ലേഖനം (Page 33)

ഞാൻ ഈ കുറിപ്പ് എഴുതുമ്പോൾ ചെല്ലാനം-കൊച്ചി തീരത്തെ ജനങ്ങൾ നിലനിൽപ്പിനു വേണ്ടിയുള്ള നെട്ടോട്ടത്തിലാണ്. ചെല്ലാനം തീരം കണ്ട ഏറ്റവും വലിയ കടൽകയറ്റങ്ങളിൽ ഒന്നാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടൊരിക്കുന്നത്. ചെല്ലാനം പഞ്ചായത്തിലെ ഡിവൈൻ ചാപ്പലിനു പടിഞ്ഞാറ് രണ്ടു വീടുകൾ കടൽ കയറ്റത്തിൽ തകർന്നു എന്ന സ്ഥിരീകരിക്കാത്ത വാട്സ് ആപ്പ് സന്ദേശങ്ങൾ വന്നിട്ട് അൽപ നേരം ആയിട്ടേ ഉള്ളു. എങ്ങും കടൽ കലികൊണ്ട് സംഹാര താണ്ഡവമാടുന്ന വിഡിയോ ക്ലിപ്പുകൾ കൊണ്ട് വാട്സ് ആപ്പ്Continue Reading

അന്തവും കുന്തവുമില്ലാത്ത ഒരവസ്ഥയിലേക്ക് രാജ്യം പതിച്ചു കൊണ്ടിരിക്കുകയാണ്. അല്ലെന്നു നടിച്ചാലും എത്രനാൾ എന്ന ചോദ്യം മുന്നിൽ വന്നു കണ്ണിലേക്കുറ്റു നോക്കുന്നു. സൗജന്യങ്ങൾ കൊണ്ടോ സാമൂഹ്യ സഹകരണം കൊണ്ടോ താൽക്കാലിക ശമനം സാധിച്ചേക്കാം . പക്ഷെ അതൊരു വിശ്വസിപ്പിക്കാൻ ശ്രമിക്കൽ മാത്രമാണ് . മഹാമാരി സംഹാരാത്മക വേഗതയിൽ ചലിക്കുകയും ജീവിതത്തിന്റെ സമസ്ത മേഖലകളും സ്തംഭനത്തിലാവുകയും ചെയ്യുന്ന വൈരുദ്ധ്യം. ഇത് മറിച്ചിടണം. മഹാമാരിയെ പിടിച്ചു കെട്ടുകയും മനുഷ്യന്റെ ജീവിതപരിതസ്ഥിതിയെ ചലനാത്മകമാക്കുകയും വേണം. അതാണ്Continue Reading

ഓർമ്മ വച്ചു തുടങ്ങുന്ന കാലത്ത് 1970 കളിൽ ഗൗരിയമ്മയാണ് തിരുവിതാംകൂറിൽ ഏറ്റവും അറിയപ്പെടുന്ന സിപിഎം നേതാവ്. 1964ലെ ഭിന്നിപ്പിനു ശേഷം തിരുവിതാംകൂറിൽ സിപിഎം ഉയർത്തിക്കാട്ടിയ നേതാവ് ഗൗരിയമ്മയാണ്. ’67ൽ സിപിഎമ്മിൽ നിന്ന് മന്ത്രിമാരായ 4 പേരിൽ തെക്കൻ കേരളത്തിൽ നിന്നുള്ളത് ഗൗരിയമ്മ മാത്രമായിരുന്നു. ’70-’77 ൽ ഇഎംഎസ് പ്രതിപക്ഷ നേതാവായിരുന്നപ്പോൾ ഗൗരിയമ്മയായിരുന്നു ഉപനേതാവ്. ബാലാനന്ദനും അച്ചുതാനന്ദനും അന്ന് നിയമസഭാംഗങ്ങളാണ്. ഇഎംഎസ് – എകെജി – കെആർ ഗൗരി സിന്ദാബാദ് എന്നായിരുന്നുContinue Reading

ഒറ്റക്കും കൂട്ടായുമൊക്കെ ഐടി കമ്പനികൾ ജീവനക്കാരെ പലപ്പോഴും പിരിച്ചുവിടാറുണ്ട്. അതൊന്നും പൊതുവേ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെയ്ക്കുകയോ മാധ്യമശ്രദ്ധ ആകർഷിക്കുകയോ ചെയ്യാറില്ല. എന്നാൽ ഈ പതിവ് തെറ്റിച്ച ഒരു പിരിച്ചുവിടൽ വിവരസാങ്കേതിക മേഖലയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ഗൂഗിളിൽ ഇക്കഴിഞ്ഞ ഡിസംബറിൽ നടന്നു. അതിന്റെ എത്തിക്കൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടീമിന്റെ ലീഡുകളിലൊരാളായ ടിംനിറ്റ് ഗെബ്രുവിനെ (Timnit Gebru) ജോലിയിൽ നിന്നും പറഞ്ഞു വിട്ടതായിരുന്നു ആ സംഭവം. നിർമിതബുദ്ധിയിൽ (Artificial Intelligence) ഗൂഗിൾContinue Reading

രണ്ടുമൂന്നുവർഷം മുമ്പ് എം. എച്ച്. ആർ. ഡി. ഇന്ത്യയിലെ 150 യൂണിവേഴ്സിറ്റികളിലെ ഓറിയന്റേഷൻ പ്രോഗ്രാമുകളെ കേന്ദ്രീകരിച്ചു നടത്തിയ ഒരു സർവ്വേ വഴി അധ്യാപകരിൽ തൊണ്ണൂറുശതമാനം പേരും ഒരു നെറ്റ് വർക്ക്ഡ് പബ്ലിക്കിനകത്തു കഴിയുന്നവരാണെന്നും എന്നാൽ അതിൽ അറുപതുശതമാനം പേർ മാത്രമേ ജ്ഞാനാന്വേഷണത്തിനായി ഇന്‍റെർനെറ്റ് ഉപയോഗിക്കാറുള്ളൂ എന്നും അതിൽത്തന്നെ അമ്പതുശതമാനം മാത്രമേ ഏതെങ്കിലും വിധം ഓൺ ലൈൻ അധ്യാപനപ്രവർത്തനങ്ങളിൽ ഏർപെടാറുള്ളൂ എന്നും വെളിപ്പെടുകയുണ്ടായി. നമ്മുടെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പി എഫ്Continue Reading