LITERATURE (Page 154)

  ഇന്ത്യ അടിയന്തിരാവസ്ഥക്ക് ശേഷം കാണുന്ന ഏറ്റവും ശ്രദ്ധേയ മായ  തെരഞ്ഞെടുപ്പാണ് നമുക്ക് മുന്നിൽ-  ഒരപ്രഖ്യാപിത അടിയന്തിരാവസ്ഥയിലൂടെയും  ഏകാധിപത്യത്തിലൂടെയുമാണ്  രാജ്യം  കഴിഞ്ഞ നാലുവർഷമായി  കടന്നു പോയത് . സർക്കാർ – ഭരണഘടനാ സ്ഥാപനങ്ങൾ എല്ലാം അപഹാസ്യമാംവിധം ഒരാളുടെ മാത്രം  ഇച്ഛയനുസരിച്ച്  പ്രവർത്തിച്ച വർഷങ്ങൾ- തങ്ങളുടെ നയങ്ങളെ പറ്റി മിണ്ടാതെ, കേന്ദ്രമന്ത്രിമാരിൽ ഓരോരുത്തരും, നരേന്ദ്രഭായി പറഞ്ഞതുപോലെ താൻ ചെയ്യുന്നു എന്ന് പേർത്തും പേർത്തും ചടങ്ങുകളിൽ, വിനീതരായി, അടിക്കടി, പറഞ്ഞ വർഷങ്ങൾ, സുപ്രീം കോടതിയിൽ ഒരുContinue Reading

  നാളിതുവരെ കടന്നു പോയിട്ടില്ലാത്ത പ്രളയക്കെടുതിയിലൂടെയാണ് കേരളം ഈ വർഷം കടന്നുപോയത് പ്രളയം തകർക്കാത്ത മേഖലകൾ ഇനിയൊന്നുമില്ല നേരിട്ടോ പരോക്ഷമായോ പ്രളയക്കെടുതി ഏറ്റുവാങ്ങേണ്ടി വരാത്ത ഒരൊറ്റ മലയാളിയും ഇവിടെയില്ല പ്രളയം തകർത്തെറിഞ്ഞത് കാർഷികമേഖലയെ ആണ് ഏകദേശം 57,000 ഹെക്ടർ വിളകൾ നശിച്ചിട്ടുണ്ടെന്നാണ് കണക്ക് യന്ത്രസാമഗ്രികളും ജലസേചന സൗകര്യങ്ങളും സംഭരണ സൗകര്യങ്ങളും അടങ്ങുന്ന ഭൗതിക സൗകര്യങ്ങൾക്ക് വന്ന നാശം കൂടി കണക്കിലെടുത്താൽ കണക്കുകൾ ഇതിലൊന്നും നിൽക്കുകയില്ല. 2018 ഓഗസ്റ്റിൽ സംഭവിച്ചത് കഴിഞ്ഞContinue Reading

  ദാരിദ്ര്യത്തെക്കുറിച്ചു നാം സംസാരിച്ചിട്ട് എത്ര കാലമായിക്കാണും? സർക്കാർ അംഗീകരിച്ച കണക്ക് അനുസരിച്ചു തന്നെ 25 കോടി ജനങ്ങൾ അതീവ ദരിദ്രരായ ഒരു രാജ്യം. 25 കോടി. ഏകദേശം അമേരിക്കയുടെ ജനസംഖ്യയുടെ അത്ര ജനങ്ങൾ. UPA ഭരണകാലത്തു നിരന്തരം ചർച്ച ചെയ്യപ്പെട്ട ഒരു വാക്കുണ്ടായിരുന്നു: ദാരിദ്ര്യ രേഖ. ഏതു ദിവസ വരുമാനത്തിന് താഴെയാണ് ഒരു വ്യക്തി ദരിദ്രനായി കണക്കാക്കുക എന്നതിന്റെ സൈദ്ധാന്തിക ചട്ടക്കൂടാണിത്. അന്ന് ഇന്ത്യയിലെ സാമ്പത്തിക വിദഗ്‌ധർ നിശ്ചയിച്ചത്Continue Reading

  ഏറ്റവും ചുരുക്കി പറഞ്ഞാൽ, ഒരു തിരഞ്ഞെടുപ്പിൽ രണ്ടോ അതിലധികമോ പാർട്ടികളെ അഥവാ മുന്നണികളെ അവയുടെ മൂല്യങ്ങളുടെയും ആശയങ്ങളുടെയും ആദർശങ്ങളുടെയും പേരിൽ വിലയിരുത്തിക്കൊണ്ട് അവരിൽ ഏറ്റവും മെച്ചമെന്ന് തോന്നുന്ന പാർട്ടിക്ക് അഥവാ മുന്നണിക്ക് ജനം തങ്ങളുടെ സമ്മതി ദാനത്തിലൂടെ അംഗീകാരം നൽകുകയാണ് ചെയ്യേണ്ടത്. എന്നാൽ എന്തിന്റെ അടിസ്ഥാനത്തിലാണ് ഒരു രാഷ്ട്രീയ പ്രസ്ഥാനം വിലയിരുത്തപ്പെടേണ്ടത് എന്ന കാര്യത്തിൽ ഇന്ന് ജനങ്ങൾക്ക് യാതൊരു വ്യക്തതയും ഇല്ലാതായിരിക്കുന്നു. ഒരു പക്ഷെ, ഇന്നത്തെ മുഖ്യ രണ്ടുContinue Reading

  പൊതുതിരഞ്ഞെടുപ്പുകൾ രാഷ്ട്രീയപാർട്ടികളെ സംബന്ധിച്ചിടത്തോളം ഞാണിന്മേൽ കളിയാണ്. ചെറിയൊരു പിഴവ് മതിയാകും അടിത്തറ തന്നെ ഇല്ലാതാകാൻ. ഈ സമ്മർദ്ദത്തെ അതിജീവിക്കുക എന്നത് സുപ്രധാനമാണ്. ജാതിയും സമ്പത്തും വർണവും വംശവുമെല്ലാം നിർണായകമാകുന്ന തിരഞ്ഞെടുപ്പുകളിൽ അന്തിമവിജയത്തിനായി പയറ്റുന്ന തന്ത്രങ്ങൾ എല്ലായ്പോഴും ഫലപ്രദം ആവണമെന്നും ഇല്ല.അവസരങ്ങളുടെ കലയാണ് രാഷ്ട്രീയമെങ്കിൽ മുതലെടുപ്പിന്റെ കലയാണ് തിരഞ്ഞെടുപ്പുകൾ. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഏഴു പതിറ്റാണ്ടു നീണ്ട ഇന്ത്യൻ പാർലമെന്റ് തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ അവസരങ്ങളെ ഫലപ്രദമായി മുതലെടുത്ത അനേകം രാഷ്ട്രീയContinue Reading