കവിത (Page 42)

കടലെടുത്ത നഗരങ്ങളെ കുറിച്ച്ആധികാരികമായി പറയാൻകഴിയുന്നതവർക്ക്മാത്രമാണ് ഇന്നലത്തെചർച്ചകളിലൊന്നുംഇടം കൊടുക്കാത്തവർക്ക് ഇനിയൊരിക്കലുംപറയാൻ പറ്റാത്ത വിധംകറുപ്പു പുതപ്പിച്ചജീവിതങ്ങളുടെനാവുകൾക്ക് ,ഒരു വേദിയിലേയ്ക്ക്തല നീട്ടാൻ പോലുംപറ്റാതെ കഴിഞ്ഞു പോയകാലത്തെ കുറിച്ച്ആരോട് പറയാൻ –സ്വയം പുതയ്ക്കുന്നുഎന്ന ആരോപണത്തെ കുറിച്ചും നാളെ അവർക്ക് പറയാനുള്ളത്കേൾക്കാൻആളുകളുണ്ടാവാംപരസ്പരങ്ങൾക്കിടയിലെമാധ്യമംസുതാര്യമാണെങ്കിൽ അതെങ്ങനെ പക്ഷെ,ആജ്ഞാപനങ്ങളുടെആധികാരിതകൾഅണിയറയിൽചരടുവലിയ്ക്കുമ്പോൾവേദിയിൽ നിൽക്കുന്നവർക്ക്ശ്വസിക്കാനുള്ളഅവകാശം പോലുംഔദാര്യം മാത്രമാണ് ഓരോ അതിജീവനങ്ങളുംരണ്ടാം ജന്മങ്ങളും കവര്ഃ് വിത്സൺ ശാരദാ ആനന്ദ്Continue Reading

മധുമാസമണയുവാൻകാത്തുനില്പാണെന്റെമലർവാടിയൊരു വട്ടമിനിയുംമൃദുമന്ദഹാസത്തി-ന്നിതളിറുത്തോരോപൂക്കൂട നിറയ്ക്കുവാൻ ഞാനും അനവദ്യ സുന്ദര മോഹവല്ലരികളെഅരുമയായ് നെഞ്ചിൽ പടർത്താംഅതിലോലലോലമാതണുവണിത്തളിരിനെതനുവിൽ തഴുകി തലോടാം. മനസ്സിലെ മന്ദാര മലരിലും മകരന്ദംപകരുന്നുകന്നിവസന്തംഅകതാരിലാശകൾ സൗഗന്ധികങ്ങളായ്അരിമുല്ലമൊട്ടിടും പോലെ ചമ്പകച്ചോട്ടിലെമുക്കുറ്റിപ്പൂവിനോതിരിയിട്ടൊരമ്പിളിച്ചന്തംതാരകപ്പെണ്ണിന്റെമുക്കുത്തി വീണത്മണ്ണിൽ വിരിഞ്ഞ പൂച്ചന്തം കോണിലെ മാതളച്ചില്ലയി-ലുണ്ടൊരുനാരായണക്കിളിക്കൂട്പൈതങ്ങൾക്കൂട്ടിയുറക്കുമവൾക്കുണ്ടൊ-രമ്മമനസ്സിന്റെ നോവ് ഓമനിക്കാനൊരു പിച്ചക തൈ വച്ചുകനകാംബരത്തിന്നു ചാരെഹൃദയം കവർന്നൊരു പനിനീർച്ചെടിയുണ്ട്പ്രണയം വിടർത്തുന്ന ചേലിൽ കവർ : വിത്സൺ ശാരദാ ആനന്ദ്Continue Reading

സ്വർണ്ണവർണ്ണമുള്ള സൂര്യൻകടലിലേയ്ക്ക്മുങ്ങിമറയുന്നതിനുംമുന്നേ,ആകാശം ചെമ്പട്ട്അണിയുന്നതിനും മുന്നേ ഉള്ളസമയം. അപ്പോൾ വെയിലിന്ഒരു ചൂടുണ്ട് സുഖമുള്ളഒരു നോവിനെഅനുസ്മരിപ്പിക്കുന്നുത്.കടലിലേയ്ക്ക് ഇറങ്ങി-ക്കിടക്കുന്ന പാറക്കെട്ടുകളിൽഒന്നിൽ അലസമായി ഇങ്ങനെഇരിക്കാം.മൗനങ്ങളെ മറക്കാം. കടലിനെനോക്കിയിരിക്കുകയാണ്.തിരമുറിയാതെ തീരത്തെഎത്തിപ്പിടിക്കുവാൻനോക്കിക്കൊണ്ടേ ഇരിക്കുന്നകടൽ. പക്ഷേ, തീരമോനിശ്ചലനാണ്,നിർന്നിമേഷനാണ്. എനിക്ക് തോന്നുന്നത് തിരശല്യപ്പെടുത്തുന്ന ഒരുകാമുകിയാണെന്നാണ്. കടൽകാറ്റേറ്റാൽ ശമിക്കാത്തവിതുമ്പലുകൾ ഇല്ല.പ്രണയവുംവാഗ്ദാനവും വാഗ്ദാന ലംഘനവുംതുടർന്നുള്ള വേദനയുംഅതിന്റെ ആഘാതങ്ങളും ഒക്കെകുറച്ച് നേരത്തേക്ക്മാത്രമാണെങ്കിലും ഈമണലിലും തിരയിലും കാറ്റിലുംഅലിഞ്ഞു ചേരും. കാലുകൾ ഇടറുന്നു. വഴികളുംനിശ്ചയമില്ലാതെയായി.എവിടെയാണ് നിങ്ങളെതിരയേണ്ടത്.ഞാൻ ഈ കാറ്റിനോട് ചോദിച്ചുകടലിനോടും ഞണ്ടുകളോടുംചോദിച്ചു.അവർ നിങ്ങളെ കണ്ടതിനുതെളിവ് അവരുടെ മൗനം മാത്ര-മാണെന്ന്Continue Reading

