പൂമുഖം LITERATURE മരിയ അലെക്സിനോയുടെ മൂന്നാമത്തെ സ്വപ്നം

സൗദി നവയുഗം- കെ.സി.പിള്ള സ്മാരക സാഹിത്യ അവാർഡിന് അർഹമായ ചെറുകഥ. : മരിയ അലെക്സിനോയുടെ മൂന്നാമത്തെ സ്വപ്നം

ാം ഫക്കിങ്. മാർച്ച് 23 rd വാട്സ് അപിൽ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്‌ത്‌ മെസ്സേജുകൾ ശ്രദ്ധിക്കാതെ ഫോൺ കിടക്കയിലേക്കെറിഞ്ഞു മരി യ അലെക്സിനോ ബാൽക്കണിയിലേക്കു നടന്നു .ഗ്ലാസ് വിരിച്ച റൂഫ് പരഗോളയുടെ തൂണുകളിലിഴഞ്ഞു കയറിയ വള്ളികളിൽ അമ്പലമണികളെ പോലുള്ള ഓറഞ്ചു പൂക്കൾ .ആകാശത്തിന്റെ ഒരറ്റത്തു മുട്ടുന്നത്രയും നീളമുള്ള , വീടിനു മുൻവശത്തെ സൂര്യകാന്തി തോട്ടം നോക്കി നോക്കി നിൽക്കെ മഞ്ഞയും ബ്രൗണും കലർന്ന നിറത്തിൽ പൂക്കളുടെ ഒരാകാശമായി തനിക്കു നേരെ ഒഴുകിവരുന്നതായി തോന്നിയെങ്കിലും അരികിലേക്കെത്തിയപ്പോൾ കൊഴിയാൻ  പോകുന്ന വൈകുന്നേരത്തിൻറെ മുഴുവൻ മണവും തണുപ്പുമുള്ള  ഒരു കാറ്റ് മാത്രമായി അത് മരിയയെ കടന്നു പോയി.

നീണ്ടു  കറുത്ത റോഡിലെ വിള ക്ക് മരങ്ങൾ തെളിഞ്ഞു വരുന്നതും നോക്കി മരിയ അലെക്സിനോ അതെ നിൽപ്പ് തുടരുകയാണ് .കുറച്ചു കഴിയുമ്പോൾ കവലകളിൽ നിന്ന് വീടുകളിലേക്കുള്ള അവരവരുടെ വഴി വരച്ചു കൊണ്ട് ഒറ്റയായും കൂട്ടമായും ആളുകളുടെ യാത്രകൾ ഇതിലെ പോയി തുടങ്ങും .അവരുടെ ശരീരങ്ങളിൽ നിന്ന് കാറ്റൂതിയെടുക്കുന്ന വിയർപ്പു ഗന്ധങ്ങൾ വഴിയാകെ നിറയുമ്പോൾ മരിയ അലെക്സിനോ മിക്കവാറും  അവളുടെ ചെടിക്ക് വെള്ളമൊഴിക്കുന്നുണ്ടാവും .ചെറുപ്പക്കാർ വീടിനടുത്തെത്തുമ്പോൾ വിസിലടിക്കുകയോ മറ്റെന്തെങ്കിലും ഒച്ചയുണ്ടാക്കുകയോ പതിവാണ് .മുൻപൊക്കെ ദേഷ്യം വരികയോ കരയുകയോ ചെയ്യുമായിരുന്നെങ്കിലും ഇപ്പോൾ   ഫ്രിഡ്ജിൽ നിന്നെടുത്ത ഒരു കഷ്ണം ഇറച്ചി യിലൂടെ കത്തി കടന്നു പോകുന്നതുപോലെ  നിർവികാരയാവാൻ  അവൾ പഠിച്ചെടുത്തിരിക്കുന്നു .
വഴി ബഹളങ്ങളെല്ലാം നേർത്തില്ലാതാവുമ്പോൾ “fade to black “എന്ന ആൽബംസോങ് കേട്ടവൾ കിടന്നുറങ്ങിപ്പോയി  .ഉറക്കത്തിൻറെ  ഏതോ ഇരുട്ടിൽ വെച്ചവൾ ഒരു സ്വപ്നം കാണുന്നു .സ്വന്തം സ്വപ്നത്തെ തീർത്തും ഒറ്റപ്പെട്ട ജീവിതത്തിനിടയിൽ വെച്ച് കാണുവാൻ തുടങ്ങുമ്പോൾ സ്‌ക്രീനിലേക്കു വീടിനു മുൻവശത്തെ സൂര്യകാന്തി തോട്ടം കടും  മഞ്ഞ നിറമുള്ള ഒരു മേഘമായി  ഒഴുകി വന്നവളെ കിടക്കയിൽ നിന്നും കോരിയെടുത്തു പറന്നു പറന്നു പോകുന്നു .ഉന്മാദങ്ങളുടെ കുന്നിൻ പുറങ്ങളിൽ ഒഴുകിയിറങ്ങുമ്പോൾ കുന്നിൻ പുറത്തെ വിശാലതയിൽ നീണ്ടു പടർന്ന മുടിയുള്ള അവൻ നഗ്നനായി കിടക്കുന്നു.തൻറെ മുലക്കണ്ണുകൾ നാണത്തിൻറെ ഉറ പിളർത്തി വളരാൻ തുടങ്ങിയതവൾ അത്ഭുതം കലർന്ന ഉന്മാദത്തോടെ  നോക്കിയിരുന്നു .ഓരോ നിമിഷത്തിലും അവൻറെ കൈകൾ വളരുകയും മരിയയുടെ ശരീരത്തിൽ മുന്തിരി വള്ളികളായി ചുറ്റി പടർന്നു കായ്കൾ കൊണ്ട് നിറയുകയും ചെയ്യുന്നു ഓരോ മുന്തിരിയുമവ ൻ ചുണ്ടുകൾ കൊണ്ട് അടർത്തിയെടുത്തു വീഞ്ഞിനു പുളിപ്പിക്കുമ്പോൾ അവളുടെ അടിവയർ ഏതോ ഗോത്ര വംശത്തിൻറെ പെരുംപറയുടെ വലിഞ്ഞു മുറുകുന്ന തോൽപ്പുറമാകുന്നു ഉടലു കളിൽ നിന്നാണാദ്യം   തീയുണ്ടായതെന്നു ചുംബിച്ചുകൊണ്ടവർ നഗ്നരായ മാലാഖമാർ ഇളം റോസ് നിറമുള്ള ചിറകുകൾ വീശിയൊഴുകി നടക്കുന്ന ഒരു ദേശത്തേക്കു പറന്നെത്തുന്നു.
