ചിത്രപ്പുര (Page 2)

ജീവിതത്തിലെ ഏറ്റവും മനോഹരമായ പത്ത് വര്‍ഷങ്ങള്‍, ഇന്ത്യയിലെ ഏറ്റവും മികച്ച പരസ്യ ഏജന്‍സികളിലൂടെ കയറിയിറങ്ങി ജീവിച്ച കാലം അത് ബാംഗ്ലൂരിലായിരുന്നു. അങ്ങനെയൊരു ജീവിതത്തിന് തുടക്കം കുറിക്കാന്‍ കാരണക്കാരനായത് യൂസുഫ് അറക്കല്‍ എന്ന വലിയ മനസ്സുള്ള ഈ മനുഷ്യനാണ്. ഒരു ആര്‍ട്ടിസ്റ്റിന്റെ ജോലി ചെയ്ത് ജീവിക്കാന്‍ തയ്യാറായ ഒരു മലയാളിപ്പയ്യന്‍ എന്നതില്‍ കൂടുതല്‍ മറ്റൊരു കാരണവും അന്നില്ലായിരുന്നു. കലയോടും കല ചെയ്യുന്നവരോടും എന്നും അങ്ങനെയായിരുന്നു. അദ്ദേഹം ജീവിച്ചിരുന്ന എച്ച്.എ.എല്‍ പരിസരത്ത് നിന്ന്Continue Reading

                                              ലിയൊനാര്‍ഡോ ഡികാപ്രിയോ 2016 ലെ അന്താരാഷ്ട്ര ചലച്ചിതോത്സവം ഇക്കഴിഞ്ഞ 18 ന്‌ ടൊറോന്‍റോയില്‍ കൊടിയിറങ്ങുമ്പോള്‍ പ്രേക്ഷകര്‍ ആകാംക്ഷയുടെ കണ്ണുകളുമായി ഉറ്റുനോക്കിയിരുന്നത് അവര്‍ തെരഞ്ഞെടുത്ത ചിത്രങ്ങള്‍ ഏതൊക്കെയാണെന്നുള്ളതായിരുന്നു. പഴയ ഒരു ചരിത്രം നോക്കിയാല്‍ ഈ തെരഞ്ഞെടുപ്പ് ഓസ്‌കര്‍ പുരസ്കാരങ്ങളിലേയ്ക്കുള്ളContinue Reading

പ്രകാശമുള്ള വര്‍ണ്ണങ്ങള്‍ യൂസുഫ് അറക്കല്‍ എന്ന ചിത്രകാരന്റെ രചനകളെ എന്നെങ്കിലും ആകര്‍ഷിച്ചതായി തോന്നിയിട്ടില്ല. ഏകാന്തതയും വിഷാദവും പേറുന്ന മനുഷ്യരെയും അവരുടെ ജീവിതത്തെയും ചിത്രീകരിക്കാന്‍ ഏറെ താല്‍പര്യം കാണിച്ചിരുന്ന അദ്ദേഹത്തിന് ഇരുണ്ട വര്‍ണ്ണങ്ങളോടായിരുന്നു എന്നും പ്രിയം. കാന്‍വാസില്‍ ഇരുട്ടും വെളിച്ചവും സമര്‍ത്ഥമായി ഉപയോഗിച്ച് മുഖ്യധാരയില്‍ പെടാത്ത ഇരുണ്ട ജീവിതങ്ങളെ ഏറ്റവും കലാത്മകമായി ആവിഷ്‌കരിച്ച് ആഗോള തലത്തില്‍ അംഗീകാരങ്ങള്‍ നേടിയ ഈ ചിത്രകാരന് അടുത്ത കാലത്തായി വര്‍ണ്ണങ്ങളൊഴിഞ്ഞ കറുത്ത വരകളോടാണ് ഏറെ താല്‍പര്യം.Continue Reading

ദേശീയ മൃഗം, ദേശീയ പക്ഷി തുടങ്ങി ദൈവത്തിന്റെ സ്വന്തം മൃഗങ്ങളും മനുഷ്യന്റെ ഓമന മൃഗങ്ങളും പോലെ മുഖ്യധാരയില്‍ വരുന്ന ജീവികളെയൊക്കെ സംരക്ഷിക്കാന്‍ ഇവിടെ നിയമങ്ങളും മനുഷ്യരുമുണ്ട്. എന്നാല്‍ പ്രകൃതിയുടെ സംതുലനാവസ്ഥക്ക് അത്യാവശ്യമായ മറ്റൊരു കൂട്ടം ചെറുജീവികളെ അധികമാരും ശ്രദ്ധിക്കാറില്ല. ഇവരും ഈ ഭൂമിയുടെ അവകാശികളാണ്. മനുഷ്യന്റെ സ്വാര്‍ത്ഥ മോഹങ്ങളാല്‍ നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന പ്രകൃതിയോടൊപ്പം ഈ ജീവികളും വംശമറ്റ് പോവുന്നുണ്ട്. ആദിവാസികളെ പോലെ അരികുവല്‍ക്കരിക്കപ്പെട്ട ഈ ചെറുജീവികളോട് ഇഷ്ടം കൂടുകയും, അവയെContinue Reading

വെറുതെയൊരു കാഴ്ചയിൽ ആസ്വാദനത്തിന് വഴങ്ങാത്ത കലാസൃഷ്ടികളിലേക്ക് കടന്നു ചെല്ലാൻ ചിലപ്പോൾ ഒരു പേര് കിട്ടിയാൽ മതിയാവും. മറ്റ് ചിലപ്പോൾ ഒരു ചെറു വിവരണം വേണ്ടി വരും. ഇനിയും ആഴത്തിൽ ആ കലാസൃഷ്ടിയെ അറിയണമെങ്കിൽ ആ കലാകാരന്റെ ജീവിത പരിസരം കൂടി അറിയേണ്ടി വരും. പുഷ്പാകരൻ കടപ്പത്ത് എന്ന ചിത്രകാരന്റെ സൃഷ്ടികളെ അറിയാനുള്ള എളുപ്പവഴിയും ഇതു തന്നെ. വിപ്ലവത്തിന്റെയും കലയുടെയും പാരമ്പര്യമുള്ള നാടാണ് തൃശ്ശൂർ ജില്ലയിലെ വേലൂർ ഗ്രാമം. അമ്പതുകളിൽ ചരിത്രംContinue Reading