പൂമുഖം LITERATUREകവിത ഒരു ഫുട്ബോൾ പ്രാന്തന്റെ പ്രണയം⚽

ഒരു ഫുട്ബോൾ പ്രാന്തന്റെ പ്രണയം⚽

 

ീട്ടിയടിച്ച പ്രണയം
അവളുടെ
ഹൃദയത്തിന്റെ
ഉരുക്ക് ഭിത്തിയിൽ തട്ടി തെറിച്ചുപോയ് …

നിരാശനായ് നിന്നപ്പോൾ
പുഞ്ചിരിയോടെ
അവളവന് നേരെ
ഒരു മഞ്ഞ കാർഡ് നീട്ടി ….

പ്രതീക്ഷയോടെ ചെന്ന് വാങ്ങാനൊരുങ്ങിയപ്പോൾ
അവൾ പറഞ്ഞു
ആദ്യത്തെ താക്കീതാണിതെന്ന്

അടുത്ത നാൾ
കോസ്റ്ററിക്കയുടെ കളി കണ്ട് മടങ്ങുമ്പോൾ
ഇടവഴിയിൽ വെച്ച്
അവളുടെ ഇക്ക
അവന് ആദ്യത്തെ
ഫ്രീ കിക്ക് സമ്മാനിച്ചു …

അത്യുഗ്രൻ ഒരു ഇടംകാലൻകിക്ക്

ആ കിക്കിലായിരുന്നു
അവൻ മഴവില്ല് പോലെ വളഞ്ഞുപോയത് ..
അടുത്ത ആഴ്ചയിൽ
ചേട്ടന്റെ കിക്കിന് ശക്തിയേറി
ഫ്രീ കിക്ക് ആയിട്ടും
വലിയ വിലതന്നെകൊടുക്കേണ്ടിവന്നു ..

ഏതോ ഒരു കോർണറിലാണ്
ആ നീക്കം അവസാനിച്ചത്

നെറ്റിയിൽ നിന്നും രക്തത്തുള്ളികൾ
മൂക്ക് തൊടാതെ
ഡ്രിബിൾ ചെയ്തു തറയിൽ
ഉരുണ്ടു …

അവന് വേണ്ടി
ആർത്തുവിളിക്കാൻ
കാണികൾ ആരുമില്ലെന്ന സങ്കടം
അവനു ചുറ്റും അലയടിച്ചു

ഇതിനൊക്കെ ശേഷമാണ്
സഹികെട്ട്
അവൻ ഉള്ളിലെ
പ്രണയത്തിനു നേരെ
ചുവപ്പ് കാർഡ് നീട്ടിയത്

Comments
Print Friendly, PDF & Email

You may also like