നിരീക്ഷണം (Page 2)

ഭൂമിയുടെ ഉപരിതലത്തിൽ എത്തുന്ന സൗരോര്‍ജതോതിൽ ഏതാനും വര്‍ഷങ്ങളായി അസ്ഥിരത കാണപ്പെടുന്നു. ഓരോ 10 വര്‍ഷത്തിനിടയിലും തോതിൽ കാര്യമായ വ്യത്യാസമുണ്ട്. സൗരോര്‍ജ തോതിലുണ്ടാകുന്ന വ്യതിയാനങ്ങൾ, അഗ്‌നിപർവ്വത സ്‌ഫോടനം പോലെയുള്ള പ്രകൃതിജന്യ കാരണങ്ങളാലുണ്ടാവാം. അല്ലെങ്കിൽ മനുഷ്യരുടെ പ്രവര്‍ത്തനങ്ങൾ വഴി അന്തരീക്ഷത്തിലെത്തിച്ചേരുന്ന വിവിധപദാര്‍ഥങ്ങളുടെ സാന്നിധ്യംമൂലമാകാം. നേരിട്ടുള്ള പ്രകാശകിരണരൂപത്തിലോ അല്ലെങ്കിൽ അന്തരീക്ഷത്തിലെ ധൂളീ പടലങ്ങളിൽ തട്ടി ചിതറിത്തെറിച്ച അവസ്ഥയിലോ ആണ് സൗരോര്‍ജം ഭൂതലത്തിൽ എത്തിച്ചേരുന്നത്. ഇപ്രകാരം ആകെ ഭൂമിയിലെത്തുന്ന സൗരോര്‍ജത്തിനെയാണ് ആഗോള വികിരണത്തോത് (Global radiationContinue Reading

ചെറുപ്പത്തിലേ പിതാവ് നഷ്ടമായ പാണ്ടിക്കടവത്ത് കുഞ്ഞാലിക്കുട്ടി എന്ന കുഞ്ഞാപ്പ മലപ്പുറത്തെ പാണക്കാട് തങ്ങളുടെ തറവാട്ടിലാണ് വളർന്നത്. പി എം എസ് എ പൂക്കോയ തങ്ങളുടെ മാനസപുത്രൻ. ശിഹാബ് തങ്ങൾക്ക് സ്വന്തം അനിയനെപ്പോലെ തന്നെ. പി. എം. എസ്. പൂക്കോയ തങ്ങൾ മുസ്ലിംലീഗിൻ്റെ എല്ലാമായിരുന്ന ബാഫഖി തങ്ങളുടെ നിര്യാണത്തിനുശേഷം പാർട്ടിയിൽ ഉണ്ടായ കടുത്ത അഭിപ്രായഭിന്നത 1970കളിൽ ഒരു പിളർപ്പിന് വഴിതെളിച്ചു. ഔദ്യോഗിക പക്ഷത്ത് സി എച്ച് മുഹമ്മദ് കോയ, ബി വിContinue Reading

സച്ചാർ കമ്മിറ്റി സ്കോളർഷിപ്പുകൾ 80 / 20 % അനുപാതത്തിൽ മുസ്ലിം / ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് വിതരണം ചെയ്യുന്നത് ഹൈക്കോടതി റദ്ദു ചെയ്തിരിക്കുകയാണല്ലോ . വർഗീയ ധ്രുവീകരണം ഒരു പൊളിറ്റിക്കൽ സ്ട്രാറ്റജി ആയി ഉപയോഗിക്കപ്പെടുന്ന വർത്തമാന കാലത്തു ഇതിൻറെ പശ്ചാത്തലവും നാൾവഴികളും അവലോകനം ചെയ്യുന്നത് നിജസ്ഥിതി പുറത്തു കൊണ്ട് വരും . സച്ചാർ കമ്മിറ്റി റിപ്പോർട്ട് ഇന്ത്യയിലെ മുസ്ലിങ്ങൾ ഇതര സമുദായങ്ങളെക്കാളും പട്ടിക ജാതി പട്ടിക വർഗങ്ങളെക്കാളും ചില താക്കോൽContinue Reading

കഴിഞ്ഞ കേന്ദ്ര ബജറ്റിൽ CSR (കോർപ്പറേറ്റ് സോഷ്യൽ റെസ്പോണ്സിബിലിറ്റി) വിനിയോഗത്തെയും റിപ്പോർട്ടിങ്ങിനെയും കുറിച്ച് ചില നിയന്ത്രണങ്ങൾ കൊണ്ട് വന്നിട്ടുണ്ട്. CSR നിർബന്ധം (manadatory) അല്ലാതാക്കാൻ കോർപ്പറേറ്റ് സമ്മർദ്ദമുണ്ട്. കോവിഡ് അതിന് അനുയോജ്യമായ സാഹചര്യം സൃഷ്ടിച്ചിരിക്കുന്നു കിറ്റെക്സിന്‍റെ ഇന്നത്തെ അഭൂതപൂർവമായ ജനപ്രീതി അതിന്റെ CSR വിനിയോഗ പദ്ധതികളിൽ നിന്നുണ്ടായതാണ്. നാളെ ഇത് തുടരാൻ കഴിയാത്ത അവസ്ഥ കമ്പനി മാനേജ്‌മെന്റ് മുന്നിൽ കാണുന്നു. ത്രിഫ്റ്റ് ഷോപ്പുകളിലൂടെയും ഭവന സഹായ പദ്ധതികളിലൂടെയും ആണ് പ്രധാനമായുംContinue Reading

ബൃഹദാഖ്യാനങ്ങൾക്ക് (grand narratives) വിശ്വാസ്യത ഇല്ലാതായ ഒരു കാലമാണ് നമ്മുടേതെന്ന് കരുതുന്നവരുണ്ട്. അതിൻറെ യുക്തിയും സത്യവുമെന്തായാലും, ബൃഹദാഖ്യാനങ്ങളുടെ അഭാവത്തിൽ മനുഷ്യരാശിയുടെ ഭാവി ഇരുണ്ടതും അനിശ്ചിതത്വം നിറഞ്ഞതും ആയി മാറുന്ന ഒരു ചരിത്രസന്ധി കൂടിയാണ് നമ്മുടേത്. കാലാവസ്ഥാവ്യതിയാനം ഉണ്ടാക്കുന്ന പാരിസ്ഥിതിക അടിയന്തിരാവസ്ഥയാണ് ഇതിന് ഏറ്റവും നല്ല ഉദാഹരണം. അതിൻറെ തോതും വ്യാപ്തിയും ഒറ്റപ്പെട്ടതും പ്രാദേശികവുമായ പരിഹാരനിർദ്ദേശങ്ങളെ അപ്രസക്തമാക്കുന്നു; നമ്മുടെ ഉത്പാദന രീതികളിലും സാമൂഹ്യ വ്യവഹാരങ്ങളിലും ജീവിതശൈലിയിലും സമൂലമായ മാറ്റങ്ങൾ ആവശ്യപ്പെടുന്നു. ബൃഹദാഖ്യാനങ്ങൾContinue Reading