സ്വർഗ്ഗത്തിൻറെ പതിമൂന്നാം വാതിൽക്കൽ വെച്ച്” ദൈവത്തിൻറെ ആലയം കന്യകയുടെ നാണം കൊണ്ടലങ്കരിക്കപ്പെടുന്നു “എന്ന നീ ലയിൽ വെള്ള നിറമുള്ള  വചനം വായിക്കുമ്പോൾ മരിയ അലെക്സിനോയുടെ കൈകൾ അവൻറെ നീണ്ടു ചിതറിയ  മുടിയിഴകളിൽ നിന്നടർന്നു വീണു . ഏറ്റവുമുയരത്തിലെ മരക്കൊമ്പിൽ നിന്ന് ചുവപ്പും കറുപ്പും ചേർന്നൊരു വേഴാമ്പൽ തൂവൽ പൊഴിയും പോലെ മരിയ അവൻറെ തോളിലൂടൂർന്നു , സ്വപ്നത്തിൽ നിന്നും കിടക്കയിലേക്കുയി ർത്തു
മട്ടൻ സ്റ്റുവും അപ്പവും മരിയ ക്കേറ്റവും   ഇഷ്ടപ്പെട്ട ലിവർ ഫ്രൈ യും അവൾക്കായി താഴെ കിച്ചനിൽ മമ്മ  ചൂടാക്കുമ്പോൾ മുകളിലത്തെ മുറിയിൽ ഏകാന്തതയിലും മടുപ്പിലും പെട്ട് ജീവിതത്തിൻറെ ഫ്രീസറിൽ  കൂടുതൽ കൂടുതൽ  തണുത്തുറയുകയായിരുന്ന ദിവസങ്ങളിലെ ആ വൈകുന്നേരമാണ്  മരിയ അലെക്സിനോ എന്ന സ്‌കൂൾ ടീച്ചർ തൻറെ മുപ്പത്തിനാലാം പിറന്നാൾ നിരാശയോടെ ഓർമ്മിക്കുന്നത് .
സ്ത്രീയുടെ ഏകാന്തത ഈർച്ച വാളിലൂടെ കയറി ഇറങ്ങി പോകുന്ന മരം പോലെയാണ് ,ചോദ്യാവലികളുടെ ഇടയിലൂടെ കഷ്ടിച്ച് ജീവിതത്തെ കടത്തിക്കൊ ണ്ട് പോകുന്നതിനിടയിൽ മുറിവ് പറ്റാതെയും ചോരയിറ്റാതെയും സ്വയംകാക്കുക എത്ര ക്ലേശകരമാണ് .
“മരിയാ …..മരിയാ  ദേ ഞാനങ്ങു കയറി വന്നാലുണ്ടല്ലോ ..”
മ മ്മ താഴെ നിന്ന് കഴിക്കാൻ വിളിക്കുകയും വഴക്കു പറയുകയും ചെയ്തു കൊണ്ടിരിക്കുന്നുണ്ട് .പിറന്നാൾ ദിവസമായിട്ടു കൂടി കുരിശു വരക്കാൻ ചെല്ലാത്തതിൻറെ ദേഷ്യവും ചേർത്താണ് ചീത്ത വിളിയും പതം പറച്ചിലും .
അടുക്കളയിലേക്കു ചെല്ലുമ്പോഴേക്കും മ മ്മ എല്ലാം ഡൈനിങ്ങ് ടേബിളിൽ നിര ത്തിയിരുന്നു ഒരിക്കലും വിളമ്പാത്ത  മുഴുത്ത ഒരിറച്ചി ക്കഷണമാണ് താനെന്നു സ്റ്റു അപ്പത്തിലേക്ക് ഒഴിച്ച് കഴിക്കുമ്പോൾ മരി യ എരിയുന്നുണ്ട് .”ജീവിതം എനിക്ക് ക യ്ക്കുന്ന കഷായമായിരിക്കുന്നു  എന്നാൽ ഞാനതു കഴിക്കുകയും വേണം .എണ്ണിയെണ്ണി ഓരോ തുള്ളിയായി .”എന്ന് കീർക്കെഗോർ എഴുതിയതായി എവിടെയോ വായിച്ചതോർമ്മിച്ചുകൊണ്ടവൾ വിശപ്പില്ലാതെ തൻറെ മുപ്പത്തിനാലാം പിറന്നാ ൾ അരുചിയോടെ ചവച്ചിറക്കിക്കൊണ്ടിരുന്നു.
