ലേഖനം (Page 22)

സുപ്രീം കോടതി വിധിയിലൂടെ അമേരിക്കയിൽ ഗർഭച്ഛിദ്രം നിരോധിച്ചിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ… ഇന്ത്യയിൽ ദിവസങ്ങൾക്കു മുൻപ് അതേ വിഷയത്തിൽ (ഇന്ത്യൻ ഭരണഘടന പൗരർക്കു നൽകുന്ന മനുഷ്യാവകാശത്തിലൂന്നിയ) വളരെ നിർണ്ണായകമായ വിധി വന്നിരിക്കുന്നു . വിവാഹിതരായ സ്ത്രീകളെപ്പോലെ അവിവാഹിതരായ സ്ത്രീകൾക്കും ഗർഭച്ഛിദ്രം അനുവദിക്കുകയും, സ്ത്രീകൾക്ക് സ്വന്തമായി ഗർഭച്ഛിദ്രത്തിന് തീരുമാനമെടുക്കാനുള്ള അവകാശവും അനുവദിക്കുകയും ചെയ്തുകൊണ്ടുള്ള സുപ്രീം കോടതി വിധി നമ്മുടെ രാജ്യത്തിന് ഏറെ അഭിമാനകരമാണ്..! ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ് അദ്ധ്യക്ഷനായ ബഞ്ചാണ് ചരിത്രപരമായ ഈContinue Reading

കാലാവസ്ഥാവ്യതിയാന സാഹചര്യങ്ങളിൽ ഭൂമിയിലെ മറ്റിടങ്ങളിലെന്നപോലെ സമുദ്രമേഖലകളും ദ്രുതതാപനത്തിന് അടിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതര സമുദ്രമേഖലകളെ അപേക്ഷിച്ച് താപനപ്രത്യാഘാതങ്ങൾ പ്രകടമായി ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്നത് ആർട്ടിക്സമുദ്രമേഖലയിലാണ്. ആണ്ടു മുഴുവനും പൂർണ്ണമായി മഞ്ഞ് മൂടിക്കിടക്കുന്ന അവസ്ഥയിലാണ് നിലവിൽ ആർട്ടിക് സമുദ്രഭാഗങ്ങൾ സ്ഥിതിചെയ്യുന്നത്. എന്നാൽ, ചൂടേറുന്ന ഭാവിസാഹചര്യങ്ങളിൽ അടുത്ത രണ്ട് ദശകങ്ങൾക്കകം വർഷത്തിലെ ഭൂരിഭാഗവും ഉറഞ്ഞ മഞ്ഞ് തീരെയില്ലാത്ത അവസ്ഥയിലേക്ക് ഈ മേഖല ചുവട് മാറുന്ന സ്ഥിതി വിശേഷം പ്രതീക്ഷിക്കാം. ആർട്ടിക് സമുദ്രത്തിന്റെ ഈ പ്രകൃതമാറ്റം, പൂജ്യംContinue Reading

നാലര വർഷത്തെ തടവിന് ശേഷം ഡാനിഷ് ജയിൽ മോചിതനായത് കഴിഞ്ഞ ആഗസ്റ്റ് 5 നാണ്. ഡാനിഷിനെ ഏറെപേർക്കു പരിചയം കാണില്ല. കോയമ്പത്തൂരുകാരനായ ഡാനിഷിനെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അഗളി പോലീസ് അറസ്റ്റ് ചെയ്യുന്നത് 2018 ഒക്ടോബർ 5 നാണ്. റിമാൻഡിൽ കഴിയവേ ഒന്നിന് പുറകെ ഒന്നായി പത്തു യുഎപിഎ കേസ്സുകളിൽ ഡാനിഷ് പ്രതിയാക്കപ്പെട്ടു. രണ്ടു വർഷത്തിനിടക്ക് ഈ കേസ്സുകളിൽ എല്ലാം ഒന്നിന് പുറകെ ഒന്നായി ഡാനിഷിനു ജാമ്യം ലഭിച്ചു. അങ്ങനെContinue Reading

ചെറോണയുടെയും അയ്യപ്പന്റേയും മകൻ പ്രൊഫ എം കുഞ്ഞാമന്റെ ജീവിത സമരം ” എതിര്” കേരള സാഹിത്യ അക്കാദമിയുടെ ആത്മ കഥയ്ക്കുള്ള പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെടുകയും അദ്ദേഹം ആ പുരസ്‌കാരം നിരസിച്ചിരിക്കുകയും ചെയ്തിരിക്കുകയാണല്ലോ. 5 പതിപ്പുകൾ ഇറങ്ങിയെങ്കിലും മലയാള ധൈഷണിക മണ്ഡലം ഗൗരവമായി ചർച്ചയ്‌ക്കെടുക്കാതെ പോയ പുസ്തകമാണ് എതിര്. അത് അറിയാതെ സംഭവിച്ചു പോയ ഒന്നല്ല നൂറ്റാണ്ടുകളായി നമ്മൾ കണ്ടില്ലെന്നു നടിച്ച, ചരിത്രത്തിന്റെ അരികുകളിലേക്കു ബോധപൂർവ്വം മാറ്റി നിർത്തിയ, ദളിത് സമൂഹം മുന്നോട്ട്Continue Reading

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടർ ആയി നിയമിച്ചത് നിയമ വാഴ്ചയെ നിസ്സങ്കോചം വെല്ലുവിളിക്കുന്ന നടപടിയാണ് .ഇതിൽ സംസ്ഥാന സർക്കാർ ,പ്രത്യേകിച്ച് ആഭ്യന്തര വകുപ്പ് , പോലീസ്,കോടതി ,ആശുപത്രികൾ ,ബ്യുറോക്രസി , സിവിൽ സമൂഹം , മാധ്യമങ്ങൾ എന്നിങ്ങനെ എല്ലാ മേഖലകളുടെയും കൈകൾ പങ്കിലമാണെന്നതാണ് സംഭവത്തെ അന്യാദൃശമാക്കുന്നത് സ്വകാര്യമായ ഒരു വിരുന്നുസൽക്കാരത്തിൽ വെച്ച് മദ്യപിക്കുകയോ സുഹൃത്തിനൊപ്പം സഞ്ചരിക്കുകയോ ചെയ്യുന്നത് നോർമൽ ആയ കാര്യമാണ് പക്ഷെ ,. മദ്യപിച്ച അവസ്ഥയിൽ വാഹനമോടിച്ചതു കുറ്റകൃത്യമാണ്.നിയമംContinue Reading