LITERATURE (Page 180)

പുഴയുടെ രുചിയെന്തെന്ന് സമുദ്രത്തോടുതന്നെ ചോദിക്കണം തനിയേയിരിക്കുമ്പോള്‍ താനേ പൊഴിയുന്ന കണ്ണീര്‍ക്കണത്തോടു തിരക്കേണ്ടിവരും അജ്ഞാത ദുഖങ്ങളുടെ രാസനാമങ്ങള്‍…. കൊടുങ്കാറ്റുകളുടെ നാടും വീടും ചെറു കാറ്റുകളോടു ചോദിച്ചാലവ പറഞ്ഞെന്നുവരും… ഓരോ പച്ചിലയിലുമുണ്ട് കൊടുങ്കാടുകളുടെ മേല്‍വിലാസങ്ങള്‍ ഓരോ മണല്‍ത്തരിയിലുമുണ്ടാവും മരുഭൂമിയുടെ ഇതുവരെ മറിച്ചുനോക്കാത്ത വെയില്‍ താളുകള്‍… ഓരോ നാഡീമിടിപ്പിലുമുണ്ട് മഹാവിസ്ഫോടനത്തിലെ അടങ്ങാത്തയലയൊലികള്‍… മാറോടണയ്ക്കുന്ന ഓരോ സ്നേഹത്തിലും കാണാം ഭൂഗുരുത്വ ബലരേഖകള്‍… പ്രപഞ്ചത്തിന്റ ഒറ്റ സ്പന്ദനത്തില്‍ത്തന്നെ നാം കോടിവട്ടം സ്പന്ദിക്കുന്നു അതിന്റെ ഒരു നിമിഷത്തില്‍നിന്നും ഒരായുസ്സുതന്നെContinue Reading

ഒരു കുഴിയാനയുടെ ജന്മമായ് കുഴിഞ്ഞ് കുഴിഞ്ഞ് പോകെ ഒരു രൂപാന്തരത്തെപ്പറ്റി ആലോചിച്ചു പോലുമില്ല ഒരു വാക്കിന്റെ ഹിമകണമുള്ളിൽ വീണപ്പോ ഴെന്തോ മുളയ്ക്കു ന്നു പരുപരുപ്പെല്ലാം അടർന്നു പോകുന്നു മൃദുത്വമാർന്നൊരു തഴുകൽ നേർത്ത ചിറകുകൾ പുതിയ ലോകത്തിൻ വിടർന്ന പാളികൾ, വിഭൂഷകൾ അനന്തമാകാശം സുഗന്ധിയാം തെന്നൽ മധുകണമുള്ളിൽ ഉറങ്ങും പൂവുകൾ വിളിക്കുന്നൂ മൂകം ഭാരമൊഴിയും പോൽ ദേഹമുയർന്നു പോയ് ലോകം പുതിയ ഭാവത്തിൽ കൊഴിഞ്ഞു വീഴുന്നു നിമിഷ പുഷ്പങ്ങൾ വിരിച്ചിട്ട വലയിൽContinue Reading

ഒരിക്കൽ നിക്കോളയേവ് സ്റ്റേഷനിൽ വച്ച് രണ്ടു കൂട്ടുകാർ കണ്ടുമുട്ടി; ഒരാൾ നന്നായി തടിച്ചിട്ടായിരുന്നു, മറ്റേയാൾ ശരിക്കും മെലിഞ്ഞും. തടിച്ചയാൾ സ്റ്റേഷനിൽ നിന്ന് ഡിന്നർ കഴിച്ചിറങ്ങുകയായിരുന്നു; വെണ്ണയുടെ മയം മാറാത്ത ചുണ്ടുകൾ മൂത്ത ചെറിപ്പഴങ്ങൾ പോലെ മിനുങ്ങുന്നു. മേൽത്തരം വീഞ്ഞിന്റെയും വാസനത്തൈലത്തിന്റെയും മണം അയാളെ ചൂഴ്ന്നുനില്ക്കുന്നുണ്ട്. മെലിഞ്ഞയാൾ ട്രെയിനിൽ നിന്ന് ഇറങ്ങിയപാടെയാണ്‌. കുറേ സഞ്ചികളും കെട്ടുകളും പെട്ടികളും അയാൾ അടുക്കിപ്പിടിച്ചിരിക്കുന്നു. പന്നിയിറച്ചിയും വില കുറഞ്ഞ കാപ്പിപ്പൊടിയുമാണ്‌ അയാളെ മണക്കുന്നത്. അയാളുടെ പിന്നിൽContinue Reading

വാക്കുകൾക്കും അർത്ഥത്തിനുമിടയിലെ എപ്പോഴും മാറിക്കൊണ്ടേയിരിക്കാവുന്ന ബന്ധം എനിക്കെന്നും കൗതുകക്കാഴ്ച്ചയായിരുന്നു. എന്നാൽ ലക്ഷ്യാർത്ഥം വാച്യാർത്ഥത്തിൽ നിന്ന് കാതങ്ങൾ അകലെയാകുമ്പോൾ അത് ആശങ്കയ്ക്ക് വിത്തിടുന്നു. ഇക്കാലത്ത്‌ ഏറെ വിവാദബിന്ദുവായിത്തീർന്ന ഒരു പദമാണ്‌ മതേതരത്വം. നമ്മുടെ ഭരണഘടനാശിൽപികൾ വിദൂരഭാവനയിൽ പോലും കാണാത്ത നിഷേധാത്മകമായൊരു ധ്വനി ഇതിനകം കൈവന്നിട്ടുണ്ട് അതിന്. saecularis (ലോകം / ലൗകികം) എന്ന ലാറ്റിന്‍ പദത്തിലാണ് സെക്യൂലറിസത്തിന്‍റെ നിഷ്പത്തി. പ്രവിശാലമായ ‘ലോകം’ എന്നതിനോളം എല്ലാം ഉൾക്കൊള്ളിക്കുന്ന മറ്റെന്തുണ്ട്?! പ്രയോഗത്തിൽ, ചര്‍ച്ചിനും സ്റ്റേറ്റിനുമിടയിൽContinue Reading

അധ്യായം – 4 തടവറയ്‌ക്ക്‌ അതിന്‍റേതായ പ്രത്യേക നിയമങ്ങളുണ്ട്‌. നിയമങ്ങളും നടപടികളും തമ്മില്‍ മിക്കപ്പോഴും വൈരുദ്ധ്യങ്ങള്‍ സംഭവിക്കുന്നു. സൂപ്രണ്ട്‌ പുലികേശന്‍ സാറിന്‍റെ ഭരണത്തിന്‍ കീഴില്‍ നിയമങ്ങളും നടപടികളും രണ്ടും അദ്ദേഹം നിശ്ചയിക്കുന്നതാണ്‌. ശിവരാജിന്‍റെ കാര്യത്തില്‍ അവ എന്നും കഠിനമായിരുന്നു. നാല്‌ വര്‍ഷം മുഴുവന്‍ ശിവരാജിനെ അദ്ദേഹം രാവും പകലും ഒറ്റമുറിയില്‍ ബന്ധിച്ചു; പതിനഞ്ച്‌ ദിവസത്തില്‍ കൂടുതല്‍ ഏകാന്തതടവില്‍ വെയ്‌ക്കാന്‍ ജയില്‍ നിയമം അദ്ദേഹത്തെ അനുവദിക്കുന്നില്ലെങ്കിലും. തൊട്ടടുത്ത മുറികളിലെല്ലാം മാനസീക രോഗികള്‍;Continue Reading