കഥ (Page 7)

വിശാലമായി പരന്ന് കിടക്കുന്ന വലുതും ചെറുതുമായ അനേകം മൊബൈൽ ഫോൺ കടകളുള്ള മൊബൈൽ മാർക്കറ്റിലെ ആറു ടീമുകൾ പങ്കെടുക്കുന്ന സെവൻസ് ടൂർണമെന്റ് ശനിയാഴ്ച്ച രാത്രി പതിനൊന്ന് മണിക്ക് തുടങ്ങാൻ തീരുമാനിച്ചത് തന്നെ എല്ലാവർക്കും പങ്കെടുക്കാനും കളി കാണാനും വേണ്ടിയാണ്. ടൂർണമെന്റിന് വേണ്ടി വാടകയ്ക്കെടുത്ത സ്‌കൂളിലെ കൃതിമപ്പുല്ല് പതിപ്പിച്ച ഗ്രൗണ്ട് ഫ്ലഡ് ലൈറ്റ് വെളിച്ചത്തിൽ തിളങ്ങുന്നുണ്ട്. വിവിധവർണ്ണങ്ങളിൽ ജേഴ്സിയിട്ട് ബൂട്ട് കെട്ടി ആറു ടീമുകളും ഒരുങ്ങുന്നുണ്ട്. ആദ്യമത്സരം കളിക്കേണ്ടവർ ഗോൾ കീപ്പർമാർക്ക്Continue Reading

പണ്ട്, പുതിയ സ്കൂളില്‍ ആറാം ക്ലാസില്‍ കിട്ടിയ ആദ്യചങ്ങാതിയായിരുന്നു ശിവശങ്കരന്‍. അതല്ലാതെ അഞ്ചോ ആറോ പേരേ ഓര്‍മ്മയിലുള്ളു. ഇപ്പോള്‍ എവിടെ, എന്തുചെയ്യുന്നു എന്നൊന്നും ആരെക്കുറിച്ചും അറിഞ്ഞുകൂട. പൊതുവേ നാട്ടുകാരിലാരുടെയെങ്കിലും ജീവിതത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ ഞാന്‍ അതറിയാറുള്ളത് ഇന്നും ശിവനിലൂടെയാണ്. ആ സമയത്ത് നാട്ടില്‍ ഉണ്ടാവുമെന്നറിയാമായിരുന്നതു കൊണ്ട് പിറന്നാളിന് വീട്ടില്‍ എത്താമെന്ന് എറ്റിരുന്നു. ശിവന്‍റെ എഴുപതാം പിറന്നാളും ഞങ്ങളുടെ സൌഹൃദത്തിന്‍റെ അറുപതാം വര്‍ഷവും ഒരുമിച്ച് ആഘോഷിക്കാനായിരുന്നു പരിപാടി. ചീരക്കൂട്ടാനും തക്കാളിരസവും പയറുപ്പേരിയുംContinue Reading

രേഖകളില്‍ പുതിയ വിലാസം ചേര്‍ക്കാനുള്ള അപേക്ഷ കൊടുത്ത് ഞാന്‍ പുറത്തേയ്ക്ക് വന്നു. ഓഫീസര്‍ ഒപ്പിട്ട് രശീതി കൈയില്‍ കിട്ടാന്‍ അര-മുക്കാല്‍ മണിക്കൂറാകും. അടുത്ത മാസത്തെ വൈദ്യുതി ബില്ലില്‍ പുതിയ വിലാസമായിരിക്കും എന്നുറപ്പ് തന്നു സെക്ഷന്‍ ഗുമസ്ത.ഒരു കോഫി കുടിക്കാമെന്ന് കരുതി അടുത്ത ഇടവഴിയിലേയ്ക്ക് നടന്നു.റെസ്റ്റോറന്‍റില്‍ തിരക്ക് തീരെ കുറവായിരുന്നു.പാതയില്‍ നിന്ന് മാറി സ്ഥിതിചെയ്യുന്നതു കൊണ്ട് സ്വൈരമായിരുന്ന് പ്രണയിക്കാന്‍ പറ്റിയ സ്ഥലമാണ് ഇവിടം. ഉച്ചയാവുന്നതോടെ അകവും പുറവും, പ്രേമബദ്ധരായ ഇണകളെക്കൊണ്ട് നിറയും.മൂലയില്‍Continue Reading

രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്, പത്ത് വര്‍ഷത്തോളം പ്രഫസര്‍ റൂബകാന്തത്തിന്‍റെ കുടുംബവും ഞങ്ങളും കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കായുള്ള ഒരേ കോളനിയിലെ താമസക്കാരായിരുന്നു. ഒരു മിന്നല്‍ സന്ദര്‍ശനത്തിന് വരുന്നു എന്ന് പറഞ്ഞപ്പോള്‍ ഫോണിലൂടെ അടുത്തെവിടെയോ നിന്ന് ഭാര്യ പ്രിയയാണ് പ്രാതലിന് കണക്കാക്കി എത്താന്‍ നിര്‍ബന്ധിച്ചത്. തുടര്‍ന്ന് ഇത്രയും കൂടി പറഞ്ഞു: “മാഷേ, ഞാന്‍ മകളോടൊപ്പം രാവിലെ പുറത്തിറങ്ങും. ബ്രിഗേഡ് റോഡും കബന്‍ പാര്‍ക്കും കമേഴ്സ്യല്‍ സ്റ്റ്രീറ്റും ഒക്കെ കഴിഞ്ഞ് വൈകുന്നേരമാവും തിരിച്ചെത്താൻ. നേരത്തേ ഏറ്റContinue Reading

സനിജ ഇരുന്നതിൻ്റെ എതിർവശം കുറെക്കൂടി വലത്തോട്ട് മാറിയുള്ള കസേരയിൽ അൻപത് വയസ്സു തോന്നിക്കുന്ന ഒരു സ്ത്രീ ഇരിപ്പുണ്ട്. അവർ ഇരുന്നതിന് തൊട്ടടുത്തുള്ള കസേരയിൽ മറ്റൊരാൾ കൂടി വന്നിരുന്നതോടെ അവരുടെ സ്വസ്ഥത നഷ്ടമായത് പോലെ തോന്നിച്ചു. ഇത്രയൊക്കെ പേടി വേണോ..!ഡോക്ടർ രാജശേഖരൻ എന്ന് നീലനിറമുളള ബോർഡിൽ വെള്ള അക്ഷരങ്ങൾ പതിച്ചതിന് താഴെ ഇടത് കൈമുട്ട് ചുമരിൽ കുത്തി നിന്നുകൊണ്ടുള്ള ഫോൺ സംഭാഷണം കഴിഞ്ഞപ്പോൾ സനിജയിരുന്ന അതേ മരബെഞ്ചിൽ അവളുടെ അച്ഛനും വന്നിരുന്നു.Continue Reading