“അടുത്ത ഞാ യറാഴച ആ വക്കച്ചൻ ഒരു ചെക്കനേയും കൊണ്ട് വരുമെന്ന്   പറഞ്ഞിട്ടുണ്ട് .എൻറെ ഇരുളത്തു  പുണ്യാളാ ഇതെങ്കിലും ഒന്ന് ശെരിയായാൽ മതിയായിരുന്നു “പുണ്യാള ൻ  തൊട്ടടുത്തിരുന്നു അപ്പോം  സ്റ്റൂവും തട്ടുന്നുണ്ടെന്ന മട്ടിലാണ് മ മ്മ പരാതികളുടെ കെട്ടഴിച്ചു തീന്മേശയിലേക്കിടുന്നത് .പക്ഷെ   പുണ്യാള ൻ  ഇതുവരെ ഒന്നും വായിച്ചു നോക്കിയതായോ മറുപടി എന്തെങ്കിലും പറഞ്ഞതായോ മരിയ കേട്ടിരുന്നില്ല .കഴിപ്പവസാനിപ്പിച്ചു വേഗം തന്നെ മരിയ മുകളിലെ ബാൽക്കണിയിലേക്കു പോയി .ആരാലും ആസ്വദിക്കപ്പെടാത്ത കറുമ്പൻ വണ്ടുകൾ മുതൽ കിളികളും മനുഷ്യരും തുടങ്ങി തനിക്കു ചുറ്റുമുള്ള സകലതിനെയും പകൽ മുഴുവൻ ആനന്ദിപ്പിച്ച സൂര്യകാന്തിപ്പൂക്കൾ സ്വന്തം ജീവിതത്തോടുള്ള വിരക്തിയോടെ തളർന്നു തൂങ്ങിയ തലകളുമായി നിൽക്കുന്നു . നാമെത്ര തന്നെ സന്തോഷകരമെന്നു തോന്നിപ്പിച്ചാലും തീർത്തും നമ്മുടേത് മാത്രമായ  നിമിഷങ്ങളിൽ  നാമെത്ര മാത്രം സങ്കടകരവും നിർവി കാരവുമായ ജീവിതത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് വെളിവാക്കപ്പെടുക തന്നെ ചെയ്യും.മഞ്ഞു വീഴാൻ തുടങ്ങിയിരിക്കുന്നു .ഇരുട്ടിന്റെ തലോടലിൽ വാവിട്ടു കരയുന്ന അനേകമനേകം ജീവിതങ്ങളുടെ നനവ്  തണുത്ത കാറ്റിൽ  മരിയ കേൾക്കുന്നു.ചെവി പൊത്തിക്കൊണ്ടവൾ മുറിയിലേക്ക് നടന്നു .
മുറിയിലെ LED വെളിച്ചം പോരായിരുന്നു .കട്ടിലിനോട് ചേർന്നുള്ള സ്റ്റഡി ടേബിളിൽ “വിൻസൻറ്   വാന്ഗോഗിന്റെ ജീവിതം  , കത്തുകൾ , പെയിന്റിംഗ്‌സ് ,”, എന്ന പുസ്തകം പാതി വായനയിൽ തുറന്നിരിക്കുന്നുണ്ട്.മരിയ വെറുതെ അതെടുത്തു പേജി ലൂടെ വിരലോടിച്ചു .ചെറു ജീവിതത്തിനിടയിൽ ലോകത്തെ മുഴുവൻ വിസ്മയിപ്പിച്ച അതുല്യ പ്രതിഭയല്ല , മറിച്ചു കാമുകിക്ക് അവളാവശ്യപ്പെട്ടപ്പോൾ സ്വന്തം ചെവി മുറിച്ചു കൊടുത്ത , പ്രണയത്തിനു വേണ്ടി ഏതു ത്യാഗവും ചെയ്യുന്ന പ്രണയത്തിൻറെ വിശുദ്ധ പ്രവാചകനായാണ്  മരിയ വാന്ഗോഗിനെ യിപ്പോൾ ഹൃദയത്തിൽ ചേർത്ത് വെച്ചിരിക്കുന്നത് .തൻറെ ചെറു വിരലിലൊന്നു തൊടുവാ നായെങ്കിലും തനിക്കൊരു കാമുകനുണ്ടായിരുന്നെങ്കിലെന്നു മരിയ ഏറ്റവും ആത്മാർത്ഥമായി  കൊതിച്ചിരുന്നു .LED ബൾബിനു കീഴെ വെളിച്ചത്തിൽ ഉപനിര ജീവികളായ രണ്ട് പല്ലി കൾ എതിർ ദിശകളിൽ നിന്ന് പരസ്പരം പതിയെ പതിയെ അടുക്കുന്നു.മരിയ കുറച്ചു നേരത്തേക്ക് അവയെ തന്നെ നോക്കിയിരുന്നു .അടുക്കുന്തോറും പ്രണയം കൊണ്ടുന്മത്തരാകുന്ന പല്ലികൾ .മരിയ വേഗം ലൈറ്റ് ഓഫ് ചെയ്തു കട്ടിലിലേക്ക് കിടന്നു .
