പ്രോസര്‍പീന
[dropcap]പാ[/dropcap]മ്പുകളും, ചിലന്തികളും, തെരുവുനായ്ക്കളും, വഴിയോരത്തു നിന്നു മൂത്രമൊഴിക്കുന്ന ആണുങ്ങളും, വെള്ളം കുടിക്കാതെയും മൂത്രം പിടിച്ചുനിറുത്തിയും യാത്രചെയ്യുന്ന പെണ്ണുങ്ങളും, തുറുകണ്ണന്മാരായ വായ്‌നോട്ടക്കാരും, പിച്ചക്കാരുമൊക്കെ അലിസാന്‍ഡ്ര മനസ്സിന്റെ ചുവരില്‍ വരച്ചുസൂക്ഷിക്കുന്ന ചിത്രത്തിലുണ്ടായിരുന്നു. കേട്ടുകേള്‍വികളില്‍ നിന്നും ദൃക്‌സാക്ഷിവിവരണങ്ങളില്‍ നിന്നും പലവിധ കഷണങ്ങള്‍ ചേര്‍ത്തുവച്ച് അവള്‍ കാണാനിരിക്കുന്ന കേരളത്തിന്‍റെ ചിത്രം പൂര്‍ത്തിയാക്കുകയായിരുന്നു. അതില്‍ അവസാനമായി ചേര്‍ത്തുവച്ചത് ചോറുവിളമ്പുന്ന ഭക്ഷണശാലകളെല്ലാം കേരളത്തില്‍ ഹോട്ടലുകളായതും, പഴയ ചാരുകസേരകളിലിരുന്ന് വിപ്ലവം പ്രസംഗിച്ചവരുടെ പുതിയ തലമുറ ഫെയ്സ്ബുക്കിലേയ്ക്ക് മാറിയതുമായിരുന്നു. ഒരുContinue Reading





















