മയക്കുമരുന്നിന്റെ മരണത്രികോണം
കാഴ്ചയെയും കേൾവിയെയും പൊള്ളിക്കുന്ന വാർത്തകളിലേക്കാണ് നാട് നിത്യവും ഉണരുന്നത്. കൊലപാതകങ്ങൾ, വാഹനാപകടങ്ങൾ, ബലാൽസംഗങ്ങൾ വന്യമൃഗങ്ങളുടെ അക്രമങ്ങൾ, കലോത്സവങ്ങൾ പോലും ചോരക്കളമാക്കുന്ന സംഘടിതരാഷ്ട്രീയ അതിക്രമങ്ങൾ.. തത്സമായകാഴ്ചകളും പ്രതികളോ ആരോപിതരോ ചുരുളഴിക്കുന്ന കൊലക്കഥകളും ആധികാരികമെന്നോണം ആവർത്തിച്ചു പ്രക്ഷേപണം ചെയ്തുകൊണ്ട് വാർത്താലഹരിയിൽ ആറാടുകയാണ് മാധ്യമങ്ങൾ. രാസത്വരകങ്ങളെപ്പോലെയാണ് ഇവ സുപ്തമായ കുറ്റവാസനകളോട് പ്രതിപ്രവർത്തിക്കുന്നത്. മിക്ക കുറ്റകൃത്യങ്ങളുടേയും പിന്നിൽ രാസലഹരി മരുന്നുപയോഗം പ്രധാന ഘടകം ആവുന്നുണ്ട്.എങ്കിലും ഈ ദിശയിൽ നൂതനമായ ഒരു പ്രതിരോധനടപടി ആശയതലത്തിൽ പോലും ഉയർന്നുContinue Reading





