മരിയ അലെക്സിനോ പുതിയൊരു സ്വപ്നത്തിലൂടെ ഏതോ ആഴത്തിലേക്ക് ഊർന്നു വീണു . കട്ടിൽ നീല നിറമുള്ള ഒരു ചുഴിയിലൂടെ കൊഴുത്ത മീൻ ചിറകുകളായി മരിയയെയും കൊണ്ട് തുഴയുകയാണ് .ചുഴിയുടെ അപ്പുറം ഇത് വരെ കാണാത്ത തരം ചെടികളും പൂക്കളും തെന്നിയൊഴുകുന്ന കുന്നുകളും കൊണ്ടതി മനോഹരമായിരുന്നു .ഓവൽ ആകൃതിയിൽ ഓറഞ്ചും വെള്ളയും കലർന്ന പല  വലിപ്പത്തിലുള്ള കല്ലുകൾ വിരിച്ചിരിക്കുന്നു ഒരിടത്തിൽ ചുഴി അവസാനിക്കുന്നു .അതിനു നടുവിൽ ആകാശ നീല യിൽ കറുത്ത ചതുരങ്ങളോടും മഞ്ഞ വട്ടങ്ങളോടും കൂടിയ  ഭംഗിയുള്ള ഒരു ദീർഘ ചതുരം , അതിൽ അവൻ കിടക്കുന്നു .ചിതറിയ അവൻറെ മുടിയിഴകളുടെ ഇ ടയിലൂടെ റ്യുകിൻ ഗോൾഡ് ഫിഷുകൾ നീന്തുന്നു.. നാണിച്ചു നിന്ന മരിയയെ ഒരു നീല തിര വന്നു കോരിയെടുത്തു അവൻറെ അരികിൽ കിടത്തി .അവളുടെ ഉടുപ്പുകൾ തിരകളോടൊപ്പം അഴിഞ്ഞു പോയി .നഗ്നതയിലാകെ മുത്തുകളും പവിഴങ്ങളും മുളച്ചു തുടങ്ങുന്നത് മരിയ അത്ഭുതം കലർന്നൊരുന്മാദത്തോടെ ആസ്വദിച്ചു .കൈകളിലെ സൾഫർ നിറത്തിൽ കറുത്ത പുള്ളികളുള്ള നീരാളി കുഞ്ഞുങ്ങൾ അവന്റെ അരയിൽനിന്നുയിർന്നു  വന്നവളെ അവനിലേക്ക്‌ വലിച്ചു ചേർത്തു .കണ്ണുകളിൽ പ്രണയത്തിൻറെ കുസൃതിച്ചിരി ഒളിപ്പിച്ചവൻ അവളിലെ മുത്തുകളും പവിഴവും ചുണ്ടുകളാൽ എണ്ണിയെടുക്കുവാൻ മുങ്ങിയപ്പോൾ മരിയ അത്ഭുതം കൊണ്ട് നിലവിളിച്ചു പോയി .കാരണം അവന് ഒരു ചെവിയില്ലായിരുന്നു .മരിയ അലെക്സിനോ അവന്റെ അരയിലൂടെ   കൈകൾ ചേർത്ത് പിടിച്ചു കൊണ്ട് നീല ചുഴിയിൽ നിന്നും മറ്റൊരറ്റത്തേക്കു  നടക്കുവാൻ തുടങ്ങി .അവളുടെ മുടിയിഴ കളിൽ വിരലോടിച്ചു കൊണ്ടവൻ പല കഥകൾ പറഞ്ഞു കൊണ്ടിരുന്നു .അവനവളെ തൻറെ വ്യഖ്യാതമായ ഗോതമ്പ് വയൽ കാണിച്ചു കൊടുത്തു.മരിയ അലക്സിനോ ആവേശത്തോടെ വയലിൽ അങ്ങിങ്ങായി ഓടി നടക്കുകയും ഉച്ചത്തിൽ കൂകി വിളിക്കുകയും ചെയ്തു .കൊണ്ടിരുന്നു .പ്രണയത്തിൻറെ ഖനി കളിൽ  അവർ കുഴിച്ചു കൊണ്ടിരുന്നു .അവളിതുവരെയും തൻറെ ജീവിതത്തിൽ കണ്ടെത്തിയിട്ടില്ലാത്ത ഒരു നിധിക്കായി മരിയ വേഗത്തിൽ ഷവൽ ആഴ്ത്തിക്കൊണ്ടിരിക്കെ “അന്യ പുരുഷനെ സ്വപ്നത്തിൽ ചുംബിക്കുന്ന കന്യക പാപികളിലെ മുന്തിയവൾ ” എന്ന ചുവപ്പിൽ കറുപ്പ് കൊണ്ടെഴുതിയ വചനം കണ്ടവൾ അവൻറെ നീലയാഴ ത്തിൽ നിന്ന് ഏകാന്ത വിരസമായ സ്വന്തം പ്രഭാതത്തിലേക്കെഴുന്നേൽക്കുന്നു .
മറ്റൊരു ലോകത്തിൽ നിന്നാണ് വരുന്നതെന്ന് മരിയയുടെ മുഖച്ചുവപ്പു കണ്ടാലറിയാം .ഇനിയൊരു പാട്ടു മൂളിയേക്കാം .മിക്കവാറും റിച്ചാർഡ് മാർസി ന്റെ “I will be right here waiting for you “എന്ന ആൽബം സോങ് ആയിരിക്കും .പക്ഷെ അതിനൊത്തിരി ആയുസ്സുണ്ടാവാറില്ല ചിലപ്പോൾ കുളിച്ചു റെഡിയായി വരുന്നതു വരെ മാത്രാവും .ഇതെത്രയോ കാലമായുള്ള നൈരന്തര്യമാണ് .എഴുന്നേറ്റു കട്ടിലിൽ ഇരുന്ന മരിയ  പെട്ടെന്നെന്തോ ഓർത്തിട്ടെന്നപോലെ ചുമരിലേക്കു നോക്കി .ശൂന്യമായിരുന്നവിടം .പല്ലി കൾ രണ്ടും ഒട്ടിച്ചേർന്ന് .  മറ്റൊരു ഭിത്തിയിലേക്കു ഇഴഞ്ഞിരിക്കാം .മരിയക്ക് വെറുതെ ദേഷ്യം വന്നു . മൂളിക്കൊണ്ടിരുന്ന വരികളെ ചുണ്ടിൽ  നിന്നും എങ്ങോട്ടോ പറിച്ചെടുത്തെറിഞ്ഞു .ആഞ്ഞു ചവിട്ടി നേരെ ബാത്റൂമിലേക്കു പോയി .
