ശ്രീജ സുരേഷ്

കൊല്ലം, കല്ലുവാതുക്കൽ സ്വദേശിനി. ഇപ്പോൾ ഷാർജയിൽ അദ്ധ്യാപിക. 'പറയാൻ ബാക്കിവെച്ചത്', 'ആരായിരുന്നു അയാൾ' എന്നീ രണ്ട് കഥാസമാഹാരങ്ങളും, 'ശ്രീപഥങ്ങൾ', 'ഒറ്റമരച്ചില്ലകൾ' എന്നീ കവിതാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വയലാർ സ്മാരക സാഹിതി പുരസ്‌കാരം ഉൾപ്പടെ നിരവധി സാഹിത്യപുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഭർത്താവ് സുരേഷ് കുമാറിനും മക്കൾ ചലഞ്ച് സുരേഷിനും ഇമേജ് സുരേഷിനുമൊപ്പം യു.എ.ഇ.യിൽ സ്ഥിരതാമസം.

“അല്ലാ, ഇതാരൊക്കെയാ വന്നിരിക്കുന്നത്. എത്ര നാളായി ചേച്ചിയേയും ചേട്ടനെയും കണ്ടിട്ട്. എന്തോ വിശേഷം കാര്യമായിട്ടുണ്ടല്ലോ?.” ദുർഗ്ഗ വിടർന്ന പുഞ്ചിരിയോടെ ഹരിയെയും ലക്ഷ്മിയെയും സ്വാഗതം ചെയ്തു. മറുപുഞ്ചിരി സമ്മാനിച്ചതല്ലാതെ ഹരി മറുപടിയൊന്നും പറഞ്ഞില്ല. മുഖത്തെ വിമ്മിട്ടം മറച്ചുപിടിക്കാൻ പാടുപെടുന്ന ഹരിയെ നോക്കി ദുർഗ്ഗ പറഞ്ഞു, “പാടത്തൊക്കെ കറങ്ങിനടന്ന് കുറെ സമയം കളയാനായി അച്ഛൻ, മോനേയും കൂട്ടിക്കൊണ്ടു പോയതാണ്. എന്നെ കണ്ടാലുടൻ അവൻ കൈ രണ്ടും മുകളിലേക്ക് ഉയർത്തി കരച്ചിലാണ്, ഈ അവസ്ഥയിൽContinue Reading

ഓർമ്മകൾ പെയ്യുന്ന രാവിൻ തൊടിയിൽനിൻ സ്വരം തേടുന്ന രാപ്പക്ഷി ഞാൻകൈതപൂക്കുന്ന രാത്രിസുഗന്ധമെൻകരളു കൊത്തിപ്പിളർത്തുന്നു കഴുകനായ്. പേടിയാണിന്നുമീ രാവിനെ, മമപ്രാണനെ കൊത്തിപ്പറന്നു പോയെവിടെയോമൗനവാല്മീകത്തിലേകാന്ത തപമിരുന്നു-രുകുകയാണെന്‍റെ ദുഃഖമോക്ഷത്തിനായ്. കാലം വിടർത്തിയ, കൗമാര പുഷ്പത്തിൻകനവിതൾ നുള്ളിക്കളിച്ച കാലത്തെന്നോകല്പനാജാലകം മെല്ലെ തുറന്നെന്‍റെകരളിൽ പറന്നെത്തി പ്രേമചകോരം. പൂനിലാവൊഴുകുന്ന പുഴയോരനനവിലുംഇരുൾവീണ മൺപാതയരികിലും പിന്നെ,കാവിലും, കടവിലും അമ്പലക്കോണിലുംതൂവൽ കൊഴിച്ചിട്ട ചിത്രപതംഗങ്ങൾ. ഒരുപാട് സ്വപ്നങ്ങളുളളിൽ നിറച്ചിട്ട്പിരിയാതിരിക്കുവാൻ മോഹിച്ച നാളുകൾഅറിയാതെ പിൻതുടർന്നുയിരിനായ് ദാഹിച്ചുക്രൂരമതാന്ധക്കോമരക്കോലങ്ങൾ.,ജാതിവേതാളങ്ങളമ്പെയ്തുവീഴ്ത്തിയപ്രണയകപോതം കുറുകുന്ന നെഞ്ചിൽഒരു നിത്യസ്മാരകം തീർത്തതിൽ തിരിവച്ചുപ്രാർത്ഥിക്കയാണു ഞാൻ നിന്നിലേക്കെത്താൻ.Continue Reading