പൂമുഖം LITERATUREകവിത നൂറിന്റെ വൈകുന്നേരങ്ങൾ

നൂറിന്റെ വൈകുന്നേരങ്ങൾ

 

ണ്ടു കിലോ 50
മൂന്നു കെട്ട് 10
ഐസിടാത്ത പച്ച

പ്രലോഭനങ്ങളുടെ
വൈകുന്നേരങ്ങൾ

കണ ഒടിഞ്ഞ കയിൽക്കൊട്ട
തീപ്പൊരി പാറാത്ത
ഗ്യാസ് ലൈറ്റർ
അപ്പപൊടി തീർന്ന ടിന്നുകൾ
ചുളിഞ്ഞിരുന്ന നൂറുകൾ
ആവേശത്തോടെ നിവരുന്നു.

കപ്പലണ്ടിക്കാരനും
മുട്ട പഫ്‌സും
നൂറിനെ മാറ്റാൻ
ഒരുങ്ങുന്നു.

നാളെത്തേയ്ക്കു
ഇന്നേ മരിച്ചു വീഴുന്ന നൂറുകൾ

ഞാനോ നീയോ എന്ന
കൺഫ്യൂഷനിൽ ഉഴുന്നും റവയും
പരസ്പരം പാളുന്നു.

എല്ലാ ആവശ്യങ്ങളും
നൂറിനെ ഉഴിയുന്നു

എല്ലാ വൈകുന്നേരങ്ങളിലും
ഒരു 100 എങ്കിലും മരിയ്ക്കുന്നു

ഒഴിഞ്ഞ പഴ്സിൽ
നാളേയ്ക്ക് നിറയ്ക്കാൻ
ഞാനും വേവുന്നു….​

Comments

തൃശ്ശൂർ ജില്ലയിലെ വലപ്പാട് സ്വദേശം. മത്സ്യഫെഡിന്റെ തൃശ്ശൂർ ജില്ലാ ഓഫീസിൽ ജോലി ചെയ്യുന്നു.

You may also like