ചുവരെഴുത്തുകൾ (Page 8)

സുരേഷ് ഗോപി, ഫഹദ് ഫാസില്‍, അമലാ പോള്‍ – കോടതിയിലേയ്ക്കും പൊലീസിലേയ്ക്കുമുള്ള ചോദ്യം ചെയ്യല്‍ യാത്രകളില്‍ ഉണ്ടാവേണ്ട ചൂട് കുറച്ചുകൊടുത്ത് ആശ്വാസം പകരുന്നത് ഈ ‘ഫാനു’കളാണ്‌. എത്ര കനത്ത വേനലിലും അതു പകരുന്ന ആശ്വാസം അനിര്‍‌വ്വചനീയമാണ്‌. മറ്റൊരു സൂപ്പര്‍സ്റ്റാറിന്‍റെ ജയിലിലേയ്ക്കും തിരിച്ചുമുള്ള യാത്രകളും നാം കണ്ടു. പക്ഷേ, ഈ പോണ്ടിച്ചേരി കാര്‍ പ്രശ്നത്തില്‍ ഞാന്‍ നൂറു ശതമാനവും ആദ്യം പറഞ്ഞ മൂന്നു പേര്‍ക്ക് കട്ട സപ്പോര്‍ട്ടാണ്‌. മാധ്യമങ്ങള്‍ ഇതാഘോഷിക്കുന്നത്, കേരളത്തിന്‍റെContinue Reading

കുറെ വർഷങ്ങളായി എന്റെ എല്ലാ പേർസണൽ ഫയലുകളും ഡോക്കുമെന്റുകളും സ്കാൻ ചെയ്ത് കമ്പ്യൂട്ടറിലാണ് സൂക്ഷിച്ചിരുന്നത്. സുരക്ഷിതവും ആവശ്യം വരുമ്പോഴൊക്കെ കോപ്പിയെടുക്കാനും അതെളുപ്പമായിരുന്നു. അതിന്റെയൊക്കെ ഒറിജിനലുകൾ കേടുപാടുകൾ കൂടാതെ ഇരിക്കുകയും ചെയ്യും. കുടുംബവീട് ഭാഗം വച്ച മൂന്ന് തലമുറ പഴക്കമുള്ള പ്രാചീനതയുടെ മഞ്ഞ നിറം പിടിച്ച പ്രമാണങ്ങൾ, ആധാരങ്ങൾ, പഞ്ചായത്ത് കരം തീർത്ത രസീതുകൾ, പള്ളിക്ക് ഖബറടക്കാൻ സ്ഥലം വാങ്ങാൻ നൽകിയ പണത്തിന്റെ രസീത്, പള്ളിയിൽ വെള്ളിയാഴ്ച നിസ്ക്കാരം മുടക്കിയതിനാൽ ഫൈൻContinue Reading

അറേബിയയിലെ മാത്രമല്ല ,രാഷ്ട്രീയത്തിലെയും ,വ്യവസായത്തിലെയും , സിനിമയിലെയും, പരസ്യ / മാധ്യമ / ആത്മീയ സാമ്രാജ്യങ്ങളിലെയും രാജാക്കന്മാരും കുമാരന്മാരും അധിക സമ്പത്തു നാടുകടത്തുകയാണ് . ഇത് പനാമയിലോ പാരഡൈസിലോ അവസാനിക്കാൻ പോകുന്നില്ല സ്വത്തു സമ്പാദിക്കുന്നതിനു ഈ രാജ്യത്തു ഭരണ ഘടനാനുമതി ഉണ്ട്. ചില തൊഴിലുകൾ മുഖേന സമ്പത്തു കുമിഞ്ഞു കൂടുന്നു. ഇങ്ങനെയുള്ളവരെ സംബന്ധിച്ചിടത്തോളം കള്ളപ്പണം കള്ളത്തരത്തിൽ സമ്പാദിച്ച പണം അല്ല, നികുതിയിൽ നിന്ന് ഒഴിവാക്കിയ പണം മാത്രമാണ് . അതിന്റെContinue Reading

നാടെങ്ങും മരങ്ങൾ വച്ചു നടക്കുന്ന ചിത്തിര കുസുമൻ എന്ന കവിതയുടെ കാവ്യപുസ്തകമാകുന്നു ‘പ്രഭോ, പരാജിതനിലയിൽ’. സ്വയം ഒരു കാടാവുകയും അതിൽത്തന്നെ അഴിഞ്ഞഴിഞ്ഞ് മരങ്ങളായി പിരിയുകയും അവ പിന്നെ അലിഞ്ഞുമണ്ണാവുകയും പിന്നെയും മുളപൊട്ടുകയും ചെയ്യുന്ന അനുസ്യൂതമായ ഹരിതക്രിയകളുടെ , ജൈവികതയുടെ പശിമയുള്ള ഭൂമികയാണ് ചിത്തിരയുടെ കാവ്യലോകം. ഒരാൾക്ക് സ്വയം അതിൽ നട്ടുമുളപ്പിച്ച് തന്നെത്തന്നെ വിളവെടുക്കാൻ മാത്രം വളക്കൂറുള്ള മണ്ണ്. സ്വന്തമാകയാൽ പിന്നീട് ഇറങ്ങിപ്പോകലുകൾ സാദ്ധ്യമാകാത്ത അമ്മവീടുപോലെ നമ്മളതിൽ അഭയം തിരഞ്ഞുകൊണ്ടേയിരിക്കും. പരാജിതനിലയിൽContinue Reading

ആർമേനിയയില്‍ എത്തിയതിന്‍റെ അടുത്ത ദിവസം രാവിലെ എന്തോ ശബ്ദം കേട്ടാണ് ഉണർന്നത്. നേരത്തെ എഴുന്നേറ്റ സുഹൃത്തുക്കള്‍ രണ്ടു പേരും പ്രഭാത സവാരിക്ക് തയ്യാറാവുകയായിരുന്നു . ‘വരുന്നില്ല’ എന്ന് പറഞ്ഞ എന്നെ ‘മടിയൻ, കിടന്ന് പോത്ത് പോലെ കൂർക്കം വലിച്ച് ഉറങ്ങിക്കോളും എന്ന്‍ അധിക്ഷേപിച്ച് അവർ വിജനമായ തെരുവിലേക്ക് ഇറങ്ങി നടന്നു. എന്‍റെ ഉറക്കം കളഞ്ഞവൻമാരെ പ്രാകി ഞാൻ ജനാലകൾ തുറന്നിട്ടു. തെരുവിന്‍റെ അറ്റത്ത്, രണ്ട് പേർ മത്സരിച്ച് നടന്ന് പോകുന്നത്Continue Reading