ലേഖനം (Page 20)

“കേശവാനന്ദ ഭാരതി v/s ദി സ്റ്റേറ്റ് ഓഫ് കേരള” എന്ന കേസ് തീർപ്പാക്കുന്ന വേളയിലാണ് ഭരണഘടനയുടെ അടിസ്ഥാനഘടന (Basic Structure) മാറ്റങ്ങൾക്ക് അതീതമാണെന്നും അതിൽ ഭേദഗതി കൊണ്ടുവരുവാൻ പാർലമെന്റിന് അധികാരമില്ലെന്നും 1973-ൽ സുപ്രീം കോടതിയുടെ ഭരണഘടനാബെഞ്ച് വിധിച്ചത്. ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ജുഡീഷ്യറിയും എക്സിക്യൂട്ടീവും തമ്മിൽ വർദ്ധിച്ചുവന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ “അടിസ്ഥാനഘടനാസിദ്ധാന്തം” ഉടലെടുത്തത്. മൗലികാവകാശങ്ങൾ ഉൾപ്പെടെ ഭരണഘടനയുടെ ഏത് ഭാഗവും മാറ്റാനുള്ള അധികാരം പാർലമെന്റിന് നൽകാനുള്ളContinue Reading

ഒരു സമാന്തര മാധ്യമത്തിൽ, കേരളത്തിൽ വളരെ പ്രസക്തമായ എൻഡോസൾഫാൻ വിഷയത്തെ അധികരിച്ചു ജ്ഞാന-മാർഗ്ഗത്തിന്റെ സുനിശ്ചിതത (epistemological certainty) എന്നത് തെറ്റായ പ്രതീക്ഷയാണ് എന്ന് പരാമർശിച്ചു കൊണ്ട് ഒരു പോസ്റ്റ് ഇട്ടിരുന്നു. ആ പോസ്റ്റിന്റെ ഉദ്ദേശം അതായിരുന്നില്ല. ജ്ഞാനോത്പാദന പ്രക്രിയകളിൽ പരിശീലനം നേടുകയും പ്രാവീണ്യം നേടുകയും ചെയ്യാത്തവർ ഗവേഷണ ഫലങ്ങളെ വിലയിരുത്തി മുന്നോട്ടുള്ള നയരൂപീകരണം എങ്ങനെയാവണം എന്ന് പറയാൻ തുടങ്ങിയാൽ അതിൽ വലിയ തെറ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ട് എന്നതായിരുന്നു എന്റെ എഴുത്തിന്റെContinue Reading

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരാധകർ 2021 ജനുവരി 6-ന് യുഎസ് ക്യാപിറ്റൽ ഹിൽ ആക്രമണത്തിലൂടെ അഴിച്ചുവിട്ട കലാപം അമേരിക്കയെ മാത്രമല്ല, ലോകത്താകെയുള്ള ജനാധിപത്യവിശ്വാസികളെ ഞെട്ടിച്ച സംഭവമാണ്. അതിന്റെ മാറ്റൊലികൾ അമേരിക്കയിൽ ഇപ്പോഴും തുടരുന്നു. മാത്രമല്ല, ഒരു ലോകശക്തിയായ യു എസ്സിന്റെ രാഷ്‌ട്രപതി പദവിയിൽ ഇരുന്ന അതേ വ്യക്തി ജനാധിപത്യസ്ഥാപനങ്ങൾക്ക് നേരെ നടന്ന ആക്രമണത്തെ അപലപിച്ചില്ലെന്ന് മാത്രമല്ല, തന്റെ നിലപാടുകളിലൂടെയും പ്രസ്താവനകളിലൂടെയും ന്യായീകരിക്കുകയും ചെയ്തു.ക്യാപിറ്റൽ ഹില്ലിൽ നടന്നതിന് സമാനമായContinue Reading

പഠനങ്ങൾക്ക് ഒരു പഞ്ഞവുമില്ല.. മുന്നറിയിപ്പുകൾക്കുമില്ല ഒരു ക്ഷാമവും..പക്ഷേ, പഠിക്കുകയില്ല എന്ന് നിർബന്ധബുദ്ധി കാണിച്ചാൽ എന്തു ചെയ്യും? വരുന്നത് വരുന്നിടത്തു വച്ച് കമാന്നൊരു അക്ഷരം പോലും മിണ്ടാനാവാതെ അനുഭവിക്കുക; അത്ര തന്നെ.. ജോഷിമഠ് ഉൾപ്പെടുന്ന ഭൗമ മേഖല അതീവ പരിസ്ഥിതിലോലമാണെന്നും, വൻ നിർമ്മിതികൾ , തുരങ്കങ്ങൾ എന്നിവ പാടില്ലെന്നും 1976-ൽ , ശ്രീ. മഹേഷ് ചന്ദ്രമിശ്രയുടെ നേതൃത്വത്തിൽ പഠനം നടത്തിയ 18 – അംഗ ശാസ്ത്രജ്‌ഞ സംഘം നൽകിയ റിപ്പോർട്ടിൽ കൃത്യമായിContinue Reading

ഒരു പ്രദേശത്ത് താമസിച്ചാൽ ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും, ത്വക്ക് രോഗങ്ങളിൽ നിന്നും വിമുഖമാകാൻ കഴിയുക. ലോകം അറിയുന്ന ഒരു ടൂറിസ്ററ് കേന്ദ്രത്തിൽ ഗ്രാമീണനായി ജീവിക്കുവാൻ കഴിയുക. ഒരേ സമയം മഞ്ഞും വെയിലും അനുഭവിക്കാൻ കഴിയുക. അത്തരമൊരു ദേശത്തെക്കുറിച്ചാണ് പറയാനുള്ളത്. ആ ദേശത്തിന്റെ പേര് ദാവോസ് എന്നാണ്. ലോകത്തിൻറെ “മെഡിക്കൽ താഴ്വര” എന്നറിയപ്പെടുന്ന ദാവോസ് തന്നെ. സ്വിറ്റ്‌സർലാൻഡിലെ ഗ്രൗബുൻഡൺ സംസ്ഥാനത്തെ, ആൽപ്സ് പർവതനിരയുടെ താഴ്വാരത്തുള്ള ഒരു ഗ്രാമീണ പട്ടണമാണ് ദാവോസ്Continue Reading