നിരീക്ഷണം (Page 13)

പരിഭവങ്ങളല്ല- പരാതികളല്ല-, കേരളത്തിൽ നടന്ന ദുരന്തത്തേയും നടന്നുകൊണ്ടിരിക്കുന്ന രക്ഷ-പുനരധിവാസ പ്രവർത്തനങ്ങളേയും  ദൂരെയിരുന്നു നോക്കിക്കണ്ട ഒരു വ്യക്തി എന്ന നിലയില്‍ എന്‍റെ മനസ്സിൽ വന്ന ചിന്തകളും ആശങ്കകളും പങ്കുവയ്‌ക്കുന്നു എന്നുമാത്രം കരുതിയാല്‍ മതി .  ഇത് എന്‍റെ മാത്രം നിരീക്ഷണങ്ങൾ ആണ്. 99 ലെ (1924) വെള്ളപ്പൊക്കം എന്ന്  പറഞ്ഞുകേട്ടും , വായിച്ചുമുള്ള അറിവുകൾ മാത്രമേ എന്നെപ്പോലെയുള്ള മലയാളികൾക്ക് ഉണ്ടായിരിക്കാന്‍ ഇടയുള്ളൂ. ആന്ധ്രപ്രദേശിലും ഒഡിഷയിലും മുംബൈയിലുമൊക്കെ പലപ്പോഴായി ഉണ്ടായ വെള്ളപ്പൊക്കങ്ങളെ കുറിച്ച്Continue Reading

  ഡൽഹിയിൽ ഒ വി വിജയൻ എന്ന ഞങ്ങളുടെ ‘മാഷു’മായും സക്കറിയയുമായും, അവരുടെ വൈകുന്നേരത്തെ കൂട്ടായ്മയുടെ കേന്ദ്രമായ വി കെ മാധവൻ കുട്ടിയുടെ മാതൃഭൂമി ഓഫീസിലും, അവരുടെ സാമൂഹ്യ ഗാർഹിക ഇടങ്ങളിലും നടന്ന സംവാദങ്ങളിലൂടെ രണ്ടര പതിറ്റാണ്ട് സഞ്ചരിച്ച എന്നെപ്പോലെ തല നരച്ച ഒരാൾക്കു, മാഷ് തൻറെ ജീവിതാവസാനകാലഘട്ടത്തിൽ ഒരു മൃദുഹിന്ദുത്വക്കാരനായിരുന്നു എന്ന സക്കറിയയുടെ പ്രസ്താവന വളരെ ആശങ്കയുണ്ടാക്കുന്നതാണ്. കാരണം സക്കറിയ ആ പ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചത് പോലെ, ജനാധിപത്യത്തിൻറെയും ചിന്തയുടേയുംContinue Reading

എല്ലാ രാമായണമാസത്തിലും ചോദിക്കുന്ന ചോദ്യം ഒരിക്കൽ കൂടി : ജനകൻ സീതയുടെ വളർത്തച്ചൻ ആണെങ്കിൽ സീതയുടെ യഥാർത്ഥ അച്ഛൻ ആരാണ്? അത് വാൽമീകി തന്‍റെ രാമായണത്തിൽ മറച്ച് വച്ചത് എന്തിനാണ്? മുൻപ് വായിച്ചിട്ടില്ലാത്തവർക്ക്‌ മുസ്ലിം വേദം വായിച്ച കുറിപ്പ് താഴെ.. “ബാപ്പ, ഈ മതിലുകളിൽ എഴുതിയിരിക്കുന്നത് എന്താണ് ?” നിതിൻ ചോദിച്ചു. ഞങ്ങൾ ന്യൂ ജേഴ്‌സിയിൽ പ്രശസ്തമായ ബ്രിഡ്ജ് വാട്ടർ വെങ്കിടേശ്വര അമ്പലത്തില്‍  ആയിരുന്നു. എല്ലാ കൊല്ലവും ഓണത്തിന് എല്ലാContinue Reading

മുരളി മീങ്ങോത്ത് :- 1.കേരള നവോത്ഥാനം ഒരു തിരിച്ചു പോക്കിന്റെ വക്കിലാണോ ? 2.ഹരീഷിന്റെ നോവലിന്റെ കാര്യത്തിൽ കേരളീയ സമൂഹം കൊടുത്ത പിന്തുണ ഭീഷണിയെ മറികടക്കാൻ പര്യാപ്തമായില്ലേ ? 3.ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ എല്ലാ മത നേതാക്കളും ഒപ്പമാണോ? സി.ആര്‍.പരമേശ്വരന്‍:- കേരള നവോത്ഥാനം ഒരു തിരിച്ചു പോക്കിന്റെ വക്കിലാണെന്നല്ല പറയേണ്ടത് ; .മൂന്നുനാല് ദശകങ്ങളായി നാം ഏറെ ദൂരം തിരിച്ചു നടന്നു കഴിഞ്ഞു എന്നാണ് പറയേണ്ടത്.. വൈകുണ്ഠ സ്വാമിയില്‍ നിന്ന്Continue Reading

  ഇക്കഴിഞ്ഞ ജൂണ്‍ 10- ആം തീയ്യതി ഡൊണാള്‍ഡ് ട്രംപ് സിംഗപ്പൂരില്‍ എത്തി.ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ്ങ് ഉന്‍ – നെ കണ്ട് ശാന്തി ചൊല്ലലായിരുന്നുഅജണ്ട. ജൂണ്‍ 12-ആം തീയ്യതി, കിം -നെ അരികിലിരുത്തി ഡൊണാള്‍ഡ് ട്രംപ് ഇങ്ങനെ പ്രസംഗമാരംഭിച്ചു: “Anyone can make war, but only the wise can make peace…..” ഇന്നലെ വരെ കൊല്ലും തിന്നും എന്നു വെല്ലുവിളിച്ചു നിന്നവരായിരുന്നു ഇരുവരും. കുഞ്ചിരോമങ്ങള്‍Continue Reading