ചരിത്രം ആവർത്തിക്കുന്നു
[dropcap]രേ[/dropcap]ണുക മകളുടെ മുറിയിൽ മുട്ടി. പ്രതികരണം കിട്ടിയില്ല. ഭാഗ്യത്തിന് കതക് കുറ്റിയിട്ടിട്ടില്ല. മുറി തുറന്ന് അകത്തുകയറി. മായ കട്ടിലിൽ കമഴ്ന്ന് കിടന്ന് കരയുകയാണ്. അവൾ തല ഉയർത്തിനോക്കി. കരഞ്ഞ് കലങ്ങിയ കണ്ണുകൾ! രേണുക പേടിച്ചു-താൻ എന്തെങ്കിലും പറഞ്ഞുവോ, അറിയാതെ എന്തെങ്കിലും ചെയ്തുവോ? ഇതുവരെ അവളുടെ ആഗ്രഹങ്ങൾ ഒക്കെ സാധിച്ചു കൊടുത്തിട്ടേയുള്ളു. അടുത്തനിമിഷത്തിൽ സമാധാനിച്ചു. സ്കൂളിൽ നിന്ന് വന്നപ്പോൾതന്നെ അവളുടെ മൂഡ് തെറ്റിയിരുന്നു. ചോദിച്ചപ്പോളാണ് സംഗതിയെന്താണന്ന് മനസ്സിലായത്. മൈക്ക്Continue Reading

















