LITERATURE (Page 169)

ഇറ്റാലോ കാൽവിനോ (വിവ : രവികുമാര്‍ ) ബാങ്കർ പോമ്പോണിയോയുടെ വില്ലയിൽ വരാന്തയിൽ കാപ്പി കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു വിരുന്നുകാർ. അതാ, ജനറൽ അമലസുന്റ; മൂന്നാം ലോകമഹായുദ്ധം എങ്ങനെയിരിക്കുമെന്ന് കപ്പുകളുടേയും സ്പൂണുകളുടേയും സഹായത്തോടെ വിശദീകരിക്കുകയാണയാൾ. അതു കേട്ടിട്ട് സിനോറ പോമ്പോണിയോ പറയുന്നു: “എത്ര ഘോരം!” അങ്ങനെയിങ്ങനെ കുലുങ്ങുന്ന പ്രകൃതമായിരുന്നില്ലല്ലോ അവർ. സിനോറ അമലസുന്റ മാത്രമേ എന്തെങ്കിലും പരിഭ്രമം പുറത്തു കാണിച്ചുള്ളു; അതിനവരെ കുറ്റം പറയാനുമില്ല; എന്തെന്നാൽ നാലു മുന്നണികളിലൂടെയും ഇരച്ചുകയറി അടച്ചുകെട്ടിയുള്ള ഒരാക്രമണംContinue Reading

“ തരുപക്ഷിമൃഗങ്ങളോടുമി- നരരോടും സുരരോടുമെന്നുമേ ഒരുമട്ടവരുളിലേന്തുമ- സരള സ്നേഹരസം നിനപ്പു ഞാന്‍ “ (ആശാന്‍) കുന്നുകളുടെ, സുരങ്കങ്ങളുടെ, തേനീച്ചകളുടെ, പുലികളുടെ, നാഗങ്ങളുടെ, എട്ട് സംസ്കൃതികളുടെ,സത്യത്തിന്‍റെ നാടായ എന്‍മകജെ; പക്ഷെ നാടിനുപുറത്തു രേഖപ്പെട്ടത് എന്‍ഡോസള്‍ഫാന്‍ ദുരിതത്തിന്‍റെ പേരിലാണ്.നിത്യവേദനയുടെ ,നിത്യദുഖത്തിന്‍റെ, നിരന്തരസമരത്തിന്‍റെ ഭൂമികയാണ് എന്‍മകജെ. ചെറുകഥകളായും, ഡോകുമെന്‍ററികളായും ലേഖന സമാഹാരങ്ങളായും എന്‍ഡോസള്‍ഫാന്‍ ദുരന്തം നിരവധി രീതിയില്‍ മുദ്രണം ചെയ്യപ്പെട്ടിട്ടുണ്ട്. ജീവരാശി അഭിമുഖീകരിച്ച വലിയ ദുരന്തങ്ങളിലൊന്നിന്‍റെ നോവല്‍ ആവിഷ്ക്കാരമാണ് എന്‍മകജെ . ബഹുസ്വരതയാണ് നോവലിന്‍റെContinue Reading

  ശൂന്യമായ എന്റെ  ഏകാന്തതയെ നീ തിരസ്കാരം കൊണ്ട് നിറയ്ക്കുന്നുവല്ലോ. . കണ്ണിൽ കടൽ തുളുമ്പാതെ നിറുത്തുന്ന നിന്റെ ഈ അഭ്യാസം കൊള്ളാം. നിലാവിനെ എന്തിനാണ് നിന്റെ കണ്ണിൽ ജീവപര്യന്തം തടവിനിട്ടിരിക്കുന്നത്. . മുള്ളിന്റെ മുന നീ കൂർപ്പിച്ചോ പൂവിനു മണം കൊടുക്കുന്ന പണി ഞാൻ ചെയ്തോളാം. . ഈ പരമ ശാന്തതയുടെ രഹസ്യമെന്തെന്നോ? എന്നിൽ നിന്നു തടവു ചാടിപ്പോയ ഞാൻ എന്നെ തടവിലിടൂ എന്ന് മടങ്ങി വന്നതു തന്നെ.Continue Reading

  നാം മുസ്ലിംകള്‍  പൊതുവേ ആനന്ദവേളകള്‍ പൊലിപ്പിക്കുന്നതില്‍ പിന്നോക്കമാണ്. മതത്തെ നാം യന്ത്രസമാനം ആരാധനാകര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിലേക്ക് ചുരുക്കിയിട്ടുണ്ട്. മുസ്ലിംകള്‍ എന്തെങ്കിലും ആഘോഷിക്കണം എന്ന് തോന്നിയാല്‍ നേരെ പോയി കുറച്ചധികം പ്രാര്‍ത്ഥനകള്‍ നിര്‍വഹിക്കുന്നതാണ് കണ്ടുവരുന്നത്. തീർച്ചയായും നമ്മിൽ ചിലർ എല്ലാ ആനന്ദങ്ങളും ഉല്ലാസങ്ങളും എന്നോ പടിക്ക് പുറത്തുനിർത്തിയവരാണ്. മുസ്ലിം ലോകത്ത് എവിടെയെങ്കിലും ചിലപ്പോൾ വല്ല അന്തംകമ്മികളും ‘ഇസ്ലാമിക ഗവണ്‍മെന്‍റ് ‘ എന്ന ഓമനപ്പേരിട്ട ഒന്നിനെ എഴുന്നള്ളിക്കുമ്പോൾ അടുത്തപടിയായി കേൾക്കാം, സംഗീതം ഹറാമായിContinue Reading

  പ്രഭാതത്തിലെ മഞ്ഞ് കിടക്ക വിട്ടെഴുന്നേൽക്കാൻ മടി കാണിക്കുന്ന സ്കൂൾ കുട്ടിയാണ്. സൂര്യൻ വന്നു തട്ടി വിളിച്ചാലും മരങ്ങൾക്കിടയിലേക്ക് ഊളിയിട്ട് ഒന്നു കൂടി ചുരുണ്ടു കിടക്കും. സായാഹ്നത്തിലെ മഞ്ഞ് ദു:ഖം ഘനീഭവിച്ച മുഖവുമായി സൂര്യനു വിട നൽകുന്ന കാമുകിയാണ്. ചന്ദ്രനുദിക്കേണ്ട താമസം നിലാവുമായി ഇഴുകിച്ചേർന്നങ്ങനെ നില്ക്കും;പുലരും വരെ. പാതിരയ്ക്ക് ജനലിൻ്റെ ചില്ലുപാളിയിൽ വന്ന് മുട്ടിവിളിക്കുന്ന മഞ്ഞുണ്ട്; പിതൃക്കളുടെ അരൂപിയായ ആത്മാക്കളാണത്. മകനേ ഞങ്ങൾക്ക് നിന്നെയൊന്ന് പുണരാൻ വയ്യല്ലോ എന്നവ വിലപിക്കും.Continue Reading