പ്രകൃതിവിരുദ്ധലൈംഗികതയ്ക്ക് നിരന്തരം പലർക്കും വഴങ്ങിക്കൊടുത്തുകൊണ്ട് തന്റെ ഇരട്ടസഹോദരന്റെ കൊലപാതകിയോട് പ്രതികാരം ചെയ്യുന്ന ഒരു പത്താംക്ലാസ്സുകാരന്റെ ചങ്കുറപ്പിന്റെ കഥയായി ‘പെണ്ണാച്ചി“യെ( മലയാളം വാരിക) വായിക്കാം. പക്ഷേ അത് ഒരു പ്രാഥമികമായ വായനമാത്രമേ ആവുകയുള്ളൂ. ഫ്രാൻസിസ് നൊറോണയുടെ ഇനിനുമുൻപ് വായിച്ച, കടവരാൽ, ഇരുൾരതി തൊട്ടപ്പൻ, എന്നിങ്ങനെയുള്ള കഥകൾ കൂടി ഓർമ്മയിൽ വരുമ്പോൾ ആ കഥകളുടെ ഭൂമികയും ഉള്ളറകളും അതിലെ മനുഷ്യരുടെ ജീവിതചിത്രവും വ്യക്തമാവും എന്ന് തോന്നുന്നു.

പരിഭാഷയും എഡിറ്റ് ചെയ്തതും ഉൾപ്പടെ 7 പുസ്തകങ്ങൾ
"ആൽമരത്തിൻ്റെ ബോൺസായ് ബുദ്ധനോട്" ആദ്യ കവിതാ പുസ്തകം, പാലക്കാട് കുമരനെല്ലൂർ ഹയർ സെക്കൻ്ററി സ്കൂളിൽ മലയാളം അധ്യാപകൻ.