സുരേഷ് കുമാർ ജി.

നെടുംകുന്നം സ്വദേശി ദക്ഷിണ റെയിൽവേയിൽ ലോക്കോ പൈലറ്റ്, "എഞ്ചിൻ മുറിയിൽ പിറന്ന കവിതകൾ" പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പിടിപെട്ടു പോയാൽവിടാനിടയാവാ –തദൃശ്യം കരങ്ങൾമുറുക്കുന്ന കൊണ്ട് കൊറോണാ !, വിവാഹംകഴിക്കുന്ന പോലെവിധി ജീവപര്യന്തമാകുന്ന പോലെ..! മുഖംമൂടി വെച്ച്നടന്നാൽ ചിലപ്പോൾപിടിക്കപ്പെടാതെഇരിക്കാമെന്നാലും പിടിച്ചാൽ പുറത്തൊ –ന്നിറങ്ങാനാവാതെ..ശരിക്കൊന്നു ശ്വാസംകഴിക്കാനാവാതെ അടച്ചിട്ടൊരേട-ത്തിരിക്കുമ്പൊഴൊക്കെപ്രതിഭേദമില്ലാ –തൊരു പോലെ രണ്ടും ..! മഹാ വിപിനത്തിന്റെമദ്ധ്യത്തിലേയ്ക്ക്കിനാക്കണ്ടുണർന്ന്നിരാശപ്പെട്ടിരുന്ന് മുറിപ്പാടു നക്കികെണിയിൽ കിടന്നുംചുരമാന്തിടുംവന്യജന്തുവാകുന്നൂ…! പുറംലോകമപ്പോൾവഴിപോക്കനെ പോൽതിരിഞ്ഞൊന്നു നോക്കികടന്നു പോകുന്നൂ കിളി, കൂട്ടിനുള്ളിൽകിടക്കുമ്പോൾ, വാനംഎവിടേയ്ക്കോ മാടിവിളിക്കുന്ന പോലെ…! കവർ ഡിസൈൻ : ജ്യോത്സ്ന വിൽസൺContinue Reading