ചുവരെഴുത്തുകൾ (Page 9)

. ചെയ്ത ജോലിക്കുള്ള കൂലിയാണ് അവർ ചോദിക്കുന്നത്. ചൂഷണത്തിന് അവസാനം കാണണം എന്നാണ് അവർ ആവശ്യപ്പെടുന്നത്. ധാരാളിത്തത്തിനായുള്ള പണം സമ്പാദിക്കാനല്ല അവർ സമരം ചെയ്യുന്നത്. ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശപ്പെട്ട ശമ്പളത്തിന് വേണ്ടിയാണ് അവർ സമരം ചെയ്യുന്നത്. അവരെ ആത്മാർത്ഥമായും പിന്തുണക്കുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സ ലഭിക്കുന്നതിന് ഒരു ചെലവുണ്ട്. അവിടെ ലഭിക്കുന്ന വരുമാനത്തിൽ നിന്നാണ് ഡോക്ടർമാർക്കും നേഴ്സ്മാർക്കും ലബോറട്ടറി ജീവനക്കാർക്കും മറ്റു ജീവനക്കാർക്കും ശമ്പളം നൽകേണ്ടത്. ആശുപത്രി നടത്തുന്നവർക്ക് ലാഭവുംContinue Reading

ക്ലാസുകൾക്ക് പുറത്ത് വരാന്തയിലൂടെ കയ്യിൽ ചൂരൽ വടിയുമായി കാർക്കശ്യത്തോടെ നടന്നുനീങ്ങുന്ന ഹെഡ്മാസ്റ്റർ ഇപ്പൊഴും പഴയ കാഴ്ചയല്ല. തന്റെ അധികാരപരിധിയിലുള്ള ക്ലാസ്മുറികളുടെ അച്ചടക്കം പരിശോധിക്കാനും തനിക്ക് ആധികാരികമായി നടന്നുനീങ്ങാനുമുള്ള ഇടമാണ് ഈ വരാന്തകൾ എന്ന ഉറച്ചബോധ്യം ഹെഡ്മാസ്റ്റർക്ക് മാത്രമല്ല, എല്ലാ സ്ഥാപനമേലധികാരികൾക്കുമുള്ളതാണ്. അവർക്ക് വരാന്ത എന്നത് വെറുമൊരു ഇടമല്ല, തങ്ങളുടെ അധികാരപ്രകടനത്തിനും വ്യാപനത്തിനുമുള്ള സവിശേഷ സ്ഥലരാശിയാണ്. സ്ക്കൂൾ വരാന്തകൾ എന്നത് ഇടങ്ങളുടെ രാഷ്ട്രീയവായനയ്ക്കുള്ള മികച്ച രൂപകമാണ്. അകത്താര് പുറത്താര് എന്ന എക്കാലത്തെയുംContinue Reading

ചോദ്യം: “പനി.. ശരീരമാകെ വേദനയും. എന്തുകൊണ്ടാ പനിയോടൊപ്പംശരീര വേദനയും വരുന്നത്?“ (Abijith Ka) ഉത്തരം: “പനി ഒരു രോഗലക്ഷണം മാത്രമാണു്” എന്നു നാം പലപ്പോഴും കേൾക്കാറുണ്ടു്. പക്ഷേ അതുകൊണ്ട് എന്താണുദ്ദേശിക്കുന്നതു് എന്നു വ്യക്തമായി മനസ്സിലാവാറുണ്ടോ? പനി ഒരു രോഗലക്ഷണമാണെങ്കിൽ ശരീരവേദനയും ഒരു ലക്ഷണം തന്നെയാണു്. എന്തായാലും, എന്തുകൊണ്ടാണു് പനിയും വേദനയും ഉണ്ടാവുന്നതു് എന്നു് വിശദീകരിക്കാൻ ശ്രമിക്കാം. മനുഷ്യൻ എന്നതു് ആകപ്പാടെ ഒരൊറ്റ ജീവിയാണെന്നു നമുക്കു തോന്നുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ ശതകോടിക്കണക്കിനു ജീവികളുടേയുംContinue Reading

കപ്ലയങ്ങാട് ഭരണി കഴിഞ്ഞിട്ട് രണ്ട് ദിവസങ്ങളായി. താലം, വേല, ഭരണി, പിരിച്ചൽ എന്നിങ്ങനെ കുംഭമാസത്തിലെ അശ്വതി, ഭരണി, കാർത്തിക നാളുകളിലായി കൊണ്ടാടുന്ന വടക്കേക്കാട്/കൊച്ചന്നൂർ ദേശത്തെ മഹോത്‌സവം. പതിനെട്ടരക്കാവുകളിൽ ഒന്ന്. വിളിച്ചാൽ വിളിപ്പുറത്താണ് കപ്ലങ്ങയാട്ടമ്മ എന്ന് പഴമക്കാർ സാക്ഷ്യപ്പെടുത്തിയ സാക്ഷാൽ ഭഗവതിയാണ് പ്രതിഷ്ഠ. ശാരീരിക അസ്വസ്ഥതകൾ മൂലവും, മക്കളുടെ ക്ലാസ്സ്‌ മുടക്കേണ്ടെന്നു കരുതിയും ഇപ്രാവശ്യം ഭരണിക്ക് പോകേണ്ട എന്ന വിചാരത്തിലായിരുന്നു വേല നാളിൽ ഉച്ച വരെയും. പെട്ടെന്നാണ് ഉത്സവനാളുകളുടെ ഓർമകൾ മനസ്സിൽContinue Reading

  ബ്രിട്ടിഷ് ഇന്ത്യയിലാണ് വിവാഹപ്രായം നിജപ്പെടുത്താനുള്ള ആദ്യനടപടികള്‍ ഉണ്ടാകുന്നത്. 1891 ല്‍ പാസാക്കിയ Age of consent bill ആണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം 10 ല്‍നിന്നും 12 വയസ്സാക്കി ഉയര്‍ത്തിയത്. അതിനുതാഴെ പ്രായമുള്ളവരുമായുള്ള ലൈംഗികബന്ധം ബലാല്‍സംഗമായി പരിഗണിക്കപ്പെടുന്ന നിയമവും കൊണ്ടുവന്നു. ആ ബില്ലിന് പ്രചോദനമായത് രണ്ട് കേസുകളായിരുന്നു. ഒന്നാമതേത്, 1889 ല്‍ പതിനൊന്നുവയസ്സുള്ള ഫൂല്‍മണിയെന്ന ബംഗാളി പെണ്‍കുട്ടി വിവാഹം കഴിഞ്ഞ ആദ്യരാത്രിയില്‍തന്നെ നിര്‍ബന്ധിത ലൈംഗികവേഴ്ചയെതുടര്‍ന്ന് ചോരവാര്‍ന്ന് മരിച്ച സംഭവമാണ്. കോടതിവിചാരണയില്‍Continue Reading