പാതി ചാരിയ വാതിലിന്നിപ്പുറംമാറിനില്ക്കുന്നുനീയുറങ്ങുന്ന പാട്ടല്ലവെറും പാട്ടുമൂളുവാൻ കാറ്റല്ലകാറ്റു പോംവഴി ചാരാതെ,നോക്കി നിൽക്കുന്നുമിണ്ടാതനങ്ങാതെ.വേർപ്പിനാൽ ചാലുകീറുന്നനെറ്റിമേൽഉമ്മയാം കാറ്റുഞാനല്ല,ദാഹമേറുന്ന ചുണ്ടിലുറങ്ങാത്തപൂത്തിരിയാം നറുംചിരി ഞാനല്ലഒട്ടിയേറെയമർന്നോരടിവയർമെല്ലെയേറ്റുന്ന ശ്വാസവുംഞാനല്ലകാലടികളിൽ നീ കണ്ടലോകത്തെ ഏറ്റിടുംമൺതരികളും ഞാനല്ലനിൻ്റെ കണ്ണിലെ നക്ഷത്രമല്ലഞാൻനിൻ്റെ വേർപ്പണി മെയ്യല്ലനിൻ്റെയോർമ്മതൻ പൂക്കണിഞാനല്ല , നിന്നിലൂറുംമധുരവുമല്ല ഞാൻനീ വിടർന്നു പരിലസിക്കാനായികത്തി നില്ക്കുന്ന സൂര്യനതല്ലഞാൻനിൻ്റെയോമൽ വിരൽത്തുമ്പുഗാഢമായ്കോർത്തുനില്ക്കുന്നൊരത്താണി ഞാനല്ലകെട്ട സ്വപ്നത്തിലിന്നു നീഞെട്ടലാൽവിങ്ങിയേങ്ങും വിതുമ്പലിൻകൂടു ഞാൻഅറ്റമില്ലാത്ത യാത്രയിൽമേലിൽനീ ഏറ്റിടുന്നോരധികമാംഭാരം ഞാൻതള്ളിടുമ്പൊഴുമേറ്റംവെറുപ്പിനാൽതട്ടിമാറ്റുന്നോരോർമ്മയതാണുഞാൻഎൻ്റെയുള്ളിലെയുൺമയെഊറ്റിയീകൈത്തലം മീതെയിറ്റുന്നനീർക്കണംചുംബനം പോലെയേകട്ടെ –യാന്തലാൽപിന്തിരിയുന്നുപിന്നെയുമെന്തിനോ നാളെയേറെ പഴികൾ ഞാൻകേട്ടിടുംചത്തുപോകിലുംജീവിച്ചിരിക്കിലുംഎങ്കിലും നീയറികനിന്നമ്മയ്ക്കുപാകമായിരുന്നില്ലയീ ജീവിതംതെറ്റി വന്നൊരിക്കാലവുംദേശവുംകാക്കുമോ ത്യജിച്ചീടുമോ,നിന്നെയും!Continue Reading

മിഴിവുള്ളൊരോർമ്മ പോലെതുങ്ങിക്കിടപ്പുണ്ടൊരുഭസ്മക്കൊട്ടയെന്റെഉമ്മറക്കോലായിലിന്നും,തനിച്ച് നാമം ജപിച്ച്പതിറ്റടിപ്പൂവിൽ സന്ധ്യവിരുന്നിനെത്തുമ്പോൾവരുന്നില്ലേയിന്നുംദീപാരാധനയ്ക്കെന്ന്കാറ്റിൻ മൂളലാലരയാൽമർമ്മരമുതിർക്കെആരെയോ കാത്ത്കുളക്കടവ് നിശബ്ദംകിടക്കവെ, ദൂരെ ദൂരെവളവിലൊരു നീളൻനിഴൽ കാത്ത് നിൽക്കെവരമ്പിലൂടൊരുപട്ടുപാവാടയുലയവേഓർമ്മകൾ പോലെഇരുട്ട് പുള്ളികുത്തിയൊരുസന്ധ്യ പടിയിറങ്ങുന്നുമാഞ്ഞ് പോയൊരുവെളിച്ചം തേടിഇരുട്ടിലൂടൊരാൾമിഴി തുഴയുന്നുപടിപ്പുര കരഞ്ഞുവോവാതിൽക്കലെത്തിയോനിൻ, പാദ നിസ്വനംവെറുതെ, ശൂന്യത പോലെതൂങ്ങിക്കിടപ്പൂ, ഭസ്മക്കൊട്ടകോലായിലും, ഞാനകത്തും. കവർ : വിത്സൺ ശാരദാ ആനന്ദ്Continue Reading