ഫീച്ചർ (Page 4)

”എവിടെയാണ്‌ ചരിത്രത്തില്‍ എന്‍റെ സ്ഥാനം? ഞാനെവിടെയാണ്‌ നില്‍ക്കുന്നത്? ചരിത്രത്തിനകത്തോ പുറത്തോ? പറയൂ….”പുതിയകാലത്ത് തന്‍റെ നിലനില്‍‌പ്പിനെക്കുറിച്ചുള്ള സംശയം ചോദിക്കുന്നത് ചന്തുവാണ്‌. ‘ഒരു വടക്കന്‍ വീരഗാഥ’ എന്ന ചലച്ചിത്രത്തിലെ എം.ടിയുടെ മുഖ്യകഥാപാത്രം. ആ ചന്തുവിന്‍റെ സ്രഷ്ടാവായ എഴുത്തുകാരനോടാണ്‌ ചോദ്യം.എം.ടി അതിനു മറുപടി പറഞ്ഞു: ”ചരിത്രം അങ്ങനെയാണ്‌ ചന്തൂ. അത് എഴുതുന്നവന്‍റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും കൂടി ചേര്‍ന്നതാണ്‌. അതാണിവിടെ നടക്കുന്നത്. അവര്‍ ചരിത്രം മാറ്റിയെഴുതിക്കൊണ്ടിരിക്കുകയാണ്‌. സത്യത്തെ തിരുത്തിക്കൊണ്ടിരിക്കുകയാണ്‌. പൊയ്‌മുഖങ്ങള്‍ക്ക് മുഖാവരണങ്ങ ള്‍ തുന്നിച്ചേര്‍ക്കുകയാണ്‌. ഉയരങ്ങളിലെത്താനവര്‍Continue Reading

അച്ഛന്‍ ആവള മുന്നൂറ്റന്‍ കുഴിയില്‍ ശങ്കരന്‍ നമ്പ്യാര്‍ (തറവാട് – വയലാളി)അമ്മ മുയിപ്പോത്ത് രയരോത്ത് കുഞ്ഞുമാധവിഅമ്മ (തറവാട് – കീരിപ്പിലാക്കൂല്‍) ജനനം 1930 ആവളയില്‍. അഞ്ച് മക്കളില്‍ മൂത്തത് അപ്പുക്കുട്ടി നമ്പ്യാര്‍, രണ്ടാമത് ഗോപാലന്‍ നമ്പ്യാര്‍, മൂന്നാമത്തത് ഞാന്‍, നാലാമത് അനുജത്തി മുളിയങ്ങല്‍ മഠത്തില്‍ നാരായണന്‍ നായരുടെ ഭാര്യ ജാനു, അഞ്ചാമത് കായണ്ണ ഉണ്ണി മാസ്റ്ററുടെ ഭാര്യ നാരായണി. ഇവരും ഇവരുടെ മക്കളും ചെറുപ്പത്തില്‍എന്‍റെ കുടുംബം. കഷ്ടപ്പാട് വളരെ അനുഭവിച്ചിട്ടുണ്ട്.Continue Reading

ആമുഖം അമ്മയുടെ എഴുത്ത് മുഴുമിപ്പിക്കാന്‍‍ അമ്മയ്ക്ക് പറ്റിയിരുന്നില്ല. അസുഖവും വാര്‍ദ്ധക്യവും സങ്കടവും അമ്മയെ പിടികൂടി. അസുഖവും പോരാട്ടവീര്യവും സൂക്ഷ്മനിരീക്ഷണവും മറ്റുള്ളവരെ സഹായിക്കാനുള്ള തൃഷ്ണയും ഒക്കെ കൂടിയ അമ്മയുടെ ജീവിതം അന്നത്തെ മറ്റ് പലരുടെയും ജീവിതം പോലെ ഒന്നായിരുന്നു. അമ്മ ചിലത് കുറിച്ചിട്ടു എന്ന് മാത്രം. ഒരു സ്ത്രീ എങ്ങിനെ തന്‍റെ ജീവിതം നോക്കിക്കാണുന്നു എന്നതും അന്നത്തെ പുരുഷ കേന്ദ്രീകൃത അവസ്ഥയിൽ അവര്‍ ഏതെല്ലാം അവസ്ഥകളില്‍ക്കൂടെ പോയി എന്നതും, അപ്പോഴും അറിവുകൊണ്ടുംContinue Reading

വീടിൻ്റെ കരച്ചിൽ നിങ്ങൾ കേട്ടിട്ടുണ്ടോ? ഞാൻ കേട്ടിട്ടുണ്ട്. പഴയ വീട് പൊളിച്ചുമാറ്റി പുതിയത് പണിയണമെന്നു ഞങ്ങൾ തീരുമാനിച്ച രാത്രിയിലാണത്. അതു ഞാൻ മാത്രമേ കേട്ടുകാണുകയുള്ളൂ. മറ്റുള്ളവരെല്ലാം ആർക്കിടെക്റ്റിനൊപ്പം പുതിയ വീടിൻ്റെ പ്ലാനുകളിലൂടെ സ്വപ്നപ്പറക്കൽ നടത്തുകയായിരുന്നു. പണിയാൻ പോകുന്ന പുതിയ വീട്ടിൽ എല്ലാവർക്കും വെവ്വേറെ മുറികളുണ്ടായിരിക്കും. അതിഥികൾക്കായിട്ട് അതിവിശാലമായ മുറികൾ വേറെയുമുണ്ട്. അത് അവർക്കുവേണ്ടി മാത്രമാണ്. അവരെത്താത്ത ദിവസങ്ങളിൽ അത് അടഞ്ഞ് അതിഥിസേവാസജ്ജരായി ഒരുങ്ങിക്കെട്ടി കാത്തുകാത്തിരിക്കും. ഇരുപതാളുകൾക്ക് സമയചിന്തയില്ലാതെ ഭോജനം നടത്താൻContinue Reading

‘ഈശ്വരാ, ഒന്നുമറിയരുത്. ഉറങ്ങിയാൽ മതി. ജന്മത്തിൽ നിന്ന് ജന്മത്തിലേക്ക് തല ചായ്ക്കുക.’ ഒന്നും വായിക്കാനാവാതെ, ചെയ്യാനാവാതെ, anti-seisure മരുന്നിന്റെ രക്ഷയില്ലാത്ത ആലസ്യത്തിൽ നിരുന്മേഷനിമിഷങ്ങളും, നാഴികകളും നീങ്ങിനീങ്ങിപ്പോകുമ്പോൾ അയാൾ വീണ്ടും ഖസാക്ക് പകുത്തു വായിക്കുന്നു. ഗുരുകാരണവന്മാരേ, അന്നത്തേതു പോലെ ഇന്നും മിന്നിച്ചേക്കണേ. ഒരു താള്, രണ്ടു താള്, തീൻ താൾ … അതാ, ജീവിതം ധിനിധിനിക്കുന്നു. അങ്ങനെ വീണ്ടും ആദിയിൽ നിന്ന് ആരംഭിക്കുന്നു: ‘കൂമൻകാവിൽ ബസ്സു ചെന്നു നിന്നപ്പോൾ ആ സ്ഥലംContinue Reading