LITERATURE (Page 170)

നമ്മൾ പടവുകൾ കയറിക്കൊണ്ടിരിക്കുന്നതിനിടയിൽ സമുദ്രങ്ങളെപ്പറ്റി പറയരുത്, ചർച്ച ചെയ്യരുത്, അഭിപ്രായം ചോദിക്കരുത്. നിങ്ങൾ തന്നെ നിങ്ങളുടെ ലക്ഷ്യങ്ങളിൽ നിന്ന് സത്യത്തിന്‍റെ, ഒരേ ദിശയുടെ ലക്ഷ്യത്തെ ഇല്ലാതാക്കരുത്. ഭൂമിയില്ലാത്തവരുടെ, താമസിക്കാൻ, ജീവിക്കാൻ ഭൂമി കൈക്കലാക്കാനുളള പ്രയാസങ്ങൾ പോലെയാണ് എന്‍റെ നൊസ്റ്റാൾജിക് അനുഭവങ്ങൾ എന്നെ പഠിപ്പിക്കുന്നത്. സിവിലൈസ് ചെയ്യപ്പെടാത്ത, വിഭാഗീകരണം ചെയ്യപ്പെടാത്ത ഒരു സമ്പ്രദായം സമൂഹത്തിൽ ഇനിയും ആവർത്തിക്കപ്പെടുന്നതു വരെ ഇത് തുടർന്നുകൊണ്ടേയിരിക്കും. ” :‐ പൗലോ പസോളിനിയെന്ന അരാജകവാദിയായി ജീവിച്ച പ്രശസ്തContinue Reading

  ആഴ്ചയിലൊരിക്കൽ ആറ്റു നോറ്റ് കിട്ടുന്നൊരവധിയാ. അതും പണ്ടാരടക്കാനായിട്ട് ഇങ്ങനെ ഓരോന്ന് വാങ്ങി വയ്ക്കും. എന്നിട്ട് വെറുതേ കാലും നീട്ടി സിറ്റൗട്ടിലിരുന്നാൽ പോരേ? ബാക്കിയൊള്ളോർക്ക് വിശ്രമം പറഞ്ഞിട്ടില്ലല്ലോ. ഞാനിതെപ്പോ പൊളിച്ച് തീർത്തിട്ട് ഒന്നു നടു നിവർത്തുമെന്റെ ഭഗവാനേ…”* അടുക്കള വാതിലിൽ നിന്നും പുറത്തേയ്ക്കുള്ള പടിയുടെ താഴെ കുത്തിയിരുന്ന് കക്കയിറച്ചിയുടെ ചെറിയൊരു കുന്ന് പൊളിച്ചിടുന്ന അശ്വതിയുടെ പരിഭവവും, ഇടയ്ക്ക് പുറത്തേയ്ക്ക് തെറിക്കുന്ന ശാപവാക്കുകളും കേട്ട് തെങ്ങിൻ ചുവട്ടിൽ കിടന്നിരുന്ന വെളുത്ത പൂച്ച,Continue Reading

റഷ്യയില് പന്തുരുണ്ട് രണ്ടാഴ്ച കാലം പിന്നിടുകയാണ്.ഒപ്പം ഗ്രൂപ്പ് സ്റ്റേജ് മല്സരങ്ങളും തീരുന്നു.. ലോകകപ്പ് അതിന്റെ പകുതി ഭാഗം പിന്നിടുമ്പൊള് ടീമുകളുടെ എണ്ണം 32ല് നിന്ന് 16ആവുകയാണ്.. ഒപ്പം നോക്കൗട്ട് മല്സരങ്ങളും ആരംഭിക്കുകയായി..ഇനി കിട്ടിയ അവസരങ്ങൾ മുതലാക്കുന്നവർ ആരോ അവരാണ് വിജയികൾ . ബാക്കിയുള്ളവർക്ക് നഷ്ടാവസരങ്ങളെ ഓർത്തു നെടുവീർപ്പിട്ട് അടുത്ത ലോകകപ്പിനായി ഖത്തറിലേക്ക് കണ്ണ് പായിക്കാം… ഗ്രൂപ്പ് മത്സരങ്ങളിൽ തന്നെ ഇത്ര ആവേശം നിറഞ്ഞ ലോകകപ്പ് മുൻപ് കണ്ടതായി ഓർക്കുന്നില്ല.വമ്പന്മാര്ക്ക് തുടക്കത്തില്Continue Reading

  നീട്ടിയടിച്ച പ്രണയം അവളുടെ ഹൃദയത്തിന്റെ ഉരുക്ക് ഭിത്തിയിൽ തട്ടി തെറിച്ചുപോയ് … നിരാശനായ് നിന്നപ്പോൾ പുഞ്ചിരിയോടെ അവളവന് നേരെ ഒരു മഞ്ഞ കാർഡ് നീട്ടി …. പ്രതീക്ഷയോടെ ചെന്ന് വാങ്ങാനൊരുങ്ങിയപ്പോൾ അവൾ പറഞ്ഞു ആദ്യത്തെ താക്കീതാണിതെന്ന് അടുത്ത നാൾ കോസ്റ്ററിക്കയുടെ കളി കണ്ട് മടങ്ങുമ്പോൾ ഇടവഴിയിൽ വെച്ച് അവളുടെ ഇക്ക അവന് ആദ്യത്തെ ഫ്രീ കിക്ക് സമ്മാനിച്ചു … അത്യുഗ്രൻ ഒരു ഇടംകാലൻകിക്ക് ആ കിക്കിലായിരുന്നു അവൻ മഴവില്ല്Continue Reading

  ചിലപ്പോള്‍… കാറ്റമ്മയുടെ കൈകളില്‍ തൂങ്ങിയാടി ഇളം പൈതലാകും മഴ. അല്ലെങ്കില്‍ … കുറുമ്പു കാട്ടുന്ന അനിയനായി മഴ മുമ്പേയും പിറകെ വടിയെടുത്തോടുന്ന ചേച്ചിയായ് കാറ്റും. ചിലപ്പോള്‍ …. അച്ഛനാകും മഴ മുഖം കറുപ്പിച്ച്, ഉറക്കെപ്പറഞ്ഞ് പിന്നെ ശാന്തമായ തലോടലോടെ. അല്ലെങ്കില്‍ … പറഞ്ഞാല്‍ കേള്‍ക്കാത്ത കുട്ടികളെ ശകാരിക്കുന്ന – മുത്തശ്ശിയെ പോലെ മഴ പിറുപിറുത്തുകൊണ്ടേയിരിക്കും. ചിലപ്പോള്‍ … വഴക്കിടുന്ന വീട്ടുകാരെപ്പോലെയാണ് മഴ മുട്ടിയും, മിന്നിയും കരഞ്ഞും, കലങ്ങിയും നിശബ്ദമാകും.Continue Reading