തിരതല്ലി അലറുന്ന പെരുങ്കടലിനേക്കാളും,
അഴൽ തിളപ്പിക്കുന്നുണ്ട്
തീമല മിണ്ടാതെയുള്ളിൽ
വർത്താനം നിർത്തുന്ന
ഓരോ ചുണ്ടിരട്ടകളും
വല വിരിക്കുന്നുണ്ട്
ഒരു മിണ്ടാട്ടം കിട്ടാൻ
കൂടറ്റു വീഴുന്ന
ചെറു കുട്ടിക്കിളി
കൂട്ടിപ്പിടിക്കുന്നു –
ണ്ടൊരു കുട്ടിയാകാശം
കയത്തിലാഴുന്ന
കരിങ്കല്ലുപോലും
കരുതുന്നുണ്ടാവും
ഒരു പായൽത്താങ്ങ്
വിരലൊന്നു നീട്ടിയാൽ
കൂടെ വന്നേക്കും
ആയുസ്സിന്നാത്മപ്രപഞ്ചം !
കവർ : വിത്സൺ ശാരദാ ആനന്ദ്
Comments