പൂമുഖം LITERATURE ഒറ്റയ്ക്കൊരു പൂവരശ്

ഒറ്റയ്ക്കൊരു പൂവരശ്

ന്നാം നിരയിൽ പത്ത് ചെമ്പകം
രണ്ടാം നിരയിൽ ഒൻപത് കടമ്പ്
മൂന്നാം നിരയിൽ എട്ടു നീർമാതളം
നാലാം നിരയിൽ ഏഴു കണിക്കൊന്ന
അഞ്ചാം നിരയിൽ ആറു മന്ദാരം
ആറാം നിരയിൽ അഞ്ചു ഗുൽമോഹർ
ഏഴാം നിരയിൽ നാലിലഞ്ഞി
എട്ടാം നിരയിൽ മൂന്നു പാരിജാതം
ഒൻപതാം നിരയിൽ രണ്ടു മുൾമുരിക്ക്.
പത്താം നിരയിൽ ഒറ്റയ്ക്കൊരു പൂവരശ്
ഉടൽ മുഴുവൻ പൂത്തു നിൽക്കുന്നു.
ആരും ഒരിക്കലും കാണാതെ പോകട്ടെ.
അതിനും പിറകിലൊരു കായൽ.
നിഴലും പൂവും വീണു നിറഞ്ഞു പോയത്.
ആരും ഒരിക്കലും അറിയാതെ പോകട്ടെ.

Comments

എഴുത്തുകാരിയും പരിസ്ഥിതി പ്രവർത്തകയും. കേരള ലളിതകലാ അക്കാദമിയുടെ CARE (Centre for Art Reference and Research) ൽ ലൈബ്രേറിയൻ ആയിരുന്നു. ഇപ്പോൾ greenvein ന്റെ ജില്ലാ കോ-ഓഡിനേറ്റർ.

You may also like