ഊടിരമ്പം
വഴിക്കപ്പോള്‍ അങ്ങിനെ കിടന്നാലോചിക്കാനാണ് തോന്നിയത്. അടിയിലടിയിലടിയിലെവിടേയ്ക്കൊ നൂണ്ടിറങ്ങി പിറന്നപാട് നൂൽബന്ധമില്ലാതെ മലർന്ന് കിടന്ന്‍ തോന്നുംപോലൊക്കെ തിരിഞ്ഞും മറിഞ്ഞും മറിഞ്ഞും തിരിഞ്ഞും നീണ്ടു മെലിഞ്ഞും ചിലപ്പോള്‍ മെലിഞ്ഞു നീണ്ടും ഒടിമറയുന്ന മൃഗിമകളെ മെരുക്കിയൊളിപ്പിച്ച്… മൃഗപദച്ചിത്രങ്ങളുള്ള മണ്ണ് വിരിച്ച്… കരിയിലപ്പുതപ്പ് പുതച്ച് കാടിനൊപ്പം താണ്ഡവമാടി മഴവെള്ളത്തിനൊപ്പം തുടുത്ത് കുത്തിയൊലിച്ച് അരികുകളിലെ പൊത്തുകളിലും പൊന്തകളിലുമുള്ളവരോട് കുശലം പറഞ്ഞു വിരളമായി കടന്നുപോകുന്ന മനുഷ്യന്റെ വിയർപ്പേറ്റു വാങ്ങി…. നിലാവില്‍ കുളിച്ചു തോർത്തി ഇരവിനോടിണ ചേർന്ന് അങ്ങിനെContinue Reading





















