ചുവരെഴുത്തുകൾ

ചില സാമ്പത്തിക ചിന്തകള്‍റേബിയയിലെ മാത്രമല്ല ,രാഷ്ട്രീയത്തിലെയും ,വ്യവസായത്തിലെയും , സിനിമയിലെയും, പരസ്യ / മാധ്യമ / ആത്മീയ സാമ്രാജ്യങ്ങളിലെയും രാജാക്കന്മാരും കുമാരന്മാരും അധിക സമ്പത്തു നാടുകടത്തുകയാണ് . ഇത് പനാമയിലോ പാരഡൈസിലോ അവസാനിക്കാൻ പോകുന്നില്ല
സ്വത്തു സമ്പാദിക്കുന്നതിനു ഈ രാജ്യത്തു ഭരണ ഘടനാനുമതി ഉണ്ട്. ചില തൊഴിലുകൾ മുഖേന സമ്പത്തു കുമിഞ്ഞു കൂടുന്നു. ഇങ്ങനെയുള്ളവരെ സംബന്ധിച്ചിടത്തോളം കള്ളപ്പണം കള്ളത്തരത്തിൽ സമ്പാദിച്ച പണം അല്ല, നികുതിയിൽ നിന്ന് ഒഴിവാക്കിയ പണം മാത്രമാണ് . അതിന്റെ ഉറവിടം പലപ്പോഴും കഠിനാദ്ധ്വാനമോ, മേത്തരം ബിസിനസ് തന്ത്രങ്ങളോ , സാങ്കേതിക മേന്മകളോ ആയിരിക്കാം . പക്ഷെ കയ്യടി പ്രസ്താവനകളിലൂടെയും നാണം കെടുത്തുന്ന ഔദ്യോഗിക വേട്ടകളിലൂടെയുംസർക്കാറുകൾ അത്തരക്കാരുടെ ആദായത്തിന്റെ ഉറവിടത്തെയും അതിന്റെ പിന്നിലെ ഭൗതികവും ക്രിയാപരവും ആയ റിസോഴ്സ്‌സിനെയും മുഴുവൻ അപമാനിക്കുകയാണ് ചെയ്തു വരുന്നത്. സർക്കാർ സംവിധാനത്തിലെ പാളിച്ചകളുടെ ഉപോല്പന്നങ്ങളായ കള്ളക്കടത്തു കാരൻ കൈക്കൂലിക്കാരൻ രാഷ്ട്രീയ ദല്ലാൾ , എന്നിവരിൽ നിന്ന് ഇവരെ വേറിട്ടുകാണണം.അവരുടെ സമ്പാദ്യം പോലെ നിന്ദ്യമല്ല നികുതി ചുരുക്കാൻ വേണ്ടി ആദായം മറച്ചു വെക്കുന്നവരുടേത് . , അവരുടെ അധിക വരുമാനം രാജ്യത്തു തന്നെ നിക്ഷേപിക്കുവാനുള്ള സംവിധാനങ്ങൾ ഉണ്ടാക്കുന്നത് വഴി സർക്കാരിന് അത് രാഷ്ട്ര നിർമ്മിതിക്ക് ഉപയോഗിക്കുവാൻ കഴിയും ..
ഇതിലേക്കായി താഴത്തേതു പോലെ മുകളിലും ഒരു നികുതി രഹിത സ്ലാബ് ഏർപ്പെടുത്തിക്കൊണ്ട് നികുതി ഘടന പരിഷ്കരിക്കുന്നതിനെ കുറിച്ച് എന്ത് പറയുന്നു?
ഇപ്പോഴുള്ള ഉയർന്ന നികുതി നിരക്കായ 30 % ത്തിന് ഒരു ഉയർന്ന പരിധി നിർണ്ണയിക്കുകയും അതിനു മുകളിലുള്ള സമ്പാദ്യത്തിനെ നികുതിയിൽ നിന്ന് ഒഴിവാക്കി ചുരുങ്ങിയ പലിശ നിരക്കിൽ പ്രത്യേക നിക്ഷേപ പദ്ധതി മുന്നോട്ടു വെക്കുകയും ചെയ്യുന്നത് tax payment നോടുള്ള സമീപനം തന്നെ മാറ്റി മറിക്കും. ഉയർന്ന ആദായത്തിനു നികുതി ഒഴിവാക്കുന്നത്ആദ്യ നോട്ടത്തിൽ സാമൂഹ്യമായും സാമ്പത്തികമായും അനീതിയും അധാർമ്മികതയും ആയി തോന്നാനിടയുണ്ട്. എന്നാൽ ചില advantages ഉണ്ട് .
1 .ആദായം വർധിപ്പിക്കുന്നത് കുറ്റ കൃത്യം പോലെ ഒളിച്ചു വെക്കേണ്ട ഒന്നല്ലാതാവും.
2 . നിയമ വിധേയമായ ഉയർന്ന പരിധി വരെയുള്ള ആദായം declare ചെയ്യുവാൻ താല്പര്യവും ഉത്സാഹവും ഉണ്ടാവും.
3 . ഈ പരിധിക്കു മുകളിലുള്ളവ സുതാര്യമായി നിക്ഷേപിക്കുന്നതിന് രാജ്യത്തു തന്നെ അംഗീകൃത പദ്ധതികൾ ഉണ്ടാവുന്നതിനെ കുറെ പേരെങ്കിലും സ്വാഗതം ചെയ്യും.അവർ മൗറീഷ്യസിലും പനാ മയിലും ഒക്കെ ലക്‌ഷ്യം വെക്കുന്നത് സുരക്ഷിത സങ്കേതം മാത്രമാണല്ലോ.
4 . അങ്ങനെയുള്ളവർക്ക് പരിധിക്കു താഴെ നിൽക്കുന്ന ഉയർന്ന സ്ലാബുകാ രേക്കാൾ അൽപ്പം കൂടിയ നിരക്കും സർചാർജും ഏർപ്പെടുത്താം .
5 സ്വത്ത് നികുതി പാടെ ഇല്ലാതാക്കിയത് അനാവശ്യ നടപടി ആയിരുന്നു. അത് വീണ്ടും ഏർപ്പെടുത്തണം ; മിതവും യുക്തിസഹവും ആയ നിരക്കുകളിൽ .

Comments
Print Friendly, PDF & Email

പാലക്കാട് സ്വദേശി. മലയാളനാട് എഡിറ്റോറിയൽ ബോർഡ് അംഗം

MEANWHILE IN KERALA / UMD

കാർണിവൽ 2019
Published by

Satheesan Puthumana

Chief Editor

e mail: mneditorial@live.com

MEANWHILE IN KERALA / UMD

യു. എം. ഡി.