LITERATURE (Page 151)

തങ്കം പറഞ്ഞതോർക്കും, പിന്നേം പിന്നേം സ്റ്റിക്കറുകൾ വാരിയിട്ട് മിണ്ടാണ്ടിരിക്കും… അവന്, വാക്കുകൾ മുട്ടുമ്പോൾ കറുത്ത കുഞ്ഞ് നൃത്തം ചെയ്യും ദേഷ്യം വന്നാൽ കറുത്ത കുഞ്ഞ് ഉടുപ്പൂരിയെറിയും സങ്കടം വന്നാൽ കറുത്ത കുഞ്ഞ് പെയ്‌തോണ്ടിരിക്കും… വെളുത്തകുഞ്ഞ്, അന്നേരത്തൊക്കെ കഴിച്ചോണ്ടിരിക്കും ! അവന്റെ ഫോണിൽ കറുത്ത കുഞ്ഞ് സ്റ്റിക്കറിൽ ചെയ്യാത്ത കാര്യങ്ങളില്ല… തങ്കം പറഞ്ഞതോർക്കും, വലത്തേ തള്ളവിരലിൽ ഒരു ശബ്ദം പൊടിച്ചുയർത്തി വിടും… കരഞ്ഞാൽ, തങ്കം മഞ്ഞക്കൊണ്ടയുടെ സ്റ്റിക്കറിടും… ചിരിച്ചാൽ ചുറ്റിനും തുമ്പികൾContinue Reading

നടയിലെ കല്യാണമണ്ഡപത്തിനരികെ കരിങ്കല്ല് പാകിയ തറയിൽ പടിഞ്ഞിരുന്ന് മാഷ് ചെറുപ്പക്കാരനോട് പറഞ്ഞു.” ലീവില്‍ നാട്ടില്‍ വരുമ്പോള്‍, സമയമുണ്ടാക്കി ഇവിടെ വന്ന്- കഴിയുമെങ്കില്‍, ലോഡ്ജില്‍മുറിയെടുത്ത് ഒരു രാത്രി തങ്ങി- അന്ന് വൈകുന്നേരവും പിറ്റേന്ന് രാവിലെയും- അമ്പലത്തില്‍ തൊഴുത്, മടങ്ങുക എന്നത് വിവാഹം കഴിഞ്ഞത് മുതലുള്ള ശീലമാണ്. അയല്‍സംസ്ഥാനത്ത്, താമസിക്കുന്നതിനടുത്തൊക്കെ അമ്പലങ്ങളുണ്ടെങ്കിലും, പോകുന്ന പതിവില്ല. നിരുപദ്രവിയായ ഒരു നിരീശ്വരവാദിയാണ് ഞാന്‍. വിവാഹവും കുട്ടികളുടെ ചോറൂണും വര്‍ഷങ്ങള്‍ക്ക് ശേഷം അവരുടെ വിവാഹവുമടക്കം ജീവിതത്തിലെ ഒരുപാട് നല്ല കാര്യങ്ങള്‍ നടന്നത് ഈContinue Reading

കലണ്ടറിൽ ഒക്ടോബർ രണ്ടെന്നചുവന്നയക്കം അടുത്തയാണ്ട്ഉണ്ടാകുമോന്നൊരാധികഴിഞ്ഞ തവണ സേവന വാരത്തിൽവൃത്തിയാക്കിയ ഗാന്ധിസ്മാരകംഇടിഞ്ഞു പൊളിഞ്ഞു പോയിചമ്പാരൻ സമരം ഇക്കുറി സിലബസിൽ നിന്ന് മാറ്റിയോ?ചൊല്ലിപ്പഠിച്ച വള്ളത്തോൾ കവിതസ്‌മൃതിയിലാവശേഷിക്കുന്നുണ്ടോ?ദണ്‌ഡിയെക്കാൾ ദൂരം നടന്ന് പാതി വഴിയിൽ മരിച്ചവരെയോർക്കുന്നുണ്ടോ?ഇരുട്ടിൽ നാവ് മുറിഞ്ഞൊരു പെൺകുട്ടിയുടെ നിലവിളി നിലയ്ക്കുന്നേയില്ല !സമാധാനത്തിനുള്ള ഗോഡ്‌സെ പുരസ്‌കാരംമരണാനന്തരമായി മഹാത്മാവിന് പ്രഖ്യാപിച്ചോ?അഹിംസയുടെ ഊന്നുവടിയെവിടെ?നമസ്കരിച്ച് കാഞ്ചി വലിക്കുന്ന തോക്കുകൾ.“ഹേ റാം”പ്രാർത്ഥനകൾ ഉരുവിടാം Continue Reading

  “സത്യം മയക്കു മരുന്നിൻറെ ചിറകിൽ സ്വർഗ ത്തു പറക്കുമീ നാട്ടിൽ – ഇല്ലാത്ത – സ്വർഗത്തു പറക്കുമീ നാട്ടിൽ സത്യം മരിക്കുമീ നാട്ടിൽ മനുഷ്യാ ….ഹേ മനുഷ്യാ വലിച്ചെറിയൂ നിൻറെ മുഖം മൂടി.” നുണകളുടെ രാജവാഴ്ചക്കാലത്താണ് രാജ്യം തിരഞ്ഞെടുപ്പിനെ നേരിടുന്നത് . ഒറ്റ തുട്ടു ചിലവാക്കാതെ ഒരു ക്ലിക്ക് കൊണ്ട് വിതയ്‌ക്കുന്ന നുണകൾ. നെഹ്‌റു മുസ്ലിം ആണെന്നും, കശ്യപ മഹർഷി തപസ്സു ചെയ്തത് കൊണ്ടാണ് കാശ്‌മീർ എന്ന് പേരുവന്നത്Continue Reading

തെരഞ്ഞെടുപ്പ് ചർച്ചയുടെ ഭാഗമായി, മലയാളനാടിനു വേണ്ടി പി എൽ ലതിക, ശ്രീ സി ആർ പരമേശ്വരന് അയച്ചു കൊടുത്ത ചോദ്യങ്ങളും അവയെ പൊതുവെ സ്പർശിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രതികരണവും : ഇന്ത്യൻ ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പിന് ഇപ്പോഴത്തെ പ്രസക്തി എത്രത്തോളമുണ്ട്? വോട്ടിംഗ് യന്ത്രത്തെ കുറിച്ചുള്ള ആശങ്കകൾ ഉണ്ട് ..33 ശതമാനം വോട്ടു കിട്ടിയവർ ഭൂരിപക്ഷമാവാനുള്ള സാധ്യത, പാര്ലമെന്റ് സെഷൻ തുടങ്ങുന്നതിനു മുൻപ് ഒരു വിസ്ഫോടന വാർത്ത സൃഷ്ടിച്ചു തുടർച്ചയായ സ്തംഭനത്തിനു കളമൊരുക്കുക,Continue Reading