കവിത (Page 10)

കരുക്കൾ തെറ്റിയെന്നേക്കുംകാടുകേറിപ്പോയവർവിഷം തീണ്ടി സ്വരൂപത്തെവിരഹത്താൽ വികലമാക്കിയോർ ചീട്ടെടുത്തു വേഗത്തെകശക്കി പങ്കുവെച്ചവർഉദാസീനക്കുണുക്കിട്ട്കളിവട്ടത്തിൽ തോറ്റവർ പണമായ് നണ്ണിയക്കത്തെപരിഭാഷപ്പെടുത്തിയോർനാളെയെന്നൊറ്റ നാളത്തിൽതീ പിടിച്ച് തുലഞ്ഞവർ നടിക്കാ, നെഴുതാനേതോസർഗവിഭ്രമ ബാധയിൽനാടുനീങ്ങും നിരാധാരർനല്ലയിന്നു മുടിച്ചവർ ഭാവി – ഭാഗധേയമായൊറ്റിഭൂതാവേശിതരൊക്കെയുംഭാഷയിലർത്ഥമെത്തിക്കുംഭാരത്തിലാണ്ടുപോയി ഞാൻ..! കവര്‍: സുധീര്‍ എം എContinue Reading

കാത്തിരിക്കുന്നില്ലഎപ്പോൾ എത്തുമെന്നറിയില്ലസ്വപ്നങ്ങൾക്ക് മുകളിൽകയറി, നിറംകൊടുക്കുമ്പോഴോഅല്ലെങ്കിൽപ്രാരാബ്ധങ്ങൾനുള്ളിപ്പെറുക്കിയയാത്രയിലാകാം. അതുമല്ലെങ്കിൽകണക്കുകൂട്ടലുകൾക്കപ്പുറംഇടയിലെപ്പോഴെങ്കിലുംഅവൻ വന്നു മടങ്ങുമ്പോൾഎന്നെ കണ്ടുമുട്ടുന്നസുഹൃത്തേ,പരിചയമില്ലെങ്കിലുംഎന്റെ വേഷങ്ങളുടെനിറങ്ങൾ പടർന്നഎന്റെ ഉടുമുണ്ട് കൊണ്ട്പുതപ്പിക്കുക അതിൽവേദനകൾ തുടച്ചകറയുണ്ട്പെയ്തു തോരാത്തകണ്ണിലെ നനവുംഉള്ളു തിളച്ചൂറിയഉപ്പിന്റെ നീറ്റലുമുണ്ട് തോറ്റുപോകാതിരിക്കാൻമുറുക്കിക്കെട്ടിയപാടുണ്ട്കോന്തലയിൽഓർമ്മകൾപൊതിഞ്ഞുകെട്ടിയവിശപ്പിന്റെ വിളിയുണ്ടാകാം സ്നേഹിച്ചുതോറ്റഹൃദയത്തിന്റെമുറിവിൽ നിന്നുംപൊടിഞ്ഞരക്തമുണ്ടാകും പരിഭവിക്കാതെനടന്ന വഴികളിൽതട്ടിക്കീറിഅരികു നഷ്ടപ്പെട്ടഒറ്റമുണ്ടിൽമറന്ന വഴികളുടെഓർമ്മകൾ പേറുന്നമണൽത്തരികൾ ഉണ്ടാകും അതുകൊണ്ട്മറ്റെന്ത് പുതച്ചാലുംഎനിക്ക് സ്വസ്ഥമായിഉറങ്ങാനാകില്ല മറ്റൊന്നുകൊണ്ടുംഎന്റെ നീളവും വീതിയുംഞാൻ മറന്നഎന്റെ മുഖവുംനിനക്ക്മറച്ചുവയ്ക്കാനാകില്ലഅതുകൊണ്ട്ആഗ്രഹങ്ങളുടെഅവസാനത്തെ വരിയിൽതെറ്റിയ അക്ഷരങ്ങളുടെവിലാപങ്ങൾക്കിടയിൽഈ ഒറ്റമുണ്ടും കൂടിചേർത്തുവയ്ക്കുന്നു. കവര്‍: ജ്യോതിസ് പരവൂര്‍Continue Reading

