കവിത (Page 76)

  അടിവയറ്റിൽ നൂറ്റാണ്ടുകൾ പഴക്കമുള്ളൊരു കാവുണ്ട് അവിടെയാരും അന്തിത്തിരി കൊളുത്താറില്ല, അതിനകം കണ്ടവരാരുമില്ല. അവിടെ പൂത്തും പിണഞ്ഞും പടർന്നും വളർന്ന വന്മരങ്ങളുണ്ട്, പാല, പുന്ന, തമ്പകം, ഇലവംഗം, ഇലഞ്ഞി, കരിമ്പന, മരോട്ടി ആല്‍, മഞ്ചാടി, കാഞ്ഞിരം, വേപ്പ്, കൂവളം, ഞാവല്‍…. തലപ്പു തൊട്ടിട്ടില്ല കാറ്റു പോലുമിന്നേവരെ. പേരറിയാത്ത വള്ളികളും കുറ്റിച്ചെടികളുമുണ്ട്, കൂട്ടിപ്പിണച്ചു കെട്ടിയമർത്തി നിർത്തിയിരിക്കയാണ് കണ്ണെത്രയടച്ചു മിഴിച്ചു നോക്കിയാലും നോട്ടം പോലും കേറാതെയിപ്പോൾ വരെ. കാലത്തിനൊപ്പം വീണ്, അടരടരായിക്കിടക്കുന്ന കരിയിലക്കൂട്ടത്തിൽContinue Reading

ഒരു സ്നേഹത്തിന്‍റെ ചന്ദനം തൊട്ട കുളിര്‍മ്മയില്‍ ഉടുത്തൊരുങ്ങി പുറപ്പെട്ടതാണ് ഇനിയും വീടണയാത്ത എന്‍റെ കവിത.. ഒരു ഇടവഴിയില്‍ പ്രണയത്തിന്‍റെ മുള്‍വേലിയിലുടക്കി വഴിമറന്നു നില്‍ക്കുകയാണ് എന്‍റെ ഓര്‍മ്മ.. ഒരു സായാഹ്നത്തിന്‍റെ നഖക്ഷതമേറ്റ് ഉടഞ്ഞു തൂവിയ തോരാത്ത മൗനമാണ് എന്‍റെ കണ്ണുനീര്‍.. കരിമഷി പടര്‍ന്ന് വികലമായി വരി തെറ്റിച്ചു ചൊല്ലിയ വിടയെന്ന രണ്ടക്ഷരമാണ് എന്‍റെ ഓര്‍മ്മതെറ്റ്Continue Reading

  എന്നെ നീ ഒന്ന് പറിച്ചു നടണം. കരിഞ്ഞുണങ്ങും മുൻപ് നനവാർന്നോരിടത്തേക്ക് ഞാൻ അറിയാതൊന്നു മാറ്റിനടണം . മണ്ണിൽ ഉറപ്പിച്ച മനസ്സായ വേരുകൾ പൊട്ടാതെ ,നോവാതെ പറിച്ചെടുക്കണം. വേരിനെ പിരിയാതെ ,മുറുകെ പിടിക്കുന്ന ഓർമ്മയാം മണ്ണിൻകണങ്ങളെ – തൂവാതെ തന്നെ അടർത്തീടണം. മണ്ണിൽ നിന്നടരുമ്പോൾ , ഒറ്റപ്പെടുമ്പോൾ കുറച്ചു നേരം ഒന്നുറങ്ങിടും ഞാൻ . ഒട്ടൊന്നു വൈകാതെ , ഒട്ടുമേ വാടാതെ എന്നെ നീ മാറ്റി പ്രതിഷ്ഠിക്കണം . ഉണരുമ്പോൾContinue Reading

. രാവിലെ… കാപ്പിക്ക്‌ മധുരം തീരെയില്ലെന്ന് ദോശയ്ക്ക് മാർദ്ദവം പൊരെന്ന് അയേൺ ചെയ്ത ഷർട്ടിൽ ചുളിവെന്ന് സോക്സ്ഷൂ ഒരെണ്ണം ഇണപിരിഞ്ഞെന്ന് കുട്ടീടെ യൂണിഫോം വെളുത്തില്ലെന്ന്. അഹങ്കാരത്തോടെ പറേണൊണ്ടല്ലോ ഹൌസ് വൈഫാണെന്ന് ! ഉച്ചയ്ക്ക്… ആർക്കുവേണം നിന്റെ സാമ്പാർ വെളിച്ചെണ്ണ ചുവയ്ക്കും അവിയൽ മാമ്പഴം മധുരിക്കും പുളിശ്ശേരി പാതി വേവിച്ച കയ്പ്പയ്ക്ക കല്ല്‌ പോലും തോൽക്കും ചപ്പാത്തി. അഹങ്കാരത്തോടെ പറേണൊണ്ടല്ലോ ഹൌസ് വൈഫാണെന്ന് ! വൈകീട്ട്…. മുടിഞ്ഞ ട്രാഫിക്കാ മോളേ! മുക്കാൽContinue Reading

  പുൽമേടുകൾ മടങ്ങിപ്പോയ കുന്നിൻമുകളിൽ . പെൺകുട്ടി ഒറ്റപ്പെട്ടു , പക്ഷെ അവിടെവെച്ചവൾക്കൊരു ഉടുപ്പ് കിട്ടി മയിലുകൾ പീലിവിടർത്തുന്ന മാൻ ചാടുന്ന പുൽമയ്ദാന പുള്ളിയുള്ള ഒരുടുപ്പ് . താഴ്വാരം അച്ഛനായി അമ്മയായി അവളെ വിളിച്ചു . ശബ്ദത്തിലലിഞ്ഞു കുട്ടി ഉടുപ്പണിഞ്ഞു . മാൻ കൂട്ടങ്ങളായി മയിൽ കൂട്ടങ്ങളായി പുൽ മേടുകളായി . അവൾ കുന്നിനെ പൊതിഞ്ഞു . ഉദയം വന്നു . പ്രഭാത കിരണങ്ങൾ നിറഞ്ഞു.Continue Reading