കവിത (Page 9)

വെയിലിനപ്പുറംകടലായിരുന്നു,പരന്ന പകൽപോലെചുട്ടുപഴുത്ത കടൽ.. തിരകളെല്ലാംതീനാളങ്ങളായിരുന്നു,ആളിപ്പടർന്നായിരംനാളങ്ങളായി പിണയുന്നതിരകൾ.. വെന്ത മീനുകളുംപുഴുങ്ങിയ ചിപ്പികളുംതിരഞ്ഞ്,വഞ്ചികളെമ്പാടുംകടലിൽ നിറയുന്നു.. വലകളിൽ കുരുങ്ങിജലമിറ്റു വീഴുന്ന,ജീവനറ്റ ശരീരമായി,കടൽ ചുരുണ്ടുകൂടി കിടക്കുന്നു.. ആകാശങ്ങളിൽ നിന്ന്ചാട്ടുളിപോലെ താണുവന്ന്കടലിനെകൊത്തിപ്പറക്കുവാൻശ്രമിച്ചൊരു കടൽപ്പക്ഷിഒരു മീനിൽകൊക്ക് കുടുങ്ങികടലിലേക്കാണ്ട് പോകുന്നു.. പൊള്ളുന്ന കടലിൽനിന്നൊരു തിരരക്ഷതേടി തീരത്തിനു നേരെകൈ നീട്ടുന്നു..ഒരു സദാചാരിയുടെഭയത്തോടെ തീരം,തീരം ഉള്ളിൽ പൊള്ളലേറ്റ്പിന്നോട്ടേക്ക് നീങ്ങുന്നു.. കരിഞ്ഞടർന്നൊരുസൂര്യതുണ്ടം കടലിലാണ്ട്തീപിടിച്ചുചുവന്നു തുടുക്കുന്നു,കരയുടെ കവിളിലതിന്റെചുവപ്പലിഞ്ഞ കരി പടരുന്നു.. മഞ്ഞു ഇലയ്ക്കുന്നമഞ്ഞു പൂക്കുന്നമഞ്ഞു കായ്ക്കുന്നമരങ്ങൾ നിറഞ്ഞമലമുകളിൽ നിന്നൊരുകാറ്റിനായി കടൽകൊതിക്കുന്നു.. വിളിപ്പുറത്തെത്തിചുംബിച്ചൊരു കാറ്റിന്റെചുണ്ടുകൾ തപിച്ച്വിണ്ടു കീറിContinue Reading

നിശ്ചല ദിവസത്തിൻ്റെ അറുതിയിൽകാറ്റും മഴയും മലകടന്നു വന്നു.രാത്രി മുഴുവൻ അതിൽ മുങ്ങി നിന്നു.മൂന്നാംനാൾ രാവിലെഅതാമൺകുമിള പിളർന്ന്ഒരു ജീവൻമിടിച്ചു പൊന്തുന്നു. തീർച്ചയായുംഅത്മേഘങ്ങൾക്കപ്പുറത്തേക്ക്വള്ളിത്തലനീട്ടുന്നസ്വപ്നപ്പൊടിപ്പ്.അപാരതയിൽപടർന്ന്തേൻപഴങ്ങൾകായ്ച്ച്നിറഞ്ഞ ചന്തത്തിൽതിളങ്ങി നിൽക്കേണ്ടഉയിർപ്പ്. അതു കാട്ടുന്ന വഴിയേഉയർന്നു പോകുന്നുഉണർന്ന ചിറകുകളിൽഅനന്തതയിലേക്ക് നമ്മൾContinue Reading

നിന്നെ മാത്രം കാണുന്നകാലമുണ്ട്. ആകാശത്തിൽഅനേക നക്ഷത്രങ്ങൾക്കിടയിൽഒന്നിൻ്റെ മാത്രം പ്രകാശംതേടി വരും പോലെ ഓളങ്ങളിൽ ഒരലനീന്തിയടുത്തേക്ക് വരും പോലെ ഹൃദയം ഇടയ്ക്കൊരു മാത്രനെഞ്ചിൽ കുത്തും പോലെ നിർജീവ നാഡിയിൽഒഴുകാൻ ഒരു രക്ത നദിചൂടുപിടിക്കും പോലെ നീ വരാൻ കാത്തുനിന്ന സന്ധ്യകൾഇരുണ്ടു പോയ കാലമെപ്പോൾതെളിയുമെന്ന്പരിഭവിക്കും പോലെ എക്കാലത്തും പൂക്കുന്ന ഒരു വസന്തംചില്ലയൊരുക്കും പോലെ നാമൊന്നിച്ചൊഴുകിയിട്ടുംകലർന്നില്ലല്ലോ എന്ന്ജലജീവികൾ ഓർമ്മിപ്പിക്കും പോലെ നിന്നിൽ കലരാൻശ്വാസം പോലെജീവൻ വിചാരപ്പെടും പോലെ നിലാവിനാൽ തിടം വച്ചപ്രണയംഒരേകാന്ത വഴിയിൽനിഴലിനോട്രഹസ്യം പറഞ്ഞContinue Reading

ഒരുനാൾഇരുളിനെ വകഞ്ഞുമാറ്റിസൂര്യൻ ഉണർന്നെഴുന്നേൽക്കുമ്പോൾ,മുറിവ് തന്റെ നിലവിളിഅവസാനിപ്പിച്ചിട്ടുണ്ടാവും. അതേ വേദനയില്ല…അതേ നൊമ്പരമില്ല…അതേ കത്തലില്ല… ഓരോ ശ്വാസത്തിലും ഒരു നൂലിഴ,ഓരോ നിശ്വാസത്തിലും ഒരു കുഞ്ഞു തുന്നൽഹൃദയമുറിവുകൾമെല്ലെ തുന്നിച്ചേർക്കുകയാണ്. ചിന്നഭിന്നമായ് ചിതറിത്തെറിച്ച കഷണങ്ങൾകൂട്ടിയോജിപ്പിക്കുകയാണ്.നീലിച്ചയിടങ്ങളിലെ തുന്നൽപ്പാടുകളിൽജീവൻ്റെ വള്ളികൾ തളിർക്കേണ്ടതുണ്ട്,വസന്തത്തെ വരവേൽക്കേണ്ടതുണ്ട്!Continue Reading

Like the mother-cat,shaking its tailplays with its kitten,the citywaving its alleysplayed with me,a newly-come laborer. Go this way, then…Go that way, then… Lost my waydoesn’t matter. I’m now city’s own child. Translated by V P Manoharan മൂലകവിത – കുഞ്ഞ്പി. രാമന്‍ തള്ളപ്പൂച്ച കുഞ്ഞിനെവാലിളക്കിക്കളിപ്പിക്കും പോലെനഗരംപുതുതായിപണിക്കെത്തിയഎന്നെഊടുവഴികള്‍ഇളക്കിക്കാട്ടികളിപ്പിച്ചു കൊണ്ടിരുന്നു. ഇതിലേ പോയാല്‍ അതിലേ…അതിലേ പോയാല്‍ ഇതിലേ… വഴിContinue Reading