അങ്ങനെ നാല്പത്തിയൊന്നാമത്തെ ദിവസവും ഭാരതി ദുർനടപ്പുപേക്ഷിക്കാൻ തീരുമാനം കൈക്കൊണ്ടു.പണികഴിഞ്ഞെത്തിയ ഭർത്താവിന്റെകള്ള് കെട്ടിയ തെറിപെറുക്കികലത്തിലിട്ട്‌ വേവിച്ചു.കാലത്ത് പിടിച്ചുവെച്ചകുഞ്ഞുങ്ങളുടെ കണ്ണീര് ചേർത്ത്വേവിച്ച് വിളമ്പി വെച്ചു. തിന്നിട്ടങ്ങേരു വന്ന നേരത്ത്അരിക്കലത്തിൽ അടച്ചു വെച്ചിരുന്നപത്തിന്റെ മൂന്ന് തുട്ടെടുത്ത്,കാലിൽ തൊട്ട് നമസ്കരിച്ചു. തൊഴി വാങ്ങാൻ കുനിഞ്ഞുകൊടുത്തു..നരച്ചു കൊരച്ച് കക്ഷം കീറിയനാറ്റനൈറ്റി ഊരിക്കൊടുത്തു.നായേ എന്ന നല്ല വാക്കോടയാൾകരണം രണ്ടും അടിച്ചു ലാളിച്ചു.അന്നും, അരനിമിഷം കൊണ്ട്ആണെന്ന് തെളിയിച്ചു. അറിയാതൊരുമ്മം കിട്ടാൻ ഭാരതിഅടുത്ത പകലും ദുർനടപ്പിനിറങ്ങി..അങ്ങനെ…നാല്പത്തി രണ്ടാമത്തെ ദിവസവും ഭാരതി!Continue Reading

അങ്ങനെ രാവായി.ഇരുട്ടായി.കടല്‍വെള്ളം നുരഞ്ഞ നാട്ടുവെളിച്ചത്തില്‍കരയായി.കരമണലിലെങ്ങുമേ പോകാനില്ലാതെഅങ്ങനെയായി.വരാത്ത കപ്പലായി.ജോലിയും കൂലിയുമില്ലാത്തകേരളീയ യുവാവായി.എന്നായാലുമൊരു ദിവസംകടല്‍ കടക്കുമെന്നായി.എണ്ണ കുഴിച്ചെടുക്കുംഗള്‍ഫ് നാടുകളിലേക്കുള്ളയാത്രയോര്‍ത്തിരിപ്പായി.മയക്കമായി. ഇരുട്ടിന് ബോധോദയം വന്നപോലെനിലാവായി.കരയ്ക്കും കടലിനുംബോധോദയമായിവെളിച്ചമായി.വെളിച്ചത്തിന്‍റെകൊഴിച്ചിട്ട തൂവലുകളെന്ന്നിഴലുകളായി.നിഴലുകള്‍ക്കിടയില്‍ നിന്ന്ആരോ നിലവിളിയായി. ആ നിലവിളിയാണ്വിമാനത്തിലാദ്യമായി കയറിയപ്പോള്‍കേട്ടത്.വിമാനത്തില്‍ നിന്ന്ദോഹയിലിറങ്ങിയപ്പോള്‍ കേട്ടത്.പ്രവാസവര്‍ഷങ്ങളിലത്രയും കേട്ടത്. മണൽദേശങ്ങളിൽ നിന്ന്അവസാനമായി നാട്ടിലേക്ക് തിരിച്ചപ്പോള്‍ഉണ്ടായില്ല ആ നിലവിളി.അത്രയും ശാന്തമായിരുന്നുമടക്കം. നാട്ടിലെ കടപ്പുറത്തെപഞ്ചായത്തു ശ്മശാനത്തില്‍ശാന്തമായി കിടക്കുമ്പോള്‍കാറ്റിന്‍റെ തഴുകല്‍കടലിന്‍റെയാരവംനിലാവിന്‍റെ ബോധോദയംപിന്നെ ദ്രവിച്ചിട്ടുമവസാനിക്കാത്തഇരുട്ട്. അങ്ങനെ രാവായി.Continue Reading

Hurrying through the park at noonI noticed that mansitting on one of the benches.Like he was saying goodbye to someonehe kept waving his raised hand –a visibly tired young man. He looked even more weary, as if,after someone dear just took leave.At whom is he waving his hand?I too lookedContinue Reading