മഴയുടെ സ്പർശം
വിയർപ്പിന്റെ നീണ്ട കൈകൾഞെരുക്കിയ ഒരുച്ചയിൽവേനലിന്റെ തനിരൂപംകണ്ടു പകച്ചു ഞാൻ കാറ്റിന്റെ ചെറിയ മാളങ്ങൾപോലും പണ്ടേയടച്ച്‌ചിതൽ വന്നു മൂടിനിമിഷങ്ങളെണ്ണിത്തുടങ്ങിയ ജീവനുംഒരിടവേള കിട്ടികാഴ്ചകളിൽ ഇരുട്ട്കോട്ടയൊരുക്കികാതിൽ വന്നതെല്ലാംചുടുകാറ്റിൻ അപസ്വരങ്ങൾ നെറികെട്ട സ്വപ്‌നങ്ങൾ ഒടുങ്ങുന്ന നേരത്ത്വിരൽതുമ്പത്ത് മഴയുടെ സ്പർശംമഴനൂലുകൾ നെയ്ത കുളിരുടുപ്പ്കുന്നിറങ്ങിയ സാന്ത്വനത്തുള്ളികൾപ്രളയരാഗം വരെ പാടട്ടെപ്രാണന്റെ കടലിൽ ചേർന്നിടട്ടെ എനിക്കിത് ആശ്വാസ വചനംആയുസ്സിനോട് ചേർത്തുകിട്ടിയആതുര ലേപനം. വര: പ്രസാദ് കാനത്തുങ്കൽ കവർ : ജ്യോതിസ് പരവൂർContinue Reading





