ഒരാളുടെ ജീവിതത്തിൻറെ ഏറ്റവും വിഷമകരമായ അവസ്ഥയാണ് ഒറ്റപ്പെടലിൻറെ ചോദ്യം ചെയ്യലുകളെ നേരിടുകയെന്നത് .
മഞ്ഞയിൽ വയലറ്റും വെള്ളയും പൂക്കളുള്ള ഒരു ചുരിദാർ ടോപ് ഇട്ടാണ് മരിയ അലെക്സിനോ ബാത്‌റൂമിൽ നിന്നും പുറത്തേക്കു വന്നത് .അവളുടെ തുടകൾ ഇടക്കിടെ ചുരിദാറിൽ നിന്നുംപുറത്തേക്കു മാറി നടക്കുന്നുണ്ടായിരുന്നു .തലമുടി യിലെ ടവൽ ഊരിയെടുത്തു വീണ്ടും തലതുവർത്തി ക്കൊണ്ടിരിക്കെ മമ്മയുടെ വിളി വന്നു .
“മരിയാ ഇത് വരെ ആയില്ലേ, സമയം എന്തായെന്ന് വല്ല വിവരവുമുണ്ടോ ?ദേ ബസ്സിപ്പോൾ ഇങ്ങെത്തും ….”സ്‌കൂൾ ബസ് വരാറായി .മരിയ വേഗത്തിൽ കറുത്ത ഒരു  ബോട്ടം വലിച്ചു കയറ്റി തലയിലെ ടവൽ കസേരയിലേക്കെറിഞ്ഞു ഡോ വിൻറെഫേസ് ക്രീം  മുഖത്ത് തേച്ച അതെ വേഗതയിൽ  തന്നെ മുടിയിലൂടെ ചീർപ്പോടി ച്ചു കൊണ്ട്  താഴേക്ക് ചെന്നു .ചൂടുള്ള ഇഡ്ഡലിയും ചട്ണിയും മ മ്മ എടുത്തു വെച്ചിട്ടുണ്ടായിരുന്നു അതിൽ നിന്ന് രണ്ടിഡ്ഡലി ചട്ണിയിൽ മുക്കിയെടുത്തു ഒന്ന് കഴിച്ചു തീരുമ്പോഴേക്കും ബസ് ഹോണടിച്ചു. കവിൾ  വെള്ളം വായിലേക്ക് കമിഴ്ത്തി ടിഷ്യു കൊണ്ട് കൈ തുടച്ചു മരിയ വണ്ടിയിലേക്ക് ഓടിക്കയറി
7 th ബി യിലാണ് ഫസ്റ്റവർ .ഇന്നലത്തെ ബാക്കിയിൽ നിന്നും മരിയ ആരംഭിച്ചു .  A flower’s male parts are the stamens and female parts are the carpels. Though , plants produce flowers that have both male and female reproductive parts separate male and female flowers bloom in some plants….” തുടർന്നു കൊണ്ട് മരിയ ബോഡിൽ ഒരു ചെമ്പരത്തിയുടെ ഒരു പടം  വരച്ചു .ഓരോ ഭാഗങ്ങളും അടയാളപ്പെടുത്തി കൊണ്ടിരിക്കെ മരിയ തൻറെ ശരീരത്തിലേക്ക് അറിയാതെ നോക്കിപ്പോയി insect കളെ ആകർഷിക്കുന്ന petals തന്നിൽ നിറയ്ക്കുവാൻ മാത്രം ദൈവം മറന്നു പോയതെന്തെന്നു അവൾ ആലോചിച്ചു നിൽക്കെ ആദ്യ ക്‌ളാസ്സിനെ മണിയടിച്ചു വിട്ടു .
