പൂമുഖം LITERATUREകവിത രാത്രിയുടെ ചിറകുകള്‍

രാത്രിയുടെ ചിറകുകള്‍

ഈ രാത്രിയെ
ഒരാള്‍ പകലായും
മറ്റൊരാള്‍ സന്ധ്യയായും
വേറൊരാള്‍ പുലരിയായും
വരയ്ക്കുന്നുണ്ട്.

അതുകൊണ്ടുതന്നെയാണ്
ഓരോ നിറങ്ങളും
സ്വപ്നത്തിന്റെ
പാലറ്റില്‍ നിന്നും
കാണാതാവുന്നത്.

ഈ രാത്രിയെ
രാത്രി എന്നുമാത്രമല്ല
ഇടയ്‌ക്കൊക്കെ പകലേയെന്നും
നീട്ടി വിളിക്കാവുന്നതാണ്.

അല്ലെങ്കില്‍
വിളക്കുകള്‍ക്കു ചുറ്റും
ഇങ്ങനെ കറങ്ങുവാന്‍
ചിറകുകള്‍
ഉണ്ടാവില്ലായിരുന്നു.

കവര്‍: ജ്യോതിസ് പരവൂര്‍

Comments

You may also like