കുഞ്ഞിപ്പെണ്ണ്
അമ്മേ, പേടിയാകുന്നെനിക്ക്ഏറേനേരമായീമണൽപ്പരപ്പിൽപൂഴ്ന്നുകിടക്കുന്നല്ലോഅനങ്ങാൻ വയ്യാതെ,ശ്വസിക്കാനും,ഇവിടെ ഞാൻ ഒറ്റയ്ക്കാണ്! ഇരുട്ടത്തവർ പൊയ്പ്പോയെങ്ങോമണൽവാരിയെൻമൂക്കും വായുമടച്ച്,എന്തോ ഭാരമെൻ നെഞ്ചിലും കയറ്റിവച്ച്.ഇങ്ങു വരുമ്പോൾതെളിച്ചമുണ്ടായിരുന്നാകാശത്തു,വായിൽ മധുരവും.ഇപ്പോൾ ദുർഗന്ധമാണ് ചുറ്റും! മിന്നുന്നുണ്ടകലെയവിടെയോ വെളിച്ചപ്പൊട്ടുകൾഉടയുന്നു കുപ്പിച്ചില്ലുകൾവഴുവഴുത്ത നാവുകൊണ്ടട്ടഹസിക്കുന്നു,ആരൊക്കെയാണവർ?ഭയമാകുന്നമ്മേഇരുട്ടത്താദ്യമല്ലേ ഞാൻ! പിടയും കുഞ്ഞുമീനുകളെചിറകരിഞ്ഞുപച്ചയ്ക്കു തിന്ന്,ബാക്കിയായ മുള്ളുകൊണ്ടെൻകണ്ണുകൾ കൊത്തിപ്പറിച്ചവറ്റകൾ,പിന്നെ മണൽപ്പൊത്തിൽ മുഖംപൂഴ്ത്തി, കാലുകൾ കൂട്ടിക്കെട്ടി വലിച്ചൂ നിർദ്ദയം. ചുറ്റുംനിന്ന്കലപിലകൂട്ടുന്നു പട്ടികൾ,കടിച്ചുവലിക്കുന്നെൻ ചുണ്ടുകൾമണക്കുന്നു ദേഹമാകെ,ശേഷം നക്കിനക്കികുടഞ്ഞുകുടഞ്ഞ്,ഒരു കീറത്തുണിപ്പോലെ. വായ്തുറക്കാൻ വയ്യല്ലോയെനിക്ക്കുടുങ്ങിക്കിടപ്പുണ്ട്,മണൽത്തരികൾ,വായു കടക്കുന്നിടത്തെല്ലാം.കേൾക്കുന്നുണ്ടോയെൻ്റഒച്ചയില്ലാനിലവിളി, ചൊല്ലമ്മേഞാൻ ചെയ്ത തെറ്റെന്ത്? അച്ഛൻവരുമ്പോഴമ്മപറയണേ,ഞാനിനി പലഹാരപ്പൊതി തട്ടിപ്പറിക്കില്ല,വാവയെ കൊഞ്ചിച്ച് ഇക്കിളി കൂട്ടില്ല,അമ്മയുരുട്ടിയ മാമുണ്ടുContinue Reading



















