LITERATURE (Page 206)

ഒരു സ്നേഹത്തിന്‍റെ ചന്ദനം തൊട്ട കുളിര്‍മ്മയില്‍ ഉടുത്തൊരുങ്ങി പുറപ്പെട്ടതാണ് ഇനിയും വീടണയാത്ത എന്‍റെ കവിത.. ഒരു ഇടവഴിയില്‍ പ്രണയത്തിന്‍റെ മുള്‍വേലിയിലുടക്കി വഴിമറന്നു നില്‍ക്കുകയാണ് എന്‍റെ ഓര്‍മ്മ.. ഒരു സായാഹ്നത്തിന്‍റെ നഖക്ഷതമേറ്റ് ഉടഞ്ഞു തൂവിയ തോരാത്ത മൗനമാണ് എന്‍റെ കണ്ണുനീര്‍.. കരിമഷി പടര്‍ന്ന് വികലമായി വരി തെറ്റിച്ചു ചൊല്ലിയ വിടയെന്ന രണ്ടക്ഷരമാണ് എന്‍റെ ഓര്‍മ്മതെറ്റ്Continue Reading

ജനിച്ചുവളര്‍ന്ന നാടും വീടും വിട്ട് മറ്റൊരു ദേശത്ത് എത്തുന്നവരൊക്കെ പ്രവാസികളാണ്. കാരണങ്ങള്‍ പലതാവാം. പലപ്പോഴും ഉപജീവനമാര്‍ഗ്ഗം തേടിപ്പോകുന്നവരുമായി ബന്ധപ്പെട്ടാവാം പ്രവാസം സംഭവിക്കുന്നത്. . അത്തരം ഒരു വേരു പറിഞ്ഞ അവസ്ഥയുടെ വ്യഥകള്‍- നഷ്ടപ്പെട്ടുപോയ ഭൂതകാലത്തിന്‍റെ ഓര്‍മ്മകള്‍ വര്‍ത്തമാനകാലം ഏല്‍പ്പിക്കുന്ന മുറിവുകള്‍ ഇവയൊക്കെ പലപ്പോഴും രചനകളായി വരാറുണ്ട്. . അവരുടെ രചനകളില്‍ പൊതുവേ അന്യഥാബോധത്തിന്‍റെ ഒരു തണുപ്പ് നിറഞ്ഞുനില്‍ക്കും. മറ്റൊരു രാജ്യത്ത് ജീവിതം കരുപ്പിടിപ്പിക്കാനുള്ള പരിശ്രമങ്ങളാണ് എന്നും എപ്പോഴും അവര്‍ക്ക് ജീവിതം. അത്തരംContinue Reading

    റെക്കൊലീറ്റ ജലധാരയില്‍ നിന്ന്‍ തൂവാല നനച്ച് നെറ്റിയിലെ വിയര്‍പ്പ് തുടച്ചുകൊണ്ട് ആകെ ക്ഷീണിച്ചു തളര്‍ന്നാണ് ഞങ്ങള്‍ ഒടുവില്‍ അവിടെയെത്തിയത് മനോഹരമായ ഉദ്യാനമുള്ള അയാക്കുചോ തെരുവിലെ ആ വീട്ടില്‍.ഹാ, എന്തൊരാനന്ദം! ഞങ്ങള്‍ അഞ്ചാംനിലയിലേയ്ക്കുള്ള എലിവേറ്ററില്‍ കയറി. എന്‍റെ ഈ മുഷിഞ്ഞ വസ്ത്രങ്ങള്‍ കാരണം ഈ യാത്രയില്‍ എനിക്കത്ര മന:സുഖമൊന്നും തോന്നിയില്ല. മാത്രമല്ല, പുറത്തു പോകാന്‍ അനുകൂലമായൊരു മാനസികാവസ്ഥയിലുമായിരുന്നില്ല ഞാന്‍. ഉച്ച തിരിഞ്ഞുള്ള സമയം കിടക്കവിരി അലക്കിയും തേച്ചുമടക്കിയും മറ്റുംContinue Reading

  എന്നെ നീ ഒന്ന് പറിച്ചു നടണം. കരിഞ്ഞുണങ്ങും മുൻപ് നനവാർന്നോരിടത്തേക്ക് ഞാൻ അറിയാതൊന്നു മാറ്റിനടണം . മണ്ണിൽ ഉറപ്പിച്ച മനസ്സായ വേരുകൾ പൊട്ടാതെ ,നോവാതെ പറിച്ചെടുക്കണം. വേരിനെ പിരിയാതെ ,മുറുകെ പിടിക്കുന്ന ഓർമ്മയാം മണ്ണിൻകണങ്ങളെ – തൂവാതെ തന്നെ അടർത്തീടണം. മണ്ണിൽ നിന്നടരുമ്പോൾ , ഒറ്റപ്പെടുമ്പോൾ കുറച്ചു നേരം ഒന്നുറങ്ങിടും ഞാൻ . ഒട്ടൊന്നു വൈകാതെ , ഒട്ടുമേ വാടാതെ എന്നെ നീ മാറ്റി പ്രതിഷ്ഠിക്കണം . ഉണരുമ്പോൾContinue Reading

നീ എപ്പോഴെത്തി, യാത്രയൊക്കെ സുഖമായിരുന്നോ എത്ര ദിവസത്തെ അവധിയുണ്ട്?   അതെ, യാത്ര സുഖമായിരുന്നു. രാത്രി എട്ടുമണിയായപ്പോൾ എത്തി. മൂന്നമ്പത്തഞ്ചിന് തിരിച്ച ഫ്‌ലൈറ്റാണ്. ഇടക്ക് സ്റ്റോപ്പ് ഇല്ലാത്തതിനാൽ നാല് മണിക്കൂറേ വേണ്ടിവന്നുള്ളൂ.   ആരാണ് അറിയിച്ചത് ?   രാവിലെ പതിവ് പോലെ ഓഫീസിലെ തിരക്കിലായിരുന്നു. പതിനൊന്ന് മണിക്ക് ആരോ ഫോൺ ചെയ്തു. വളരെ പതിഞ്ഞ ശബ്ദത്തിൽ, മടിച്ചു മടിച്ചാണ് സംസാരിച്ചു തുടങ്ങിയത്. വിഷമിക്കരുത്, എല്ലാം സഹിക്കാൻ കഴിയണം, പടച്ചവൻContinue Reading