ഒരുനാൾ
ഇരുളിനെ വകഞ്ഞുമാറ്റി
സൂര്യൻ ഉണർന്നെഴുന്നേൽക്കുമ്പോൾ,
മുറിവ് തന്റെ നിലവിളി
അവസാനിപ്പിച്ചിട്ടുണ്ടാവും.
അതേ വേദനയില്ല…
അതേ നൊമ്പരമില്ല…
അതേ കത്തലില്ല…
ഓരോ ശ്വാസത്തിലും ഒരു നൂലിഴ,
ഓരോ നിശ്വാസത്തിലും ഒരു കുഞ്ഞു തുന്നൽ
ഹൃദയമുറിവുകൾ
മെല്ലെ തുന്നിച്ചേർക്കുകയാണ്.
ചിന്നഭിന്നമായ് ചിതറിത്തെറിച്ച കഷണങ്ങൾ
കൂട്ടിയോജിപ്പിക്കുകയാണ്.
നീലിച്ചയിടങ്ങളിലെ തുന്നൽപ്പാടുകളിൽ
ജീവൻ്റെ വള്ളികൾ തളിർക്കേണ്ടതുണ്ട്,
വസന്തത്തെ വരവേൽക്കേണ്ടതുണ്ട്!
Comments