ഇനി ഫ്രീയാണ്. ഈ ഭൂമിയിലെ ഏറ്റവുംവെറുക്കപ്പെട്ടയിടം ഏതെന്നു ചോദിച്ചാൽ മരിയ ഒട്ടും ആലോചിക്കാതെ പറയുക സ്റ്റാഫ് റൂം എന്നായിരിക്കും . നടക്കാതിരുന്ന കല്യാണത്തെ ക്കുറിച്ചുള്ള ആവലാതികൾ , ഒരു പെണ്ണുടലിങ്ങനെ നിന്ന് പോകുന്നതിൻറെ വിഷമം  മുന വെച്ച് പറഞ്ഞു രസിക്കുന്ന രണ്ടും മൂന്നും പെറ്റ ലിസ ടീച്ചറുടെയും സൈനബയുടെയും സഹാനുഭൂതികൾ ,തൽക്കാലത്തേക്ക് വേണേൽ റെഡി യായിരിക്കു ന്ന ഗോപീകൃഷ്ണൻ മാഷും സിബി മൂര്യ പ്പാടും . കണ്ണുകളിൽ കൊളുത്തുകളുള്ള ഇവരുടെ കൂടെ അരമണിക്കൂർ കഴിയുന്നത് ഏതോ ഭൂഗർഭ തുരങ്കത്തിലൂടെ ഇഴഞ്ഞിഴഞ്ഞു പോകുന്ന ഒരു  ട്രെയിനിന്റെ നടുവിലെ സീറ്റിലിരിക്കുന്നതിലും ദയനീയമായിരുന്നു .ആകെ ഒരാശ്വാസം ഇബ്നു മാഷായിരുന്നു കാര്യങ്ങൾ എങ്ങിനെ നടക്കുന്നു എന്ന വഷളൻ ചോദ്യം കണ്ണുകളിലോ വാക്കുകളിലോ ഒളിപ്പിച്ചായിരുന്നില്ല ഇബ്നു സംസാരിച്ചിരുന്നത് . പുതിയ പുസ്തകങ്ങളെ കുറിച്ചും എഴുത്തുകാരെ കുറിച്ചും അറിയുന്നത് മിക്കവാറും ഇബ്നു മാഷി ലൂടെ   ആയിരുന്നു .മരിയയുടെയും ഇബിനുവിൻറെ യും സൗഹൃദം പിന്നീട് സ്റ്റാഫ് റൂമിൽ മഞ്ഞ ചിരിയുടെ ചർച്ചകളായപ്പോൾ രണ്ട് പേരും വാക്കുകൾ ചിരികളിലൂടെ ഒഴിവാക്കിയെടുത്തു . ഒരു യുദ്ധത്തിലും പങ്കെടുക്കാതെ ഒറ്റയായി നിൽക്കാനൊരിടമില്ലാതെയാവുകയെന്നത് ഏതൊരു കൊലപാതകത്തിലും ഭീകരമായിരുന്നു .
സ്‌കൂൾ ബസ്സിലെ അവസാനത്തെ കുട്ടിയേയും ഇറക്കിയതിനു ശേഷമാണ് മരിയ വീട്ടിലെത്തുക . അവളെ കാത്തിട്ടെന്നവണ്ണം അസ്തമയം അവളുടെ വീടിനു മുന്നിലെ . സൂര്യ കാന്തി തോട്ടത്തി ന് മുകളിൽ കാത്തിരിക്കും  അവൾക്കായുള്ള അവസാന ചിരിയോടെ സൂര്യകാന്തിപ്പൂക്കൾ വാടി കൂമ്പും .വസ്ത്രം മാറ്റി ഒരു ഗ്ലാസ് ഓറഞ്ച് ജ്യുസുമായി അവൾ അവളുടെ സ്വസ്ഥ കേന്ദ്രമായ ബാൽക്കണിയിലെ ബെഞ്ചിൽ വന്നിരുന്നു.വഴി വിളക്കുകൾ തെളിഞ്ഞു തുടങ്ങി .അകലെയുള്ള ടൈൽ ഫാക്ടറിയിൽ നിന്ന് പെണ്ണുങ്ങൾ തിരക്ക് പിടിച്ചുള്ള ചിരികളുംപറച്ചിലു കളുമായി വീടുകളിലേക്ക് വേഗത്തിൽ നടന്നു പോകുന്നു .കാത്തി രിക്കാനാരോ ഉണ്ടെന്നുള്ളൊരു വേഗതയാണ് അവരുടെ കാലുകളിൽ .ഗ്ലാസ് റൂഫിന് മുകളിൽ പുതിയൊരു നക്ഷത്രക്കൂട്ടം വന്നിരിക്കു ന്നതായി  അവൾ കണ്ടു പിടിച്ചു .. ഒരാമ യുടെ രൂപമായിരുന്നതിന് .ഈ ഭൂമിയിൽ നിന്നും പറന്നു പോകാനെത്ര കൊതിച്ചാലും ജീവിതം ഇഴഞ്ഞിഴഞ്ഞു  തീർന്നു പോകുന്ന ഒരു വലിയ കടലാമയുടെ രൂപം .
മരിയയുടെ വലത്തേ ചൂണ്ടു വിരൽ നഖത്തിൽ ഒരു വെള്ളപ്പുള്ളി തെളിഞ്ഞിരിക്കുന്നു .പുതിയ ഡ്രസ്സ് കിട്ടാനാണെന്നോർമ്മയിൽ കുട്ടിക്കാലത്തിന്റെ കുന്നു കയറി പോയവൾ .ചുറ്റിലും കൂട്ടുകാരുടെ ചിരികൾ ,വർത്തമാനങ്ങൾ , പിണക്കങ്ങൾ … ഇപ്പോൾ തനിക്കാരാണൊരു സമ്മാനംതരാനെ ന്നൊരു ചോദ്യമോർത്തപ്പോൾ കുന്നിൽ നിന്നുമൊരു നിലവിളി പോലുമില്ലാതെ  വീണു പിടഞ്ഞവൾ .
“ഒറ്റക്കാണോ… ? ” “കൂട്ടിനു വേണേ വരാട്ടോ……”പണി കഴിഞ്ഞു ടൗണിൽ നിന്നു വരുന്ന ചെക്കന്മാരാണ് .മരി യ ഒന്നും മിണ്ടാതെ  അങ്ങിനെ തന്നെ ഇരുന്നു .ഇരുട്ട് കൂടുതൽ കറുത്ത ഒരു നിറമൊഴിച്ചു .തണുപ്പ് അവളുടെ ശരീരത്തിലേക്ക് പതിയെ തൊട്ടു .എ വിടെ നിന്നോ ഒരു മല മുഴക്കിപ്പ ക്ഷി അലറിക്കരയുന്നൊരൊച്ച .അതിൻറെ ഇണയെ വിളിക്കുന്നതാവും .മരിയ മുറിയിലേക്ക് നടന്നു .
