കവിതത്തുള്ളികൾ
2018-07-17
ശൂന്യമായ എന്റെ ഏകാന്തതയെ നീ തിരസ്കാരം കൊണ്ട് നിറയ്ക്കുന്നുവല്ലോ. . കണ്ണിൽ കടൽ തുളുമ്പാതെ നിറുത്തുന്ന നിന്റെ ഈ അഭ്യാസം കൊള്ളാം. നിലാവിനെ എന്തിനാണ് നിന്റെ കണ്ണിൽ ജീവപര്യന്തം തടവിനിട്ടിരിക്കുന്നത്. . മുള്ളിന്റെ മുന നീ കൂർപ്പിച്ചോ പൂവിനു മണം കൊടുക്കുന്ന പണി ഞാൻ ചെയ്തോളാം. . ഈ പരമ ശാന്തതയുടെ രഹസ്യമെന്തെന്നോ? എന്നിൽ നിന്നു തടവു ചാടിപ്പോയ ഞാൻ എന്നെ തടവിലിടൂ എന്ന് മടങ്ങി വന്നതു തന്നെ.Continue Reading

















