LITERATURE (Page 153)

  ഏറ്റവും ചുരുക്കി പറഞ്ഞാൽ, ഒരു തിരഞ്ഞെടുപ്പിൽ രണ്ടോ അതിലധികമോ പാർട്ടികളെ അഥവാ മുന്നണികളെ അവയുടെ മൂല്യങ്ങളുടെയും ആശയങ്ങളുടെയും ആദർശങ്ങളുടെയും പേരിൽ വിലയിരുത്തിക്കൊണ്ട് അവരിൽ ഏറ്റവും മെച്ചമെന്ന് തോന്നുന്ന പാർട്ടിക്ക് അഥവാ മുന്നണിക്ക് ജനം തങ്ങളുടെ സമ്മതി ദാനത്തിലൂടെ അംഗീകാരം നൽകുകയാണ് ചെയ്യേണ്ടത്. എന്നാൽ എന്തിന്റെ അടിസ്ഥാനത്തിലാണ് ഒരു രാഷ്ട്രീയ പ്രസ്ഥാനം വിലയിരുത്തപ്പെടേണ്ടത് എന്ന കാര്യത്തിൽ ഇന്ന് ജനങ്ങൾക്ക് യാതൊരു വ്യക്തതയും ഇല്ലാതായിരിക്കുന്നു. ഒരു പക്ഷെ, ഇന്നത്തെ മുഖ്യ രണ്ടുContinue Reading

  പൊതുതിരഞ്ഞെടുപ്പുകൾ രാഷ്ട്രീയപാർട്ടികളെ സംബന്ധിച്ചിടത്തോളം ഞാണിന്മേൽ കളിയാണ്. ചെറിയൊരു പിഴവ് മതിയാകും അടിത്തറ തന്നെ ഇല്ലാതാകാൻ. ഈ സമ്മർദ്ദത്തെ അതിജീവിക്കുക എന്നത് സുപ്രധാനമാണ്. ജാതിയും സമ്പത്തും വർണവും വംശവുമെല്ലാം നിർണായകമാകുന്ന തിരഞ്ഞെടുപ്പുകളിൽ അന്തിമവിജയത്തിനായി പയറ്റുന്ന തന്ത്രങ്ങൾ എല്ലായ്പോഴും ഫലപ്രദം ആവണമെന്നും ഇല്ല.അവസരങ്ങളുടെ കലയാണ് രാഷ്ട്രീയമെങ്കിൽ മുതലെടുപ്പിന്റെ കലയാണ് തിരഞ്ഞെടുപ്പുകൾ. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഏഴു പതിറ്റാണ്ടു നീണ്ട ഇന്ത്യൻ പാർലമെന്റ് തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ അവസരങ്ങളെ ഫലപ്രദമായി മുതലെടുത്ത അനേകം രാഷ്ട്രീയContinue Reading

  കാഴ്ചയുടെ ഒരു തുണ്ട് നിനക്കുവേണ്ടി മാറ്റിവച്ചിട്ടുണ്ട് ആളൊഴിയുമ്പോൾ വീണ്ടും വരച്ചുചേർക്കാൻ പാകപ്പെടാത്ത നിറങ്ങൾ മറന്നുപോകാത്ത ഏതോ കാലമെന്ന് നീ പറയും ഓർമ്മകൾക്കുമേൽ മഴവില്ലിന്റെ ദേശങ്ങളിൽനിന്ന് നമ്മൾ കൈയ്യെത്തിപ്പിടിക്കും കാഴ്ചയുടെ ഒരു തുണ്ട് സ്ഫടികയുടലുകൾക്കിടയിൽ നമ്മുടേതല്ലാതെ മെല്ലെ ഘനീഭവിച്ചുറഞ്ഞിടും…Continue Reading

  യു.പി.യിലെ അമേതിയില്‍ നിന്ന് മത്സരിക്കുന്നതോടൊപ്പം ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ്,രാഹുല്‍ ഗാന്ധി കേരളത്തിലെ വയനാട്ടിലും സ്ഥാനാര്‍ത്ഥിയാവുകയാണ്. എന്ന വാർത്ത കേരള രാഷ്‌ട്രീയത്തെ കീഴ്മേൽ മറിക്കുന്ന സംഭവമായി തീർന്നിരിക്കുകയാണ്. നിർഭാഗ്യകരമെന്നു പറയട്ടെ, സെക്കുലർ ഗ്രൂപ്പിന്റെ ഒരു ദേശീയ നേതാവ് കേരളത്തിൽ നിന്ന് മത്സരിക്കാൻ വരുമ്പോൾ സംഘ പരിവാര്‍‍ ചേരിയില്‍ നിന്നുള്ളതിനേക്കാള്‍ എതിർശബ്ദം കേള്‍ക്കുന്നത് ഇടതു പാളയത്തിൽ നിന്നാണ്-. ഐഡിയോളോജിക്ക് ഉപരി തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തെ മുൻപിൽ കാണുന്ന ഇടതു പാർട്ടികളെ ആണ്Continue Reading

  പൃഥ്വിരാജ് എന്ന സൂപ്പർ സ്റ്റാറിന്റെ കന്നി സംവിധാന സംരംഭമായി ലൂസിഫർ വാർത്തകളിൽ നിറയാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഒരുപാടായി. അന്തരിച്ച പ്രശസ്ത സംവിധായകൻ രാജേഷ് പിള്ളക്ക് വേണ്ടി മറ്റൊരു കഥാപരിസരത്തിൽ മുരളി ഗോപി എഴുതിയ സിനിമയുടെ പേരായിരുന്നു ലൂസിഫർ. പിന്നീട് പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായി ലൂസിഫർ മാറി. മോഹൻലാലിൻറെ താര സാനിധ്യത്തിൽ മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ സിനിമയെ ചുറ്റി നിൽക്കുന്നതൊക്കെ വാർത്ത ആയിരുന്നു. സ്ക്രീനിനു മുന്നിൽContinue Reading