കുറച്ചു നേരം മമ്മയുടെ അടുത്തി രിക്കാമെന്നു കരുതി മറിയ  മമ്മയുടെ മുറിയിലേക്ക് ചെന്നു .മ മ്മ ചുവന്ന ഫ്രെയിമുള്ള  കണ്ണാടിയിലൂടെ ബൈബിൾ വായിക്കുകയായിരുന്നു .
“യഹോവേ, വ്യാജമുള്ള അധരങ്ങളെയും വഞ്ചനയുള്ള നാവിനെയും തടുത്തു എൻറെ പ്രാണനെ രക്ഷിക്കേണമേ .വഞ്ചനയുള്ള നാവേ , നിനക്ക് എന്ത് വരും?നിനക്ക് ഇനി എന്ത് കിട്ടും?”മരിയ കുറച്ചു നേരം മമ്മയുടെ വായന കേട്ടിരുന്നു .പിന്നെ മമ്മയെ കിടക്കയിലേക്ക് വലിച്ചു ചേർത്ത് കിടത്തി .മമ്മ അവളെ തള്ളുകയും വഴക്കുപറയുകയും ചെയ്തു .പെണ്ണി പ്പോഴും കുട്ടിക്കളിയാണെന്ന് …മരിയ മമ്മയെയും ചേർത്തു പിടിച്ചു ഓരോന്നൊക്കെ പറഞ്ഞും കേ ട്ടും അവിടെ കിടന്നു .കുറെ കഴിഞ്ഞപ്പോൾ എഴുന്നേറ്റു മുകളിലെ സ്വന്തം മാളത്തിലേക്ക്. . അവൾ ലൈറ്റിട്ടു വെറുതെ ഭിത്തിയിലേക്കു നോക്കി .ഇല്ല വന്നിട്ടില്ല .അവരുടെ ജീവിതത്തിലേക്ക്  ഒളിഞ്ഞു നോക്കിയത് കൊണ്ടാവും പല്ലികൾ മറ്റൊരു മുറി തേടിയത് .
വെളുപ്പിൽ കറുത്ത നക്ഷത്രങ്ങൾ ഉള്ള കിടക്ക വിരി കുട ഞ്ഞു വിരിച്ചു കൊണ്ട് മരിയ കിടക്കയിലേക്ക് കിടന്നു .ഏതോ ഒരു കടൽക്കരയിൽ തനിച്ചു കിടക്കുന്നതായി മരിയക്ക് തോന്നി .അടിച്ചു കയറുന്ന ഏകാന്തതയുടെ തിരകൾ അവളെ വീണ്ടും വീണ്ടും തിരകളുടെ ഉള്ളിലേക്ക് വലിച്ചു ചേർത്തു കൊണ്ടിരുന്നു .നേർത്ത തണുത്ത കാറ്റ് മുറിയിലേക്ക് എത്തുന്നുണ്ടായിരുന്നു .മരിയ ബാൽക്കണിയിലേക്കുള്ള ഡോർ അടക്കാൻ മറന്നു പോയിരുന്നു .എഴുന്നേറ്റു പോയി വാതിലടക്കാൻ മടിച്ചു മരി യ പുതപ്പെടുത്തൊന്നൂടെ മൂടി പുതച്ചു .പതിയെ പതിയെ തിരകളുടെ അലയൊലികൾ കുറഞ്ഞു വന്നു . മുറിയിൽ മരിയ അലെക്സിനോ മാത്രമായി .
ഉറക്കത്തിൻറെ ഏതോ അടുക്കിൽ വെച്ച് മരിയ അലെക്സിനോയുടെ പ തിവു  സ്വപ്നക്കാഴ്ച തുടങ്ങിയ സമയം തന്നെ എന്തോ ഒരു  ഒച്ച കേട്ടവൾ ഉറക്കത്തിൽ ഒന്ന് ഞെട്ടിയെങ്കിലും വീണ്ടും തൻറെ സ്വപ്നത്തിലേക്ക് തിരിച്ചു പോയി
ബാൽക്കണിയിലെ ചെടികളി ലൂടെ  അവൻ ഒരു പൂച്ചയെപ്പോലെ കയറി വരുന്നു . ഇടക്ക് വെച്ച് വീഴാൻ പോകുന്നത് പോലെ പിടി അയഞ്ഞെങ്കിലും അടുത്ത ക്ഷണം അവൻ മറ്റൊരു ആശ്രയത്തിൽ പിടി മുറുക്കിയെ ടുത്തു .ശ്വാസം പോലുമില്ലാതെ കുറച്ചു അനക്കമില്ലാതെ തുടർന്നതിന് ശേഷം മരിയയുടെ ബാൽക്കണിയിലെ ബഞ്ചിനരികിലൂടെ വാതിൽ കർട്ടൻ പതിയെ നീക്കിയവൻ മുറിയിലെത്തി .എവിടെ നിന്നോ രണ്ട് പല്ലികൾ ഉച്ചത്തിൽ കരയുന്നുണ്ടായിരുന്നു .മരിയയുടെ പുതപ്പിലേക്ക് അവൻ വഴുത്ത ഒരു പെരുമ്പാമ്പി ഴയുമ്പോലെയിഴഞ്ഞു കയറി .അവൻറെ കുറ്റി മീശ അവളുടെ മൂക്കിൽ  ഉരസി പോറി .മരിയ അനങ്ങി കിടന്നു .അവൻ അവളുടെ ശരീരത്തിലേക്ക് വലിഞ്ഞു കയറി . മരിയ പെട്ടെന്ന് അലറി വിളിച്ചു .പക്ഷെ  ശബ്ദം അവൻറെ കൈകളുടെ അടിയിൽ ശ്വാസം മുട്ടി .മരി യ പിടഞ്ഞു കുതറി ക്കൊണ്ടിരുന്നു .അവൻ കൂടുതൽ കൂടുതൽ ബലം പ്രയോഗിച്ചു .പല്ലുകളിൽ കറ പിടിച്ച മണം  അവളുടെ മുഖത്തു കൂടെ ഇഴഞ്ഞപ്പോൾ മരി യ ഭയന്ന് ശ്വാസം മുട്ടി .അവനൊരു ചെവിയില്ലായിരുന്നു .മരിയ പിന്നെയും കുതറിക്കൊണ്ടിരുന്നു .അവൻ അവളുടെ മൂക്കും വായും ചേർത്തു പിടിച്ചു .
