കവിത (Page 75)

  എന്താണ് കവിത എന്ന് ചോദിക്കുന്നതിനേക്കാള്‍ നല്ലത് എന്തല്ല കവിത എന്നല്ലേ? കലാ സാഹിത്യത്തെ കുറിച്ച് ധാരാളം ഉദ്ധരണികളും വ്യാഖ്യാനങ്ങളും നിയമാവലികളും വായിച്ചു മടുത്ത ഒരാള്‍ എന്ന നിലയില്‍ ആര്‍ക്കും അതെ കുറിച്ച് കൃത്യമായ ഒരു നിര്‍ദ്ദേശം നല്‍കാന്‍ ആവില്ല എന്ന് തോന്നുന്നു. ” നിയമങ്ങളും മാതൃകകളും സിദ്ധിയെയും കലയെയും നശിപ്പിക്കുന്നു ” എന്ന് ലിയാനോര്‍ഡോ ഡാവിഞ്ചി പറഞ്ഞത് സത്യമായി കാണാം. നാം മാതൃക അന്വേഷിക്കുമ്പോള്‍ ഒരു തരം അനുകരണംContinue Reading

പാതി ജീവൻ വെച്ച് തുരുമ്പെടുക്കുന്ന ഗിറ്റാറുണ്ട് ഒരു മൂലയിൽ തൊടുക്കുവാൻ ധനുസ്സില്ലാതെ സ്നേഹത്തിന്റെ ആവനാഴിയുണ്ട് കുനിയുന്ന ചുമലിൽ ഒന്നു തട്ടിയാലുണരുന്ന സ്വപ്നങ്ങളുണ്ട് ആലസ്യത്തിന്റെ കമ്പിളിക്കുള്ളിൽ ജ്വലിക്കുന്ന വാക്കുകളും, ചിന്തകളും രജസ്വലയെപ്പൊലെ പുറത്തു നില്ക്കുന്നുണ്ട് തല താഴ്ത്തി എത്ര സുരഭില സ്പർശങ്ങൾക്കും ഇല്ലാതാക്കാനാവാത്ത ദുർഗന്ധ വിധിയുണ്ട് നിർഭാഗ്യമുണ്ട് ഉണങ്ങാ വ്രണം പോലെ നിനക്ക് വേണ്ടി എഴുതിയ വാക്കുകൾ ശരീരം വിട്ട ആത്മാവുപോലെ സ്വന്തം ഗൃഹത്തിനു ചുറ്റും കരുണ യാചിച്ചലയുന്നുണ്ട് ഈ നെഞ്ചിൻContinue Reading

കവിതകളെ പാർശ്വവൽക്കരിക്കാൻ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല ,വർഷങ്ങളുടെ പഴക്കമുണ്ട് പെണ്ണെഴുത്ത് എന്ന പ്രയോഗത്തിന്.ഈ പ്രയോഗത്തിലെ ശരിയും തെറ്റും അന്നു മുതൽക്കേ ചർച്ച ചെയ്യുന്നുമുണ്ട്. മലയാള സാഹിത്യത്തിൽ എന്നല്ല വിശ്വ സാഹിത്യത്തിൽ തന്നെ രചനകളെ തരം തിരിച്ച് വിലയിരുത്താറുമുണ്ട്.ഇത്തരം വേർതിരിവ് വേണമെന്നും വേണ്ടാഎന്നും പറയുന്ന സാഹിത്യകാരന്മാർ ഈ വിഷയത്തിൽ ആഗോള തലത്തിൽ തന്നെ സംവാദങ്ങളും നടത്താറുണ്ട്.എന്നാൽ സച്ചിദാനന്ദൻ ആണ് മലയാളത്തിൽ പെണ്ണെഴുത്ത്‌ എന്ന പ്രയോഗം തുടങ്ങി വെച്ചത് .സ്ത്രീദുര്‍ബലതയെ ചൂഷണംContinue Reading

  നിശബ്ദതക്കേ ശരിക്കും ഒച്ച വയ്ക്കാനറിയൂ ശബ്ദങ്ങള്‍ക്ക് ക്രമേണ നിശബ്ദമാകാനേ അറിയൂ. പ്രപഞ്ചത്തിലേക്കു് നോക്കിയാലറിയാം നിശബ്ദത എങ്ങനെയാണ് ഒച്ച വക്കുന്നതെന്ന്… ഒച്ച നിശബ്ദതയുടെ സംസാര ഭാഷയാണ്. കുറച്ചൊന്നു മാറി- നിന്നു നോക്കിയാല്‍ വലിയ വലിയ കോലാഹലങ്ങളും നിശബ്ദതയാണ്. ശബ്ദത്തെ തൊടുവാനായ് നാവുകള്‍ പൊങ്ങുന്നതും വളയുന്നതും കാണാം കൈകള്‍ ഉയരുന്നതും താഴുന്നതും രക്തം ചിന്തുന്നതും കാണാം. ഒന്നിനുമൊരു സാക്ഷ്യവും ഇല്ലെന്നു തോന്നും ഒന്നിനുമൊരു ശബ്ദമൊ അര്‍ത്ഥമൊ ഇല്ലെന്നു തോന്നും…​Continue Reading

  ഒന്നും എളുപ്പമല്ലെന്ന് പലവുരു കേട്ടത് പ്രണയിക്കാൻ മധുരിയ്ക്കാൻ ചവർക്കാൻ പുളിച്ചു​തേട്ടാൻ മുറുക്കിവെയ്ക്കുന്ന സമയത്തിൽ തന്നെ പുതപ്പിനുള്ളിൽ നിന്നും വിടുതലാവാൻ പ്രഷറും ഷുഗറും മരുന്നാക്കി അരച്ചെടുക്കാൻ വെള്ളത്തിലിട്ടിട്ടും കുതിരാത്തവരെ മുളക് പുരട്ടി വറുത്തെടുക്കാൻ കായക്കറ പിടിച്ച കൈവിരലുകൾ എണ്ണതൊട്ടു മിനുക്കി​ ​വെയ്ക്കാൻ നീലം കൂടിയ വെള്ളകളെ പേടിയില്ലാതെ മടക്കി വെയ്ക്കാൻ തിരക്കിൽ നനച്ച മുടിക്കെട്ടിനെ ഈറൻതോർത്തി ഉണക്കിയെടുക്കാൻ തിളച്ചിരിയ്ക്കുന്ന വെള്ളം കുപ്പി ചുളിയാതെ നിറച്ചുവെയ്ക്കാൻ വേർപെടാത്ത ​പെൻസിലും​ ​​കോമ്പസും ചെപ്പിലിട്ട്Continue Reading