നിരൂപണം (Page 12)

“ തരുപക്ഷിമൃഗങ്ങളോടുമി- നരരോടും സുരരോടുമെന്നുമേ ഒരുമട്ടവരുളിലേന്തുമ- സരള സ്നേഹരസം നിനപ്പു ഞാന്‍ “ (ആശാന്‍) കുന്നുകളുടെ, സുരങ്കങ്ങളുടെ, തേനീച്ചകളുടെ, പുലികളുടെ, നാഗങ്ങളുടെ, എട്ട് സംസ്കൃതികളുടെ,സത്യത്തിന്‍റെ നാടായ എന്‍മകജെ; പക്ഷെ നാടിനുപുറത്തു രേഖപ്പെട്ടത് എന്‍ഡോസള്‍ഫാന്‍ ദുരിതത്തിന്‍റെ പേരിലാണ്.നിത്യവേദനയുടെ ,നിത്യദുഖത്തിന്‍റെ, നിരന്തരസമരത്തിന്‍റെ ഭൂമികയാണ് എന്‍മകജെ. ചെറുകഥകളായും, ഡോകുമെന്‍ററികളായും ലേഖന സമാഹാരങ്ങളായും എന്‍ഡോസള്‍ഫാന്‍ ദുരന്തം നിരവധി രീതിയില്‍ മുദ്രണം ചെയ്യപ്പെട്ടിട്ടുണ്ട്. ജീവരാശി അഭിമുഖീകരിച്ച വലിയ ദുരന്തങ്ങളിലൊന്നിന്‍റെ നോവല്‍ ആവിഷ്ക്കാരമാണ് എന്‍മകജെ . ബഹുസ്വരതയാണ് നോവലിന്‍റെContinue Reading

റഷ്യയില് പന്തുരുണ്ട് രണ്ടാഴ്ച കാലം പിന്നിടുകയാണ്.ഒപ്പം ഗ്രൂപ്പ് സ്റ്റേജ് മല്സരങ്ങളും തീരുന്നു.. ലോകകപ്പ് അതിന്റെ പകുതി ഭാഗം പിന്നിടുമ്പൊള് ടീമുകളുടെ എണ്ണം 32ല് നിന്ന് 16ആവുകയാണ്.. ഒപ്പം നോക്കൗട്ട് മല്സരങ്ങളും ആരംഭിക്കുകയായി..ഇനി കിട്ടിയ അവസരങ്ങൾ മുതലാക്കുന്നവർ ആരോ അവരാണ് വിജയികൾ . ബാക്കിയുള്ളവർക്ക് നഷ്ടാവസരങ്ങളെ ഓർത്തു നെടുവീർപ്പിട്ട് അടുത്ത ലോകകപ്പിനായി ഖത്തറിലേക്ക് കണ്ണ് പായിക്കാം… ഗ്രൂപ്പ് മത്സരങ്ങളിൽ തന്നെ ഇത്ര ആവേശം നിറഞ്ഞ ലോകകപ്പ് മുൻപ് കണ്ടതായി ഓർക്കുന്നില്ല.വമ്പന്മാര്ക്ക് തുടക്കത്തില്Continue Reading

(42 കൊല്ലം ലോകസിനിമകൾ കാണുകയും, അവയെപ്പറ്റി എഴുതുകയും. ചെയ്തതിന്‍റേയും ഇന്ത്യൻ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്‍റെ ചരിത്രം പുസ്തക രൂപത്തിൽ ആക്കിയതിന്‍റേയും ബലത്തിലാണ് ഈ കുറിപ്പ് എഴുതുന്നത്. ) ഈ. മ. യൗ. എന്ന സിനിമ കണ്ടു കഴിഞ്ഞ്, സംവിധായകനായ ലിജോ ജോസ് പെല്ലിശേരിയോട് ഞാന്‍ ചോദിച്ചു. ഇതിൽ എവിടെയാണ് ലത്തീൻ കത്തോലിക്കരുടെ ജീവിതത്തെപ്പറ്റിയുള്ള ഡോക്യുമെന്‍ററി അവസാനിക്കുന്നതും, നിങ്ങളുടെ സിനിമ തുടങ്ങുന്നതും? ആദ്ദേഹം എന്നെ നോക്കി- ചോദ്യം ആവർത്തിക്കാൻ പറഞ്ഞു. ഞാൻContinue Reading

നമ്മുടെ ബഹിരാകാശ ശാസ്ത്ര രംഗത്ത് വലിയ നേട്ടങ്ങള്‍ കൈവരിച്ച ശാസ്ത്രജ്ഞന്‍റെ ആത്മകഥ എന്ന നിലയിലല്ല നമ്പി നാരായണന്‍റെ ‘ഓര്‍മകളുടെ ഭ്രമണപഥത്തില്‍’ വായന ക്കാരന്‍ കൈയിലെടുക്കുക. അത് മറ്റാരെക്കാളും അറിയുന്നുണ്ടാവുക അദ്ദേഹത്തിന് തന്നെയാവും. അതുകൊണ്ടുതന്നെ, ചാരക്കഥയ്ക്കെത്രയോ മുമ്പ് തുടങ്ങിയ തന്‍റെ ജീവിതകഥയുടെ ഓരോ ഘട്ടവും വിസ്തരിച്ചവസാനിപ്പിക്കുമ്പോള്‍ രണ്ടു കാര്യങ്ങളില്‍ അദ്ദേഹം അടിവരയിട്ടും ആവര്‍ത്തിച്ചും ഊന്നുന്നു. ഒന്ന്‍, റോക്കറ്റ് ശാസ്ത്രം പോലെ സങ്കീര്‍ണ്ണമായ വിഷയത്തില്‍, രാജ്യം ഗവേഷണം നടത്തി സ്വായത്തമാക്കിയ സാങ്കേതിക ജ്ഞാനംContinue Reading

നാടെങ്ങും മരങ്ങൾ വച്ചു നടക്കുന്ന ചിത്തിര കുസുമൻ എന്ന കവിതയുടെ കാവ്യപുസ്തകമാകുന്നു ‘പ്രഭോ, പരാജിതനിലയിൽ’. സ്വയം ഒരു കാടാവുകയും അതിൽത്തന്നെ അഴിഞ്ഞഴിഞ്ഞ് മരങ്ങളായി പിരിയുകയും അവ പിന്നെ അലിഞ്ഞുമണ്ണാവുകയും പിന്നെയും മുളപൊട്ടുകയും ചെയ്യുന്ന അനുസ്യൂതമായ ഹരിതക്രിയകളുടെ , ജൈവികതയുടെ പശിമയുള്ള ഭൂമികയാണ് ചിത്തിരയുടെ കാവ്യലോകം. ഒരാൾക്ക് സ്വയം അതിൽ നട്ടുമുളപ്പിച്ച് തന്നെത്തന്നെ വിളവെടുക്കാൻ മാത്രം വളക്കൂറുള്ള മണ്ണ്. സ്വന്തമാകയാൽ പിന്നീട് ഇറങ്ങിപ്പോകലുകൾ സാദ്ധ്യമാകാത്ത അമ്മവീടുപോലെ നമ്മളതിൽ അഭയം തിരഞ്ഞുകൊണ്ടേയിരിക്കും. പരാജിതനിലയിൽContinue Reading