ഒരു കുതിര പാഞ്ഞു വരുന്നു .കറുത്തു മെഴുത്ത കുതിരയുടെ  ചെമ്പു നിറമുള്ള കുഞ്ചികൾ പറന്നു നിന്നിരുന്നു .കുളമ്പടികൾ ഭൂമിയെ വിറപ്പിച്ചു കൊണ്ടിരുന്നു .മരിയയുടെ അടുത്തെത്തിയ കുതിര അനുസരണയോടെ അരികിലേക്ക് ചാരി നിന്നു .മരിയ്ക്കപ്പോൾ വെളുത്തു നീണ്ട ഉടുപ്പായിരുന്നു വേഗതയിൽ എന്നാൽ ശ്രദ്ധയോടെ കുതിരപ്പുറത്തേക്കു കയറിയവൾ . കുതിര അതി വേഗതയിൽ മുന്നോട്ടു കുതിച്ചു പായാൻ തുടങ്ങി .പുഴകൾ , കാടു കൾ, കുന്നുകൾ, സമതലങ്ങൾ ,ഒക്കെയും കടന്ന് കുതിര പായുകയാണ് . അങ്ങിനെയവർ മറ്റേതോ ലോകത്തിലെ ഒരു മലയടിവാരത്തെത്തി . മുന്നിലായി ഒരു വലിയ ഓക്ക് മരം നിന്നിരുന്നു.മരിയ അതിനു ചുവട്ടിലെത്തിയപ്പോൾ  വലിയൊരു ഒറ്റ മൈന മുന്നിലൂടെ പറന്നു പോയി .ഓക്ക് മരത്തിൻറെ ഇടതു ഭാഗത്തു ഒരു ഗുഹാ വാതിൽ .മരിയ പതിയെ അതിലൂടെ കടന്നു മുമ്പോട്ട് നടക്കാൻ തുടങ്ങി .ഗുഹാവശങ്ങളിൽ പച്ചയും ചുവപ്പും നിറങ്ങൾ കൊണ്ട് അനേകം ചിത്രങ്ങൾ .മുന്നോട്ടു മുന്നോട്ടു ചെല്ലവേ ഒരു നീരുറവ ഒഴുകി വരുന്നു .അതിലെ ജലത്തിന് വയലറ്റ് നിറമായിരുന്നു .നീരുറവയെ മുറിച്ചു കടക്കുമ്പോൾ മരിയയുടെ കാൽ നനയുകയുണ്ടായില്ലെന്നത് അവളെ ആശ്ചര്യപ്പെടുത്തി .ഗുഹാ ചിത്രങ്ങളിലൂടെ കൈകളോടിച്ചു   പിന്നെയും മുൻപോട്ടു  നീങ്ങവേ ഭൂമിയിൽ ഇണ ച്ചുണ്ടുകളെ കണ്ടെത്താതെ മരിച്ചവരുടെ ആത്മാക്കൾ സ്വർഗ്ഗത്തിൻറെ ഒന്നാം വാതിലിൻറെ  മറവിൽ അതി ദീർഘങ്ങളായ ചുംബനങ്ങളിൽ പരസ്പരം കൊരുത്തു കിടക്കുന്നത് കാണുന്നു .”ഭൂമിയിൽ ആത്മാവ് നഷ്ടപ്പെട്ടവരുടെ സ്വർഗ്ഗമാണിവിടം” എന്നൊരു വെളുത്ത ബോർഡ് കാണുമ്പോൾ മരിയ അലെക്സിനോയും ഒട്ടും ഭാരമില്ലാതെ സ്വർഗ്ഗത്തിൻറെ കവാടം   കടന്നു ഒരു പൂന്തോട്ടത്തിലേക്കു കയറി പോകുന്നു .
രാവിലെ വെള്ള പ്പവും കടലക്കറിയും വിളമ്പി വെച്ചിട്ട് മരിയയെ കാണാതെ മ മ്മ മുറിയിലേക്ക് ചെല്ലുമ്പോൾ മരിയ അലെക്സിനോ ഭൂമിയിലേക്ക് തിരിച്ചു വന്നിട്ടില്ലായിരുന്നു .പാതിയിൽ ശബ്ദം മുറിഞ്ഞു പോയൊരു നിലവിളിയിൽ നിന്ന് മമ്മ പുറകിലേക്ക് ബോധം മറഞ്ഞു വീണു .
Comments
Print Friendly, PDF & Email

You may also like