ഫീച്ചർ (Page 3)

പക്ഷെ എന്‍റെ നില വഷളായിക്കൊണ്ടിരിക്കുന്നു. എല്ലാവരെയും പേടി. മൂത്ത പെങ്ങള്‍ വയനാട്ടില്‍ നിന്ന് വന്ന് ഇവിടെ താമസമാക്കി. മൂപ്പര്‍ക്ക് ഇവിടെ ഒരു അവകാശമുണ്ട്. കുടുംബവുമായി യോജിക്കാത്ത ഒരു സ്വഭാവം. ഞാന്‍ വളര്‍ന്നത് ഐക്യതയുള്ള ഒരു കുടുംബത്തിലാണ്. പെങ്ങളെ എനിക്ക് പേടി. പകല്‍ ഭര്‍ത്താവ് വീട്ടില്‍ ഇല്ല. പിന്നെ മൂപ്പരുടെ നായാട്ടാണ്. അമ്മയ്ക്കും പെങ്ങള്‍ക്കും മുറുക്കുണ്ട്. ഞാന്‍ പുകയിലയും വെറ്റിലയും എത്തിച്ചുകൊടുക്കും. പകുതിയാക്കി കൊടുക്കണം എന്ന് തുടങ്ങി, എന്‍റേത് തണ്ട് മുറിയാണ്Continue Reading

പഠിക്കുന്ന കാലത്ത് അച്ഛന് സ്വത്ത്‌ ധാരാളം ഉണ്ട്. പക്ഷെ പണത്തിന് ആര്‍ക്കും കഴിവില്ലാത്ത കാലം. ഒരു ദിവസം ഫീസ്‌ കൊടുക്കേണ്ടത് അച്ഛന്‍ വശം ഇല്ലായിരുന്നു. നാരായണിക്കുട്ടി കരഞ്ഞുകൊണ്ട് സ്കൂളിലേക്ക് ഓടുകയാണ്. കരയണ്ട ഇതാ പൈസ നീ വാങ്ങിക്കോ എന്നും പറഞ്ഞു കൊടുത്തു. സ്പോര്‍ട്സിന് കൂടി ചേര്‍ന്ന് ഡ്രസ്സ് വാങ്ങണം. എന്‍റെ ഭര്‍ത്താവ് അവളുടെ കുട്ടിയേട്ടനാണ്. കുട്ടിയേട്ടന് കത്തയച്ചു പണം സ്കൂള്‍ അഡ്രസ്സില്‍ അയച്ചുകൊടുത്തു. 25 വയസ്സുള്ളപ്പോള്‍ എന്നെ കല്യാണം കഴിക്കുമ്പോള്‍Continue Reading

അങ്ങനെ കാലം നീണ്ടു പോകുന്നു. എനിക്ക് 18 വയസ്സായി. അച്ഛന്‍റെ മരുമകന്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍ എന്നെ പുടമുറി കഴിക്കുന്നു. മൂപ്പരുടെ അമ്മയെ ഞങ്ങള്‍ മൂത്തമ്മയെന്നാണ് വിളിക്കാറ്. പോകുന്നതിനു മുമ്പ് ഒരു ഉപദേശം മാത്രം എനിക്ക് തന്നു. ഭര്‍ത്താവിന്‍റെ അമ്മയെ മൂത്തമ്മ എന്ന് വിളിക്കരുത്. അവരെ സ്വന്തം അമ്മയായി കണ്ട് അമ്മയെന്ന് വിളിക്കണം. ആ ഉപദേശം അപ്പടി സ്വീകരിച്ചു. അവിടെ എത്തിയ അന്നു തന്നെ ഞാന്‍ മുറ്റമടിക്കാന്‍ തുടങ്ങി. പക്ഷെ ഡോക്ടർContinue Reading

ആ കാലത്ത് ചെറുവണ്ണൂര്‍ ആയടത്തില്‍ നാരായണക്കുറുപ്പെന്നു പറഞ്ഞ ഒരു വന്‍ ജന്മിയുണ്ട്. അവരുടെ പറമ്പില്‍ തലമുറയായി പാര്‍ത്തു വരുന്ന ഒരു അടിമകുടുംബമുണ്ട്. അതില്‍ അന്നത്തെ ആള്‍ ഇല്ലത്തെ കേളപ്പന്‍. ഒരു ചെറ്റയില്‍ താമസിച്ച് അടിമപ്പണിയെടുത്ത് മുഴുപ്പട്ടിണിയായി കഴിയുകയാണ്. നാട്ടില്‍ കമ്മ്യൂണിസം വന്നപ്പോള്‍ ജന്മിക്കൊരു പേടി. പറമ്പ് ഒഴിഞ്ഞു തന്നില്ലെങ്കിലോ എന്ന്. അങ്ങനെ കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ചു. ഒഴിഞ്ഞില്ല. ഒരു ദിവസം രാത്രി ചെറ്റക്ക് കാര്യസ്ഥന്മാര്‍ വന്ന് തീ കൊടുത്തു. വിവരം കേളപ്പനുംContinue Reading

”എവിടെയാണ്‌ ചരിത്രത്തില്‍ എന്‍റെ സ്ഥാനം? ഞാനെവിടെയാണ്‌ നില്‍ക്കുന്നത്? ചരിത്രത്തിനകത്തോ പുറത്തോ? പറയൂ….”പുതിയകാലത്ത് തന്‍റെ നിലനില്‍‌പ്പിനെക്കുറിച്ചുള്ള സംശയം ചോദിക്കുന്നത് ചന്തുവാണ്‌. ‘ഒരു വടക്കന്‍ വീരഗാഥ’ എന്ന ചലച്ചിത്രത്തിലെ എം.ടിയുടെ മുഖ്യകഥാപാത്രം. ആ ചന്തുവിന്‍റെ സ്രഷ്ടാവായ എഴുത്തുകാരനോടാണ്‌ ചോദ്യം.എം.ടി അതിനു മറുപടി പറഞ്ഞു: ”ചരിത്രം അങ്ങനെയാണ്‌ ചന്തൂ. അത് എഴുതുന്നവന്‍റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും കൂടി ചേര്‍ന്നതാണ്‌. അതാണിവിടെ നടക്കുന്നത്. അവര്‍ ചരിത്രം മാറ്റിയെഴുതിക്കൊണ്ടിരിക്കുകയാണ്‌. സത്യത്തെ തിരുത്തിക്കൊണ്ടിരിക്കുകയാണ്‌. പൊയ്‌മുഖങ്ങള്‍ക്ക് മുഖാവരണങ്ങ ള്‍ തുന്നിച്ചേര്‍ക്കുകയാണ്‌. ഉയരങ്ങളിലെത്താനവര്‍Continue Reading