ്ങളിലെ ആദ്യ രക്തസാക്ഷി ആറാട്ടുപുഴContinue Reading

പ്രകൃതിയെസ്നേഹിക്കാൻ മലയാളിയെ പഠിപ്പിച്ച പ്രമുഖ പരിസ്ഥിതി പ്രവർത്തകനായിരുന്നു പ്രൊഫ. ജോൺ സി ജേക്കബ്. കേരളത്തിലെ ആദ്യത്തെ പരിസ്ഥിതി സംഘടനയായ സുവോളജിക്കൽ ക്ലബി(1972) ന്റെ സ്ഥാപകൻ. ഏകദേശം രണ്ടു പതിറ്റാണ്ട് മുൻപ്, പരിസ്ഥിതി സംരക്ഷണ പ്രവർത്തനം ആവേശമായിവന്ന കാലം,തൊണ്ണൂറുകളുടെ പകുതിയിലാണെന്നാണ് ഓർമ്മ. കണ്ണൂരിലെ കീഴാറ്റൂരിനടുത്ത പട്ടുവം ഗ്രാമത്തിൽ നടന്ന പരിസ്ഥിതി ക്ലാസ്സിൽ ജോൺസി മാഷ് പറഞ്ഞ ഒരു കഥ ഉണ്ടായിരുന്നു, ഗണപതിയുടെയും പൂച്ചയുടെയും കഥ. ഗണപതിയുടെ ബാല്യകാലത്ത് അവരുടെ വീട്ടിൽ ഒരു പൂച്ചയുണ്ടായിരുന്നു.Continue Reading

വിദ്യാർത്ഥികളുടെ പരാതികളെല്ലാം ശരിയാണ് പക്ഷേ ഒന്നും ചെയ്യാൻ സർവകലാശാലക്ക് അധികാരം ഇല്ലെന്ന്.ലക്ഷ്മി നായർക്ക് പ്രിൻസിപ്പാൽ ആയിരിക്കാൻ സർവകലാശാല കൊടുത്ത അനുമതി പിൻവലിക്കാൻ ഒരു നോട്ടീസ് അയക്കാമല്ലോ എന്ന് പറയുമ്പോൾ അഫിലിയേഷൻ രേഖകൾ കാണാനില്ലെന്ന മറുപടി.എന്നാൽ അതിനെ കുറിച്ച് ഒരു വിജിലൻസ് അന്വേഷണം ആവാമല്ലോ എന്ന് ചോദിക്കമ്പോൾ പറ്റില്ലെന്ന മറുപടി. ലക്ഷ്മി നായരെ പ്രിൻസിപ്പൽ സ്ഥാനത്തി നിന്നും നീക്കാൻ സർക്കാറിനോട് ശുപാർശ ചെയ്യണമെന്ന പ്രമേയം വരുമ്പോൾ അത് വോട്ടിനിട്ട് തള്ളുന്നു. ഇത്രContinue Reading

കേരളം നേരിട്ടുകൊണ്ടിരിക്കുന്ന ഊര്‍ജ്ജപ്രതിസന്ധിയെ കുറിച്ചുള്ള ചര്‍ച്ചകളും പരിഹാരങ്ങള്‍ക്കായുള്ള നിര്‍ദ്ദേശങ്ങളും പലവഴികളിലായി ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും എല്ലാം ചെന്നുനില്‍ക്കുന്നത് ആതിരപ്പള്ളി ജലവൈദ്യുത പദ്ധതി എന്ന ഒറ്റമൂലിയിലേയ്ക്കാണ്. പരിസ്ഥിതിപ്രവര്‍ത്തകരും വിവിധ രാഷ്ട്രീയ-യുവജന-സാംസ്കാരിക സംഘടനകളും ഒരേ മനസ്സോടെ എതിര്‍പ്പുയര്‍ത്തിയിട്ടും നിര്‍ദ്ദിഷ്ട ആതിരപ്പള്ളി പദ്ധതി നടപ്പിലാക്കാനുള്ള നീക്കം അണിയറയില്‍ നടക്കുന്നു എന്ന്‍ സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തിന്‍റെ വൈദ്യുതി വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയിലും പുറത്തും നടത്തിയ പ്രഖ്യാപനങ്ങള്‍ അതാണ്‌ സൂചിപ്പിക്കുന്നത്. മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ AIYF വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.Continue Reading